പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്തനങ്ങളുടെ വലിപ്പക്കുറവ് . സ്ത്രീശരീരത്തിൽ മാറിടങ്ങൾക്ക് പ്രധാന സ്ഥാനമാണുള്ളത് . ഭക്ഷണവും പാരമ്പര്യമുൾപ്പടെ പല കാരണങ്ങളും സ്തനവലിപ്പക്കുറവിന് കാരണങ്ങളാണ് .എന്നാൽ സ്തനവലുപ്പം കൂട്ടാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട് .അവ എന്തൊക്കെയാണെന്ന് നോക്കാം .
സ്തനവലുപ്പം കൂട്ടാൻ നാഗത്താളി : കിട്ടാൻ അല്പം പ്രയാസമുള്ളൊരു ഔഷധച്ചെടിയാണ് നാഗത്താളി . തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമേ ഇവ വളരുകയൊള്ളു . സഹ്യപർവത നിലകളിലും ,നീലഗിരി വനമേഘലകളിലും ഈ സസ്യം ധാരാളമായി കണ്ടുവരുന്നു . ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് മാറിടങ്ങളിൽ പുരട്ടിയാൽ മാറിടങ്ങൾക്ക് വലിപ്പം കൂടും . ഇതിന്റെ ക്രീം വിപണയിൽ വാങ്ങാൻ കിട്ടും .അത് എത്രത്തോളം ഗുണനിലവാരമുള്ളതാണെന്ന് പറയാൻ പറ്റില്ല .
സ്തനവലുപ്പം കൂട്ടാൻ :
ഞാവൽ പൂവ് ,തൊട്ടാവാടി , കുരുമുളക് ,ചുക്ക് ,വയമ്പ് തിപ്പലി ,മഞ്ഞൾ എന്നിവ തുല്ല്യ അളവിൽ അരച്ച് ഒരേ അളവിൽ പശുവിൻ നെയ്യും ,എരുമനെയ്യും ചേർത്ത് കാച്ചിയ എണ്ണകൊണ്ട് ദിവസവും നസ്യം ചെയ്താൽ മാറിടങ്ങളുടെ വലിപ്പം കൂടും .
സ്തനവലുപ്പം കൂട്ടാൻ കുങ്കുമപ്പൂവ് .
കുങ്കുമപ്പൂവ് 20 ഗ്രാം കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ചതിൽ കുറച്ച് തേങ്ങാപ്പാലും ചേർത്ത് 5 ഗ്രാം കുങ്കുമപ്പൂവ് അരച്ചതും ചേർത്ത് മണൽ പാകത്തിൽ കാച്ചി അരിച്ചെടുത്ത് പതിവായി സ്തനങ്ങളിൽ പുരട്ടിയാൽ സ്തനങ്ങൾക്ക് വലിപ്പം കൂടും .
സ്തനവലുപ്പം കൂട്ടാൻ അമുക്കുരം :
ശുദ്ധി ചെയ്ത അമുക്കുരം കടുകെണ്ണയിൽ വറുത്തുപൊടിച്ച് ഓരോ സ്പൂൺ വീതം 2 ആഴ്ച കഴിക്കുക .
സ്തനവലുപ്പം കൂട്ടാൻ ശംഖുപുഷ്‌പം :
ശംഖുപുഷ്‌പത്തിന്റെ പൂവ് കുഴമ്പുപരുവത്തിൽ അരച്ച് മാറിടങ്ങളിൽ പതിവായി പുരട്ടിയാൽ മാറിടങ്ങൾക്ക് വലിപ്പം കൂടും .
സ്തനവലുപ്പം കൂട്ടാൻ: 5 ഗ്രാം കറുത്ത എള്ള് അരച്ച് ആട്ടിൻപാലിൽ ചേർത്ത് ഒരു മാസം പതിവായി കഴിക്കുക .മാറിടങ്ങൾക്ക് വലിപ്പം കൂടും .
സ്തനവലുപ്പം കൂട്ടാൻ പാറമുള്ള് : ചെങ്കൽ പാറകളിൽ വളരുന്ന ഒരു സസ്യമാണ് പാറമുള്ള് . ഈ സസ്യം സമൂലം പറിച്ച് വെള്ളം തിളപ്പിച്ച് സ്തനങ്ങളിൽ ആവി കൊള്ളിച്ചാൽ സ്തനങ്ങളുടെ വലിപ്പം കൂടും .
സ്തനവലുപ്പം കൂട്ടാൻ : അമുക്കുരം .കുറുന്തോട്ടിവേര് , കോലരക്ക് എന്നിവ കഷായം വച്ച് ജാതിക്ക അരച്ചുകലക്കി എള്ളെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത് സ്തനങ്ങളിൽ പതിവായി പുരട്ടുക .സ്തനങ്ങളുടെ വലിപ്പം കൂടും.
സ്തനവലുപ്പം കൂട്ടാൻ : പാൽമുതുക്കിൻ കിഴങ്ങ് തൊലികളഞ്ഞ ശേഷം ഉണക്കി പൊടിച്ച് 5 ഗ്രാം വീതം തൊട്ടാവാടി സമൂലം കഷായം വച്ചതിൽ ചേർത്ത് പതിവായി രാവിലെയും വൈകിട്ടും കഴിച്ചാൽ സ്തനങ്ങളുടെ വലിപ്പം കൂടും. ഇത് ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം ,സ്വപ്നസ്കലനം എന്നിവയ്ക്കും വളരെ നല്ലതാണ് .