ഹിമാലയപ്രദേശങ്ങൾ ,പശ്ചിമബംഗാൾ ,ഒറീസ്സ ,ആന്ധ്രാപ്രദേശ് ,ആൻഡമാൻ ദ്വീപുകൾ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് അത്തിത്തിപ്പലി സാധാരണ കണ്ടുവരുന്നത് , ബംഗാളിൽ ഈ സസ്യം കൃഷിചെയ്യുന്നു .ഗജ് പിപാലി (Gaj Pipali ) ഏന്ന പേരിലാണ് ഈ സസ്യം പൊതുവായി അറിയപ്പെടുന്നത് .
മലയാളത്തിൽ അത്തിത്തിപ്പലി,ആനത്തിപ്പലി എന്നിങ്ങനെ അറിയപ്പെടുന്നു . ഇത് വൻ മരങ്ങളിൽ പടർന്നു കയറുന്ന ഒരു വള്ളിച്ചെടിയാണ് , ഇതിന്റെ കായ്കൾ തിപ്പലിയുടെ ആകൃതിയിലാണ് . എങ്കിലും നല്ല വലുപ്പമുള്ളതാണ് . ഇതിന്റെ ഇലകൾക്ക് നല്ല വലുപ്പമുണ്ട് .ഇതിന്റെ തണ്ടിനും നല്ല കനമാണ് . മറ്റ് തിപ്പലികളെല്ലാം കുരുമുളകുന്റെ കുലത്തിൽ പെട്ടതാണ്. എന്നാൽ അത്തിത്തിപ്പലി Araceae കുടുംബത്തിൽ പെട്ടതാണ് .
ഇതിന്റെയും കായ്കൾ ഉണങ്ങിയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . കൂടാതെ ഇതിന്റെ വേരും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു . ആയുർവേദത്തിലെ മിക്ക മരുന്നുകളിലും അത്തിത്തിപ്പലി ഒരു പ്രധാന ചേരുവയാണ് .
അതിസാരം ,പനി ,ആസ്മ ,ശ്വാസതടസം ,കഫം ,ചുമ ,മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ , തൊണ്ടരോഗം ,വിരശല്ല്യം , ദഹനക്കുറവ് ,സന്ധികളിലുണ്ടാകുന്ന നീര് ,വേദന , മുലപ്പാൽ വർദ്ധന, തുടങ്ങിയവയ്‌ക്കൊക്കെ അത്തിത്തിപ്പലി ഔഷധമായി ഉപയോഗിക്കുന്നു .