1 ,ഗുല്ഗുലു തീക്കനലിലിട്ട് ചെവിയിൽ നല്ലപോലെ പുകയേല്പിച്ചാൽ ചെവിയിലെ ദുർഗന്ധം മാറിക്കിട്ടും .
2 ,കരിനൊച്ചിയില ,പിച്ചകത്തില ,എരിക്കില ,കയ്യോന്നിയില ,മുരിങ്ങയില ,തുളസിയില ,പാവലിന്റെ ഇല ,ചെറുവഴിതനയില ,ഇഞ്ചി ,വെളുത്തുള്ളി ,എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് എണ്ണകാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിലെ ദുർഗന്ധം ,ചെവിക്കകത്ത് പഴുപ്പ് ,ചെവിയിൽ നിന്നും ദുർഗന്ധത്തോടു കൂടിയുള്ള ചലം വരിക തുടങ്ങിയവ മാറിക്കിട്ടും .
3 , ചുക്ക് കഷായത്തിൽ തേൻ ചേർത്ത് ചെവിയിലൊഴിച്ചാൽ ചെവിയിലെ ദുർഗന്ധം മാറിക്കിട്ടും .
4 ,മാവില ,ഞാറയില ,നീർമാതളത്തിന്റെ ഇല ,വിളാവിന്നില എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് എണ്ണകാച്ചി ചെവിയിലൊഴിച്ചാൽ ചെവിയിലെ ദുർഗന്ധം മാറിക്കിട്ടും .
Tags:
കർണ്ണരോഗങ്ങൾ