സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ കണ്ടുവരുന്ന ഒന്നാണ് മുടി വട്ടത്തിൽ കൊഴിച്ചിൽ . നമ്മുടെ തലമുടിയോ ,താടി രോമങ്ങളോ,മീശ രോമങ്ങളോ വൃത്താകൃതിയിൽ കൊഴിഞ്ഞു പോകുന്നതിനെയാണ് മുടി വട്ടത്തിൽ കൊഴിച്ചിൽ അഥവാ അലോപേഷ്യ ഏരിയേറ്റ എന്ന് പറയുന്നത് .ആയുർവേദത്തിൽ ഈ രോഗത്തിനെ ഇന്ദ്രലുപ്തം എന്ന് അറിയപ്പെടുന്നു .
നമ്മുടെ ശരീരത്തിലെ രോഗപ്രധിരോധ സംവിധാനത്തിന് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോഴാണ് ഇങ്ങനെയുണ്ടാകുന്നത് . ഒരു പരിധിവരെ ഈ രോഗം പാരമ്പര്യമായും ഉണ്ടാകാറുണ്ട് . പെട്ടെന്നുണ്ടാകുന്ന ഷോക്ക് ,മാനസിക പിരിമുറുക്കം തുടങ്ങിയവയൊക്കെ ഈ രോഗമുണ്ടാകാൻ കാരണമാകുന്നു .കൂടാതെ പ്രമേഹരോഗികളിലും , തൈറോയിഡ് രോഗം ഉള്ളവരിലും ഈ രോഗം കണ്ടുവരുന്നു .മുടി വട്ടത്തിൽ കൊഴിച്ചിലിന് ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പൈചയപ്പെടാം .
1 , പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് കിട്ടുന്ന നീര് മുടി കൊഴിഞ്ഞ ഭാഗത്ത് പതിവായി പുരട്ടിയാൽ കൊഴിഞ്ഞുപോയ മുടി കിളിർക്കും .
2 , അഞ്ജനക്കല്ലും ,പച്ചകർപ്പൂരവും തുല്ല്യ അളവിൽ ചെറുനാരങ്ങാ നീരിൽ ചാലിച്ച് മുടി കൊഴിഞ്ഞ ഭാഗത്ത് പതിവായി പുരട്ടിയാൽ കൊഴിഞ്ഞുപോയ മുടി കിളിർക്കും.
3 , നെല്ലിയുടെ ഇല അരച്ച് മുടി കൊഴിഞ്ഞ ഭാഗത്ത് പതിവായി പുരട്ടിയാൽ കൊഴിഞ്ഞുപോയ മുടി കിളിർക്കും.
4 , ഉണങ്ങിയ തുളസിവിത്തുകൊണ്ട് മുടികൊഴിഞ്ഞുപോയ ഭാഗത്ത് നന്നായി ഉരസിയ ശേഷം പച്ചമഞ്ഞൾ അരച്ച് പുരട്ടുക. പതിവായി ചെയ്താൽ കൊഴിഞ്ഞുപോയ മുടി കിളിർക്കും .
5 ,സവാള ഉള്ളി രണ്ടായി മുറിച്ച് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് പതിവായി ഉരസുക . കൊഴിഞ്ഞുപോയ മുടി കിളിർക്കും .
6 , ചുവന്നുള്ളി ,കുരുമുളക് ,ഉപ്പ് എന്നിവ കൂട്ടിയരച്ച് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് പതിവായി പുരട്ടുക . കൊഴിഞ്ഞുപോയ മുടി കിളിർക്കും .
7 , പാവലിന്റെ ഇല ഞെരുടി പിഴിഞ്ഞ നീര് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് പതിവായി പുരട്ടുക . കൊഴിഞ്ഞുപോയ മുടി കിളിർക്കും .
8 ,കീഴാർ നെല്ലി സമൂലം അരച്ച് തലയിൽ പുരട്ടി . 10 മിനിട്ടിന് ശേഷം ത്രിഫലയും ,രാമച്ചവും ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ മുടികഴുകുക .പതിവായി കുറച്ചുദിവസം ചെയ്താൽ മുടി തഴച്ച് വളരും .
9 ,ചേർക്കുരു തേനിലരച്ച് പുരട്ടുക . കൊഴിഞ്ഞുപോയ മുടി കിളിർക്കും .