പല ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ശരീരത്തിലെ മൊരിച്ചിൽ .കയ്യിലും ,കാലിലും , ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മൊരിച്ചിൽ വരുന്നു .പലപ്പോഴും കാലാവസ്ഥയിൽ വരുന്ന മാറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . എന്നാൽ ചില ആൾക്കാരിൽ ചർമ്മത്തിന്റെ പ്രത്യേകതരം സ്വഭാവം കൊണ്ടും മൊരിച്ചിൽ ഉണ്ടാകാം . ദീർഘനേരം ശരീരത്തിൽ സോപ്പ് തേച്ച് കുളിക്കുന്നതും മൊരിച്ചിലിന് കാരണമാകാം .വരണ്ട ചർമ്മമുള്ളവർ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു . മൊരിയുള്ള ചർമ്മത്തിന് പരിഹാരം വീട്ടിൽത്തന്നെയുണ്ട് .
1 .പാളയംകോടൻ പഴം ,എള്ളെണ്ണ ,തേൻ എന്നിവ കുഴമ്പ് പരുവത്തിൽ അരച്ച് ശരീരത്തിൽ പുരട്ടി 30 മിനിറ്റിന് ശേഷം കുളിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെയ്താൽ മതിയാകും ശരീരത്തിലെ മൊരിച്ചിൽ മാറിക്കിട്ടും .
2 ,ഒലിവെണ്ണയോ ,ഉരുക്കുവെളിച്ചെണ്ണയോ ശരീരത്തിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക .
3 ,കസ്തൂരി മഞ്ഞൾ ,ഉഴുന്ന് ,ചന്ദനം ,ഇരുവേലി ,കടല എന്നിവ തുല്ല്യ അളവിൽ ഉണക്കിപ്പൊടിച്ച് . ആവിശ്യത്തിനെടുത്ത് രാമച്ചം ഇട്ട് . തിളപ്പിച്ച വെള്ളത്തിൽ കലക്കി . ശരീരത്ത് പുരട്ടി . ഒരു മണിക്കൂറിന് ശേഷം കുളിക്കുക . ഇങ്ങനെ പതിവായി ചെയ്താൽ . മൊരിച്ചിൽ മാറിക്കിട്ടുകയും ശരീരത്തിന് നല്ല നിറം വയ്ക്കുകയും ചെയ്യും .
4 ,പാച്ചോറ്റിത്തൊലി ,രാമച്ചം ,നാഗപ്പൂവ് ,വാകത്തൊലി എന്നിവ തുല്ല്യ അളവിൽ പൊടിച്ച് ശരീരത്തിൽ തേച്ച് പതിവായി കുളിക്കുക .മൊരിച്ചിൽ മാറിക്കിട്ടുകയും ചർമ്മത്തിന് നല്ല നിറം വയ്ക്കുകയും ചെയ്യും .
5 ,ചന്ദനം 3 ഗ്രാം അരച്ച് ഒരു ഗ്ലാസ് പാലിൽ കലക്കി രാവിലെ വെറും വയറ്റിൽ പതിവായി കുടിച്ചാൽ ചർമ്മത്തിന്റ മൊരിച്ചിലും ,വരൾച്ചയും മാറി ചർമ്മത്തിന് നല്ല നിറം വയ്ക്കുകയും ചെയ്യും .
6 ,ഒരുപിടി തുളസിയില ഇടിച്ചു പിഴിഞ്ഞ നീരിൽ ഒരു ടീസ്പൂൺ ചെറുതേനും ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കുടിച്ചാൽ ചർമ്മത്തിന്റ മൊരിച്ചിലും ,വരൾച്ചയും മാറി ചർമ്മത്തിന് നല്ല നിറം വയ്ക്കുകയും ചെയ്യും .
7 ,എണ്ണയിൽ അമുക്കുരം പൊടിച്ചതും ,പാലും ചേർത്ത് കാച്ചി ദിവസവും ശരീരത്തിൽ തേച്ചു കുളിക്കുക . ചർമ്മത്തിന്റെ വരൾച്ച മാറിക്കിട്ടും .
8,വെള്ളരിക്ക നീരും ചെറുനാരങ്ങാ നീരും തുല്ല്യ അളവിൽ കലർത്തി ശരീരത്തിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക .ചർമ്മത്തിന്റെ വരൾച്ച മാറിക്കിട്ടും .