ഒട്ടുമിക്കവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പരു .ഇടയ്ക്കിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി കുരുക്കൾ വന്ന് അത് വലുതായി ചുവപ്പും കടുത്ത വേദനയും അനുഭവപ്പെടും . കുറച്ചുദിവസത്തിനകം ഇത് പൊട്ടി പഴുപ്പും ,ചലവും പുറത്തുവരികയും വ്രണമായി തീരുകയും ചെയ്യും .ഇത് ഉണങ്ങുമ്പോൾ ചിലരിൽ മറ്റൊരുഭാഗത്ത് വേറെ കുരു ഉണ്ടാകുകയും ചെയ്യും . ഇതിനെ ചോരക്കുരു, വാതപ്പരു എന്നൊക്കെ വിളിക്കാറുണ്ട് .
ചർമ്മത്തിലുണ്ടാകുന്ന ഒരു തരം ചെറിയ വീക്കമാണ് പരു അഥവാ കുരു എന്നറിയപ്പെടുന്നത് . ഇത് ഒരു വലിയ മുഖക്കുരു തന്നെയാണ് .ശരീരത്തിൽ പഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത് .വീക്കമുള്ള ഭാഗത്ത് ചുറ്റിനും ചുവപ്പു നിറത്തിൽ കാണപ്പെടും . ഒരു തരം വൈറസാണ് ഈ കുരു ഉണ്ടാകാൻ കാരണം .എന്നിരുന്നാലും രക്തദൂഷ്യമുള്ളവരിലും ,മലശോധന കുറവുള്ളവരിലും ഇത്തരത്തിലുള്ള കുരുക്കൾ ഉണ്ടാകാറുണ്ട് .
1, ഒരു ലിറ്റർ വെളിച്ചെണ്ണയിൽ 10 ഗ്രാം വേമ്പാടയും ,50 ഗ്രാം മെഴുകും ,10 ഗ്രാം കുന്തിരിക്കവും ചേർത്ത് ചൂടാക്കുക .വേമ്പാട കരിയുമ്പോൾ എണ്ണ അടുപ്പിൽ നിന്നും ഇറക്കാം .തണുത്തതിന് ശേഷം അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം .ഈ എണ്ണ തേച്ചാൽ ശരീരത്തിലുണ്ടാകുന്ന എല്ലാത്തരം കുരുക്കളും ഇല്ലാതാകും .
2, വാളൻപുളിയുടെ ഇലയെല്ലാം നീക്കിയ തണ്ട് പശുവിൻ പാലിൽ പുഴുങ്ങി അരച്ച് കുരുവിന്റെ മുകളിൽ പുരട്ടിയാൽ കുരു പെട്ടന്ന് പഴുത്തു പൊട്ടും .
3, കൊഴിഞ്ഞിവേര് അരിക്കാടിയിൽ അരച്ച് കുരുവിന്റെ മുകളിൽ പുരട്ടക കുരു പെട്ടന്ന് പഴുത്തു പൊട്ടും .
4,പാടത്താളി അരച്ച് കുരുവിന്റെ മുകളിൽ പുരട്ടിയാൽ കുരു പെട്ടന്ന് പഴുത്തു പൊട്ടും.
5,ഏകനായകത്തിന്റെ വേര് അരച്ച് മോരിൽ ചാലിച്ച് കുരുവിന്റെ മുകളിൽ പുരട്ടുക .
6,പൊന്നാന്തകരയിലെയുടെ നീര് കുരുവിന്മേൽ പുരട്ടുക .
7,അമൃതിന്റെ ഇല വാട്ടി അരച്ച് കുരുവിന്മേൽ പുരട്ടുക .
8,കീഴാർ നെല്ലി അരച്ച് മോരിൽ കലക്കി കുറച്ചുദിവസം കഴിക്കുക .
9,എള്ള് , അത്തിക്കായ ,തുമ്പപ്പൂവ് എന്നിവ അരച്ച് പാലിൽ ചാലിച്ച് കുരുവിന്മേൽ പുരട്ടുക .
10,നാല്പാമരത്തിന്റെ തളിരിലയും വിഷ്ണുക്രാന്തിയും കൂടി അരച്ച് പുരട്ടിയാൽ എല്ലാത്തരം കുരുക്കളും ഇല്ലാതാകും .
11,തൊട്ടാവാടി അരച്ച് പുരട്ടുക .
12, പിച്ചകത്തില മോരിൽ പുഴുങ്ങി അരച്ച് വെണ്ണയിൽ ചാലിച്ച് പുരട്ടുക .
13, മഞ്ഞൾ കത്തിച്ചുകിട്ടുന്ന ചാരം വെള്ളത്തിൽ ചാലിച്ച് പുരട്ടുക .
14, നിലംപാല അരച്ച് കുരുവിന്റെ മുകളിൽ പുരട്ടിയാൽ കുരു പെട്ടന്ന് പഴുത്ത് പൊട്ടിപ്പോകും .
15,പാൽവള്ളിയുടെ ഇല അരച്ച് കുരുവിന്റെ മുകളിൽ പുരട്ടുക .
16, കാഞ്ഞിരത്തിന്റെ വേര് അരച്ച് കുരുവിന്റെ മുകളിൽ പുരട്ടുക .
17,കുന്നിക്കുരുവും ,മഞ്ഞളും ചേർത്തരച്ച് പുരട്ടുക .