ഒരുതരം ത്വക്ക് രോഗമാണ് ചിരങ്ങ് .ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്ന ഒരു രോഗം കൂടിയാണ് .ശക്തമായ ചൊറിച്ചിലും പൊട്ടി കൊഴുത്ത ദ്രാവകം വരികയും ചെയ്യും .രാത്രികാലങ്ങളിലാണ് ചൊറിച്ചിൽ കൂടുതൽ .സ്പർശനത്തിൽ കൂടിയോ വസ്ത്രങ്ങളിൽ കൂടിയോ ഈ രോഗം മറ്റൊരാളിലേക്ക് പകരാം .വീട്ടിൽ ഒരാൾക്ക് വന്നാൽ വീട്ടിലെല്ലാവരും ചികിത്സ തേടുന്നത് നല്ലതാണ് .
1 ,100 മില്ലി വെളിച്ചെണ്ണയിൽ 100 ഗ്രാം ചുവന്നുള്ളി അരിഞ്ഞിട്ട് ഉള്ളി കരിയുന്നതുവരെ തിളപ്പിച്ച് അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക .ഈ എണ്ണ പതിവായി ശരീരത്തിൽ തേച്ച് കുളിൽക്കുക .
2,അശോകത്തിന്റെ തൊലി അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക .
3,മൈലാഞ്ചിയില കഷായം വച്ച് ഒരു ഔൺസ് വീതം ദിവസം 2 നേരം കഴിക്കുക .
4,പച്ചമഞ്ഞൾ അരച്ച് എരിക്കില നീരിൽ ചാലിച്ച് പുരട്ടുക .
5,ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണ കാച്ചി പുരട്ടുക .
6,എരുക്കിന്റെ ഇലയും ,തേങ്ങാപ്പീരയും ചതച്ച് വെളിച്ചെണ്ണ കാച്ചിയതിൽ ഗന്ധകവും പൊടിച്ചു ചേർത്ത് വെയിലത്ത് വച്ച് ചൂടാക്കി പുരട്ടുക .
7,പിച്ചകത്തിന്റെ പൂവിട്ട് കാച്ചിയ എണ്ണ പുരട്ടുക .
8,തെറ്റിപ്പൂവ് അരച്ച് എണ്ണ കാച്ചി പുരട്ടുക .
9,വേങ്ങയുടെ ഇലയും ,തൊലിയും ചതച്ച് കിട്ടുന്ന നീര് പുരട്ടുക .
10,വാകത്തൊലി അരച്ച് വേപ്പെണ്ണയിൽ കാച്ചി പുരട്ടുക .