നിത്യജീവിതത്തിൽ ആർക്ക് എപ്പോൾ വേണമെങ്കിലും പൊള്ളലേൽക്കാം .പ്രത്യേകിച്ച് അടുക്കളയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പൊള്ളലേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .പൊള്ളലേറ്റാൽ പെട്ടന്ന് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത് .പൊള്ളലേറ്റാൽ ഉടൻ തന്നെ തണുത്ത വെള്ളം കൊണ്ട് ധാരകോരണം .പൊള്ളിയ ഭാഗത്ത് കുമിളകളുണ്ടായാൽ അത് പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .
1 ,മുക്കുറ്റി തൈരിൽ അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക .
2 ,തൊട്ടാവാടി സമൂലം അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക.
3 ,ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്ത് അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക.
4 ,ചെറുതേൻ പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക.
5 ,വാളൻപുളിയും, ഉപ്പും കുറച്ച് വെള്ളത്തിൽ ചാലിച്ച് പൊള്ളലേറ്റ ഭാഗത്ത് കട്ടിയിൽ പുരട്ടുക.
6 ,ഉരുക്കു വെളിച്ചെണ്ണ പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക.
7 ,കപ്പയുടെ ഇല അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക.
8 ,പൊള്ളലിന് ഏറ്റവും നല്ല മരുന്നാണ് കോഴി നെയ്യ് .പൊള്ളലേറ്റ ഭാഗത്ത് കോഴി നെയ്യ് പുരട്ടിയാൽ പൊള്ളൽ പെട്ടന്ന് സുഖപ്പെടും .
9 ,ആട്ടിൻ നെയ്യ് പുരട്ടിയാൽ പൊള്ളൽ മൂലമുണ്ടായ വ്രണം പെട്ടന്ന് കരിയുന്നതാണ് .
10 ,മാവില കത്തിച്ചു കിട്ടുന്ന ചാരം വെള്ളത്തിൽ ചാലിച്ചു പുരട്ടുന്നത് പൊള്ളലിന് വളരെ നല്ലതാണ് .മാവിന്റെ ഇല അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുരട്ടിയാൽ പൊള്ളൽ മൂലമുണ്ടായ വ്രണം പെട്ടന്ന് കരിയുന്നതാണ് .
11 ,ഞാവലിന്റെ ഇല അരച്ച് കടുകെണ്ണയിൽ കാച്ചി പുരട്ടിയാൽ പൊള്ളൽ മൂലമുണ്ടായ വ്രണം പെട്ടന്ന് കരിയുന്നതാണ് .
12 ,വാഴപ്പിണ്ടി അരച്ച് പൊള്ളലേറ്റ ഭാഗത്ത് പൊതിഞ്ഞു വയ്ക്കുന്നതും വളരെ നല്ലതാണ് .
13 ,കാപ്പിയുട തളിരില അരച്ച് പുരട്ടുന്നതും പൊള്ളലിന് വളരെ നല്ലതാണ് .
14 ,ചെമ്പരത്തിപ്പൂവ് പിഴിഞ്ഞ നീര് പുരട്ടുന്നതും പൊള്ളലിന് വളരെ നല്ലതാണ് .