സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് പാലുണ്ണി അഥവാ സ്കിൻ ടാഗ് .പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പാലുണ്ണി കൂടുതലായും കാണപ്പെടുന്നത് .വെളുത്ത നിറത്തിലും ,അല്പം ഇരുണ്ട നിറത്തിലും ,ചെറിയ ചുവപ്പു നിറത്തിലെല്ലാം പാലുണ്ണി കാണപ്പെടുന്നു .സാധാരണ കഴുത്തിലും കക്ഷത്തിലുമാണ് പാലുണ്ണി കൂടുതലായും കാണപ്പെടുന്നത് .എങ്കിലും കൺ പീലികളുടെ മുകളിലും ,സ്ത്രീകളുടെ മാറിടങ്ങളിലും ,തുടകൾക്കിടയിലുമെല്ലാം പാലുണ്ണി കാണപ്പെടുന്നു .പാലുണ്ണി ഇല്ലാതാക്കാനുള്ള ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം .
1 ,ഇരട്ടിമധുരം ,കറുക ,എള്ള് എന്നിവ തുല്ല്യ അളവിൽ നെയ്യിൽ വറുത്ത് കുഴമ്പ് പരുവത്തിൽ അരച്ച് പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടുക .
2 ,ഇരട്ടിമധുരം തേനിൽ അരച്ച് പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടുക .
3 ,ചെറുനാരങ്ങാ നീര് പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടിയാൽ പാലുണ്ണി കൊഴിഞ്ഞു പോകും .
5 ,വെളുത്തുള്ളി അരച്ച് പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടുക.
6 ,വാഴപ്പഴത്തിന്റെ തൊലി അരച്ച് പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടുക.
7 ,പച്ച പപ്പായയുടെ കറ പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടുക.
8 ,ആവണക്കെണ്ണ പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടുക.
9 ,ആവണക്കെണ്ണയും ബേങ്കിംഗ് സോഡയും കൂട്ടി കലർത്തി പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടുക.
10 ,പടവലം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിൽ യാതൊരുവിധ കുരുക്കളും ഉണ്ടാകത്തില്ല .