സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരാവുന്ന ഒരു ചർമ്മരോഗമാണ് ചുണങ്ങ് അഥവാ തേമൽ . ചർമ്മത്തെ ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയാണ് ചുണങ്ങ് .ചിലരിൽ വെളുത്ത നിറത്തിലും ചിലരിൽ കറുത്ത നിറത്തിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു.വീട്ടിൽ ഒരാൾക്കുണ്ടങ്കിൽ മറ്റുള്ളവരിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ് .ചുണങ്ങ് മാറാനായിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം .
1 ,കോലിഞ്ചി പുറത്തെ തൊലി കളഞ്ഞ് തൈരിൽ അരച്ച് പുരട്ടുക .
2 ,തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ മഞ്ഞൾപ്പൊടിയും ചേർത്ത് പുരട്ടുക .
3 ,മൈലാഞ്ചി അരച്ച് മോരിൽ ചാലിച്ച് ദിവസം പല തവണ പുരട്ടുക .
4 ,വേപ്പിന്റെ ഇലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ച് പുറമെ പുരട്ടുക .
5 ,വയമ്പും ,ഗന്ധകവും പശുവിൻ തൈരിൽ അരച്ച് പുരട്ടുക .
6 ,കൃഷ്‌ണ തുളസിയുടെ ഇലയുടെ നീര് പതിവായി പുരട്ടുക .
7 ,മഞ്ഞൾ ഗോമൂത്രത്തിൽ അരച്ച് പതിവായി പുരട്ടുക .
8 ,ഉമ്മത്തിന്റെ ഇലയുടെ നീരിൽ തേങ്ങാപ്പാൽ ചേർത്ത് വെയിലിൽ വച്ച് ചൂടാക്കുമ്പോൾ കിട്ടുന്ന എണ്ണ പുറമെ പുരട്ടുക .
9 ,വെറ്റിലയും ,വെളുത്തുള്ളിയും ചേർത്ത് അരച്ച് പുറമെ പുരട്ടുക .
10 ,ചന്ദനവും ,വയമ്പും മോരിൽ അരച്ച് പുരട്ടുക .