തലയിലെ ത്വക്കിനെ ബാധിക്കുന്ന ഒരു രോഗമാണ് താരൻ .ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വേഗം പകരുകയും ചെയ്യും .അതുകൊണ്ടുതന്നെ സോപ്പ് ,ചീപ്പ് ,തോർത്ത് മുതലായ അവരുടേത് മാത്രമായി ഉപയോഗിക്കണം .ശക്തമായ ചൊറിച്ചിലും തലയിൽ ചെറിയ കുരുക്കളുണ്ടാകുകയും ചെയ്യും .അതിനോടൊപ്പം തന്നെ മുടി അമിതമായി കൊഴിയുകയും ചെയ്യും .ഒരു തരം പൂപ്പലാണ് ഈ രോഗത്തിന് കാരണം .
1 ,കൂവളത്തിന്റെ ഇല അരച്ച് തലയോട്ടിയിൽ നല്ലവണ്ണം പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകികളയുക .
2 , അഞ്ചിതളുള്ള ചെമ്പരത്തിയുടെ ഇല ചതച്ച് പിഴിഞ്ഞ നീര് തലയിൽ പതിവായി തേച്ചു കുളിക്കുക .
3 ,കറിവേപ്പിലയുടെ കുരു നല്ലതുപോലെ അരച്ച് ചെറുനാരങ്ങാനീരും ചേർത്ത് തലയിൽ തേച്ച് കുളിക്കുക .
4 ,ഉലുവ കുതിർത്ത് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക .ഈ എണ്ണ പതിവായി തലയിൽ തേച്ചുകുളിച്ചാൽ താരൻ മാറിക്കിട്ടും .
5 ,തെറ്റിപ്പൂവോ ,ചെമ്പരത്തിപ്പൂവോ ഇട്ട് കാച്ചിയ വെളിച്ചെണ്ണ തലയിൽ പതിവായി തേച്ചുകുളിക്കുക .
6 ,വെറ്റിലയുടെ നീര് ,ചെത്തിപ്പൂവ് , തുളസിയില ഇവയുടെ നീര് എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ താരൻ മാറും .
7 ,പുളിച്ച കഞ്ഞിവെള്ളത്തിൽ ചീവയ്ക്കാപ്പൊടിയും ചേർത്ത് തല കഴുകുക .
8 ,പാളയംകോടൻ പഴം ഉടച്ച് തലയിൽ പതിവായി തേച്ചുകുളിക്കുക .
9 ,ആനച്ചുവടി താളിയാക്കി തലയിൽ തേച്ചുകുളിക്കുക .
10 ,ഉമ്മത്തിന്റെ കായ ഇടിച്ചുപിഴിഞ്ഞ നീര് തലയിൽ തേച്ചുകുളിക്കുക .
11 ,വെളിച്ചെണ്ണയിൽ പച്ചകർപ്പൂരം ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിക്കുക .
12 ,കയ്യോന്നി ,കരിനൊച്ചി ,നെല്ലിക്ക എന്നിവയുടെ നീര് എള്ളണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിക്കുക്ക .
13 ,മുട്ടയുടെ മഞ്ഞക്കരു തലയിൽ നല്ലപോലെ തേച്ചുപിടിപ്പിച്ചു 10 മിനിറ്റിന് ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകികളയുക .
14 ,ഉലുവ കുതിർത്ത് കുഴമ്പുപരുവത്തിൽ അരച്ച് തലയിൽ തേച്ച് പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കുളിക്കുക .
15 ,വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് പതിവായി തല കഴുകുക .
16 ,കീഴാർ നെല്ലി താളിയാക്കി തലയിൽ പതിവായി തേച്ചുകുളിച്ചാൽ താരൻ മാറിക്കിട്ടുകയും മുടി നന്നായി തഴച്ചുവളരുകയും ചെയ്യും .
17 ,തേങ്ങാപ്പാലിൽ ചെറുനാരങ്ങാ നീര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയുക .
18 ,കാക്കത്തുടലിയുടെ ഇല അരച്ച് തലയിൽ തേച്ച് 30 മിനിറ്റിന് ശേഷം കഴുകിക്കളയുക .
19 ,കടുക് അരച്ച് തലയിൽ പതിവായി തേച്ചുകുളിക്കുക .
20 ,തുമ്പ സമൂലം അരച്ച് തലയിൽ തേച്ച് 30 മിനിറ്റിന് ശേഷം കഴുകിക്കളയുക .
21 ,ഒലിവെണ്ണ ചൂടാക്കി തലയിൽ പതിവായി തേയ്ക്കുക .
22 ,ഒരിലത്താമര താളിയാക്കി തലയിൽ പതിവായി ഉപയോഗിക്കുക .
23 ,പഴുത്ത പപ്പായ കുഴമ്പ് പരുവത്തിൽ തലയിൽ നന്നായി തേച്ച് പിടിപ്പിച്ച് 30 മിനിട്ടിനു ശേഷം കഴുകി കളയുക .
24 ,തൈരിൽ ചെറുപയറ് പൊടി ചേർത്ത് തല കഴുകുക .
25 ,പെരുംകുരുമ്പ സമൂലം അരച്ച് തലയിൽ തേച്ച് പിടിപ്പിച്ച് 30 മിനിട്ടിനു ശേഷം കഴുകി കളയുക .
26 ,ചെറുകിഴങ്ങ് പച്ചയ്ക്ക് അരച്ച് തലയിൽ പതിവായി തേച്ചു കുളിക്കുക .