കൺപോളയിൽ വരുന്ന ഒരു കുരുവാണ് കൺകുരു .ഇത് പലരേയും ബുദ്ധിമുട്ടിക്കാറുണ്ട് .ചിലരിൽ ഒരു തവണ വന്ന് വിട്ടുമാറാറുണ്ട് .എങ്കിൽ ചില ആൾക്കാരെ ഇത് നിരന്തരം ശല്യപ്പെടുത്തും .കടുത്ത വേദനയും ചിലപ്പോൾ പൊട്ടി പഴുപ്പ് പുറത്ത് വരികയും ചെയ്യും .ഈ രോഗം ഭേതമാകാനുള്ള ഏറ്റവും നല്ല മരുന്ന് ഇവിടെ കുറിക്കുന്നു .
1 ,ഗ്രാമ്പു പനിനീരിൽ ഉരച്ച് കുഴമ്പു പരുവത്തിൽ കൺകുരുവിന്റെ മുകളിൽ ദിവസം മൂന്ന് നേരം പുരട്ടുക .
2 ,ത്രിഫലാദിചൂർണ്ണം ഒരു ടീസ്പൂൺ ചൂടുവെള്ളത്തിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരം കഴിക്കുക .
3 ,തഴുതാമയുടെ വേര് തേനിൽ അരച്ച് കണ്ണിലെഴുതുക .
4 ,ഇരട്ടിമധുരം തേനിൽ അരച്ച് കണ്ണിലെഴുതുക .
5 ,ശുദ്ധിചെയ്ത ആവണക്കെണ്ണ കൺകുരുവിന്റെ മുകളിൽ പുരട്ടുക .
6 ,കുരുവില്ലാകടുക്ക തേനിൽ അരച്ച് കൺകുരുവിന്റെ മുകളിൽ ദിവസം പലപ്രാവശ്യം പുരട്ടുക .
7 ,കൊത്തമല്ലി ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണിന് ആവി ഏൽപ്പിയ്ക്കുക .
8 ,കാവിമണ്ണ് തേനിൽ അരച്ച് കൺകുരുവിന്റെ മുകളിൽ ദിവസം പലപ്രാവശ്യം പുരട്ടുക .