ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ട് പൊട്ടുന്നത് .എത്ര തവണ ചുണ്ട് നനച്ചാലും ഇത് മാറുകയില്ല .ചുണ്ടിലെ ചർമ്മം മറ്റ് ചർമ്മങ്ങളേക്കാൾ നേർത്തതാണ് .അതുകൊണ്ടു തന്നെ ഈർപ്പം അധികം നിലനിൽക്കുകയില്ല .മഞ്ഞുകാലത്താണ് കൂടുതൽ പേരും ഈ പ്രശ്‍നം നേരിടുന്നത് .ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം .
1 ,ഇരട്ടിമധുരം തേനിൽ അരച്ച് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും .
2 ,കറുക ,കൊത്തമ്പാലരി , പഴുത്ത അടയ്ക്കയുടെ തൊലി ,കീഴാർനെല്ലി ,നിലമ്പരണ്ട , എന്നിവ ഇടിച്ചു പിഴിഞ്ഞ നീരിൽ പശുവിൻ നെയ്യ് ചേർത്ത് കാച്ചി അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം .ഇത് കുറേശ്ശേയെടുത്ത് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും .
3 ,മൂന്നോ ,നാലോ പഴുത്ത അടയ്ക്കയുടെ തൊലി ചെത്തിയെടുത്ത് ചതച്ച് നീരെടുത്ത് ഒരു ചെറിയ കട്ട പച്ചകർപ്പൂരവും ചേർത്ത് ചൂടാക്കി വെള്ളം വറ്റിച്ച് കുഴമ്പ് പരുവത്തിൽ കിട്ടുന്ന മിശ്രിതം ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും .
4 , എരുമനെയ്യോ ,മീൻ നെയ്യോ ചുണ്ടുകളിൽ പുരട്ടുന്നതും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ നല്ലതാണ് .
5 ,വെള്ളചന്ദനം ഇളനീരിൽ അരച്ച് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ട് വരണ്ട് പൊട്ടുന്നത് മാറും .
6 ,വേപ്പില അരച്ച് കിടക്കാൻ നേരം ചുണ്ടുകളിൽ പുരട്ടി കിടക്കുക .ചുണ്ട് വരണ്ട് പൊട്ടുന്നത് മാറും .
7 ,കളിമണ്ണ് വെള്ളത്തിൽ ചാലിച്ച് ചുണ്ടുകളിൽ പുരട്ടുക .ചുണ്ട് വരണ്ട് പൊട്ടുന്നത് മാറും .
8 ,ഇല്ലട്ടക്കരി (വിറകടുപ്പിന്റെ ഭിത്തിയിലും ചിമ്മിനിയിലും പറ്റിപ്പിടിക്കുന്ന കരി ) വെണ്ണയിൽ ചാലിച്ച് ചുണ്ടുകളിൽ പുരട്ടുക .ചുണ്ട് വരണ്ട് പൊട്ടുന്നത് മാറും .
ചുണ്ടുവീക്കം ,ചുണ്ട് ചൊറിഞ്ഞു വിങ്ങൽ
1 ,എള്ള് അരച്ച് പാലിൽ ചാലിച്ച് ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ടുവീക്കം മാറിക്കിട്ടും .
2 , 5 ഗ്രാം മഞ്ഞൾപ്പൊടി ഇളം ചൂടുവെള്ളത്തിൽ കലർത്തി രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം കഴിക്കുക ,ചുണ്ട് ചൊറിഞ്ഞു വിങ്ങൽ മാറിക്കിട്ടും
3 , ത്രിഫലചൂർണ്ണം 5 ഗ്രാം വീതം രാവിലെ വെറുംവയറ്റിൽ കുറച്ചു ദിവസം പതിവായി കഴിച്ചാൽ ചുണ്ടുവീക്കം മാറിക്കിട്ടും .
4 , 5 ഗ്രാം ജീരകം പൊടിച്ച് ഇളനീരിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കുറച്ചു ദിവസം പതിവായി കഴിച്ചാൽ ചുണ്ട് ചൊറിഞ്ഞു വിങ്ങൽ മാറിക്കിട്ടും
5 , എള്ള് വറുത്ത് അരച്ച് പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് നീരിൽ ചാലിച്ച് പുരട്ടുക .ചുണ്ടുവീക്കവും ,ചൊറിഞ്ഞു വിങ്ങലും മാറിക്കിട്ടും .
6 , എരിക്കില ചുട്ട ചാരം എരുമനെയ്യിൽ ചാലിച്ച് പുരട്ടുക .ചുണ്ടുവീക്കവും ,ചൊറിഞ്ഞു വിങ്ങലും മാറിക്കിട്ടും .
7 , അമരയ്ക്ക അരച്ച് ചുണ്ടുകളിൽ പുരട്ടുക .ചുണ്ടുവീക്കവും ,ചൊറിഞ്ഞു വിങ്ങലും മാറിക്കിട്ടും .