ചെവിപഴുപ്പ് പല കാരണങ്ങൾ കൊണ്ട് വരാം .ചെവിയിൽ അണുബാധയുണ്ടാകുന്ന അവസ്ഥയാണ് ചെവിപഴുപ്പ് .ചെവിയുടെ കർണപടലത്തിന് ദ്വാരമുണ്ടായി അതിലൂടെ പഴുപ്പ് തുടർച്ചയായോ ഇടവിട്ടോ വരുന്ന അവസ്ഥയാണ് ചെവിപഴുപ്പ് .ചെവിയിൽ നിന്നും പഴുപ്പ് വരുന്നതിനൊപ്പം ദുർഗന്ധവും ചിലപ്പോൾ കേൾവിക്കുറവും ഉണ്ടാകാം .ചെവിപഴുപ്പിന് ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം .
1 ,മുരിങ്ങയുടെ തൊലി ഇടിച്ചുപിഴിഞ്ഞ നീര് അരിച്ച് ചെവിയിൽ ഒഴിക്കുക .
2 ,നീലയമരിയുടെ ഇലയുടെ നീര് ചെവിയിൽ ഒഴിക്കുക .
3 ,എള്ള് ,കായം ,ചെറുപയർ ,ഏലത്തരി എന്നിവ തീക്കനലിൽ ഇട്ട് ചെവിയിൽ പുക ഏൽപ്പിക്കുക .
4 ,ചെറുനാരകത്തിന്റെ ഇലയുടെ നീരിൽ ചമതപൂവ് അരച്ചതും ചേർത്ത് എണ്ണകാച്ചി തലയിൽ തേയ്ക്കുക .
5 ,പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് കിട്ടുന്ന നീര് ചെവിയിലൊഴിക്കുക .
6 ,ഒരു ചെമ്പു പാത്രത്തിൽ കുറച്ച് തേൻ ചൂടാക്കി അതിൽ കടുക്ക പൊടിച്ചതും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി അരിച്ചെടുത്ത് ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക .
7 ,ഗുൽഗുലു തീക്കനലിൽ ഇട്ട് ചെവിയിൽ പുകയേല്പിക്കുക .
8 ,ആട്ടിൻ മൂത്രത്തിൽ ഇന്തുപ്പ് പൊടിച്ചതും ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക .
9 ,ഒരു ടീസ്പൂൺ മുതിര തലേന്ന് തേനിൽ ഇട്ടുവച്ചിരുന്ന് പിറ്റേന്ന് അരിച്ച് തേൻ ചെവിയിലൊഴിക്കുക .
10 ,കടുകെണ്ണ ചൂടാക്കി ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക .
11 ,കൃഷ്‌ണതുളസിയുടെ ഇലയും ,കൂവളത്തിന്റെ ഇലയും ഇടിച്ചു പിഴിഞ്ഞ നീര് അരിച്ച് ചെവിയിലൊഴിക്കുക .
12 ,ചെറുനാരങ്ങാ നീര് അരിച്ച് വെയിലത്ത് വച്ച് ചൂട് പിടിപ്പിച്ച് ദിവസം രണ്ടു മൂന്നു തവണ ചെവിയിലൊഴിക്കുക .
13 ,കൂവളത്തിന്റെ ഇലയുടെ നീരിൽ മഞ്ഞളും ,കടുക്കയും പൊടിച്ചു ചേർത്ത് ഒരു ചെമ്പുപാത്രത്തിൽ ചൂടാക്കി അരിച്ച് ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക .
14 ,ചുവന്ന തുളസിയുടെ തളിരിലയും കതിരും കൂട്ടി തീയിൽ വാട്ടി പിഴിഞ്ഞെടുത്ത നീര് രണ്ടോ മൂന്നോ തുള്ളി വീതം ചെവിയിലൊഴിക്കുക .
15 ,ദേവതാരം തുണിക്കഷണത്തിൽ ചുറ്റി എണ്ണയിൽ മുക്കി കത്തിക്കുക .കത്തുന്നടത്ത് നിന്നും ഊറി വരുന്ന എണ്ണ എടുത്ത് ചെവിയിലൊഴിക്കുക .