കേരളത്തിൽ നനവുള്ള പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് പൊന്നാംകണ്ണി ചീര. ഇതിനെ ,പൊന്നങ്ങാണി , പൊന്നങ്കണ്ണി , പൊന്നാംകണ്ണി, പൊന്നാംങ്കണി,പൊന്നാങ്കണ്ണി ചീര തുടങ്ങിയ പല പേരുകളിലും നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .കൂടാതെ പൊന്നാം കണ്ണിക്ക് മീൻചപ്പ്, മീനാങ്കണ്ണി എന്നും പേരുകളുണ്ട് .പൊന്നാങ്കണ്ണി ചീര എന്ന് വിളിപ്പേരുണ്ടങ്കിലും ചീരയുമായി ഈ സസ്യത്തിന് യാധൊരു ബന്ധവുമില്ല .ഈ സസ്യത്തിൽ സ്വർണ്ണത്തിന്റെ അംശം അടങ്ങിയിട്ടുണ്ട് .അതിനാൽ തന്നെയാണ് ഇതിന് പൊന്നാംകണ്ണി എന്ന് പേര് ലഭിക്കാൻ കാരണം . ഇത് പതിവായി കഴിച്ചാൽ കാഴ്ചശക്തി വർധിക്കും അതിനാൽ തന്നെ ഇത് കണ്ണിനു പൊന്നാണ് എന്ന അർത്ഥത്തിലും ഈ സസ്യത്തിന് പൊന്നാംകണ്ണി എന്ന് പേര് വരാൻ കാരണമെന്നും പറയുന്നു .സൂര്യപ്രകാശം കൂടുതൽ കിട്ടുന്ന സ്ഥലങ്ങളിൽ വളരുന്ന ചെടിക്ക് ഇലയ്ക്കും തണ്ടിനും ചെറിയ ചുവപ്പുനിറത്തിൽ കാണപ്പെടുന്നു ,സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയുടെ ഇലയും തണ്ടും പച്ചനിറമായിരിക്കും .
മലയാളികളെ അപേക്ഷിച്ച് തമിഴന്മാരാണ് ഇലക്കറിയായി ഈ സസ്യം കൂടുതലും ഉപയോഗിക്കുന്നത് . തമിഴ്നാട് ,കർണ്ണാടക ,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഈ സസ്യം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു .കേരളത്തിൽ പണ്ടുകാലങ്ങളിൽ ഈ സസ്യം ഇലക്കറിയായി ധാരാളം ഉപയോഗിച്ചിരുന്നു . ഇപ്പോഴത്തെ പുതിയ തലമുറ ഈ സസ്യം വളരെ കുറച്ചുമാത്രമേ ഉപയോഗിക്കുന്നുള്ളൂ .തൊടിയിലും പറമ്പിലും ധാരാളമായി കാണപ്പെടുന്ന ഈ ചെടി മൂപ്പെത്തിയാൽ വെളുത്ത പൂക്കളുണ്ടാകും . ഇതിൻറെ ഇലയും , തണ്ടും തോരനും ,കറികളുമുണ്ടാക്കാൻ ഉപയോഗിക്കാം . മൂപ്പെത്താത്ത ഇലകളും തണ്ടുകളുമാണ് കറികൾക്കും ,തോരനും ഉപയോഗിക്കേണ്ടത് .
ധാരാളം ഔഷധഗുണങ്ങൾ ഉള്ളൊരു സസ്യമാണ് ഇത് . നമ്മുടെ കണ്ണിന് ആവിശ്യമായ എല്ലാ പോഷകഗുണങ്ങളും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട് .ഇത് പതിവായി തോരൻ വച്ചോ ,കറിവച്ചോ ഉപയോഗിച്ചാൽ കണ്ണിന്റെ കാഴ്ച്ചശക്തി വർദ്ധിക്കും . ഏകദേശം രണ്ടു മാസങ്ങൾകൊണ്ട് ഫലം കണ്ടുതുടങ്ങും .കൂടാതെ നിശാന്ധത ,മാലക്കണ്ണ് തുടങ്ങിയ എല്ലാവിധ നേത്രരോഗങ്ങൾക്കും വളരെ നല്ലതാണ് . ബുദ്ധിശക്തി ,ഓർമ്മശക്തി ,രക്തശുദ്ധി ,മുലപ്പാൽവർദ്ധന ,മുടിവളർച്ച ,ദഹനസംബന്ധമായ പ്രശ്നങ്ങൾ ,ശരീരബലം ,ഉറക്കക്കുറവ് , ശരീരം പുകച്ചിൽ ,വിഷം , കുടൽപ്പുണ്ണ് ,വായ്പ്പുണ്ണ് എന്നിവയ്‌ക്കെല്ലാം പൊന്നാങ്കണ്ണി ചീര കഴിക്കുന്നത് വളരെ നല്ലതാണ് .
- Botanical name - Alternanthera sessilis
- Family - Amaranthaceae (Amaranth family)
- Common name: Stalkless Joyweed, Sessile Joyweed, Dwarf copperleaf
- Hindi - Garundi, Guroo
- Malayalam - Ponnangani , Meenangani
- Tamil - Ponnanganikkeerai
- Telugu - Ponnagantikura
- Kannada- Honagonne
- Oriya- Madaranga