പ്രായമായ ഒട്ടുമിക്കവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് കേൾവിക്കുറവ് .ചെവിയിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബലക്ഷയമാണ് ഈ അവസ്ഥയ്ക്ക് കാരണം .ഇത് പരിഹരിക്കുന്നതിനുള്ള ഏറ്റവം നല്ല മരുന്നുകൾ ഇവിടെ കുറിക്കുന്നു .
1 ,അരയാലില ,കൂവളത്തില ,എരുക്കില ,ആവണക്കില എന്നിവ തുല്യ അളവിൽ എണ്ണയിൽ മുക്കി ഇന്തുപ്പ് പൊടി പുറമെ വിതറി തീയിൽ വാട്ടി നീരെടുത്ത് ചെവിയിൽ ഒഴിക്കുക .
2 ,ഇഞ്ചിനീര് ,ഇന്തുപ്പ് ,തേൻ ,എണ്ണ എന്നിവ തുല്യ അളവിൽ ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുക .
3 ,എള്ള് ,ചെറുപയർ ,ഏലത്തരി ,കായം എന്നിവ കടുകെണ്ണയിൽ കുഴച്ച് ഒരു ചിരട്ടയിൽ ഇട്ട് തീക്കനലും ഇട്ട് ചെവിയിൽ പുക ഏൽപ്പിക്കുക .
4 ,കൂവളക്കായ് ഗോമൂത്രത്തിൽ അരച്ച് ആട്ടും പാലും ചേർത്ത് എണ്ണകാച്ചി ചെവിയിൽ പതിവായി ഒഴിക്കുക.
5 ,ആറു പലം കൂവളത്തില ഇടിച്ചു പിഴിഞ്ഞ നീരും ,നാഴി എണ്ണയും ,നാഴി പാലും ,നാല് കഴഞ്ചു കൂവളത്തിന്റെ വേരും അരച്ചു ചേർത്ത് എണ്ണകാച്ചി തലയിൽ പതിവായി തേയ്ക്കുക .
6 ,മരൾ എന്ന ചെടിയുടെ ഇല ചതച്ച് കിട്ടുന്ന നീര് 4 തുള്ളി വീതം ആഴ്ചയിൽ ഒരിക്കൽ ചെവിയിൽ ഒഴിക്കുക .
7 , കാട്ടപ്പ എന്ന ചെടിയുടെ ഇലയുടെ നീര് 2 തുള്ളി വീതം ചെവിയിൽ പതിവായി ഒഴിക്കുക .