കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ചെവിവേദന അനുഭവപ്പെടാറുണ്ട് .സാധാരണയുണ്ടാകുന്ന ചെവിവേദന ഭേദമാക്കാൻ ഇതാ ചില വീട്ടുവൈദ്യങ്ങൾ .
1 ,അമ്പഴത്തിന്റെ തളിരില ഇടിച്ചു പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക .
2 ,മുരിങ്ങയുടെ തൊലി ഇടിച്ചു പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക.
3 ,മണിത്തക്കാളിയുടെ ഇല ഞെരുടി പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക .
4 ,മുളയുടെ പൂവ് ഇടിച്ചുപിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക .
5 ,ഇടംപിരി വലംപിരിയുടെ തൊലി (കയ്യോൻ ) ഇടിച്ചു പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക .
6 ,കൂവളത്തിന്റെ ഇലയും ,കൃഷ്‌ണതുളസിയുടെ ഇലയും ഇടിച്ചു പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക .
7 ,കോവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക .
8 ,പ്ലാവില എണ്ണയിൽ മൂപ്പിച്ച് ചെറിയ ചൂടോടെ ഈ എണ്ണ ചെവിയിൽ ഒഴിക്കുക .
9 ,വെളുത്തുള്ളി എരുക്കിന്റെ ഇലയിൽ പൊതിഞ്ഞ് തീക്കനലിൽ വാട്ടി പിഴിഞ്ഞ് ചെവിയിൽ ഒഴിക്കുക .
10 ,ചുവന്നുള്ളിയുടെ നീര് ചെവിയിൽ ഒഴിക്കുക .
11 ,വറ്റൽ മുളകിന്റെ ഉള്ളിലെ അരികളഞ്ഞ് അതിൽ വെളിച്ചെണ്ണ ഒഴിച്ച് തീക്കനലിൽ ചൂടാക്കി ഈ എണ്ണ ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുക .
12 ,ഇഞ്ചി ചതച്ച് ഇന്തുപ്പ് പൊടിയും ചേർത്ത് തുണിയിൽ കിഴികെട്ടി ഞെക്കി നീര് ചെവിയിൽ ഒഴിക്കുക .
13 ,ആവണക്കിലയിൽ എണ്ണ പുരട്ടി തീയിൽ ചൂടാക്കി അതിന്റെ നീര് ചെവിയിൽ ഒഴിക്കുക .
14 ,കടുകെണ്ണ ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുക .
15 ,ആട്ടിൻ മൂത്രം ഇന്തുപ്പും ചേർത്ത് ചെവിയിൽ ഒഴിക്കുക.
16 ,ഇഞ്ചി ,മുരിങ്ങയുടെ തൊലി എന്നിവ ഇടിച്ചു പിഴിഞ്ഞ നീര് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുക .
17 ,വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഈ എണ്ണ ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുക .
18 ,കരിംജീരകം എണ്ണ ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുക .
19 ,വെറ്റില ഇടിച്ചു പിഴിഞ്ഞ നീര് ഇന്തുപ്പും ചേർത്ത് ചെവിയിൽ ഒഴിക്കുക .
20 ,വഴുതനയുടെ ഇല വാട്ടി പിഴിഞ്ഞ നീര് ചെവിയിൽ ഒഴിക്കുക .