പറമ്പിലും മറ്റും ജോലിയെടുക്കുന്നവരുടെ കൈകളിൽ തഴമ്പ് സാധാരണമാണ് .എങ്കിലും ജോലിയൊന്നും ചെയ്യാത്തവരുടെ കൈയിലും കാലുകളിലുമൊക്കെ തഴമ്പ് പ്രത്യക്ഷപ്പെടാം .കൈകളിലെയും കാലുകളിലെയും ചർമ്മകോശങ്ങളുടെ പുറം പാളിയിൽ അമിതമായ സമ്മർദ്ദം ഏൽക്കുമ്പോഴാണ് തഴമ്പ് പ്രത്യക്ഷപ്പെടുന്നത് .വളരെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോഴോ പാകമല്ലാത്ത ഷൂസുകൾ മുതലായവ ധരിക്കുമ്പോഴോ ,കട്ടിയുള്ള കൈയുറകൾ ധരിക്കുമ്പോഴോ ഒക്കെ തഴമ്പ് പ്രത്യക്ഷപ്പെടാം . ഗുരുതരമുള്ള ഒരു ചർമ്മപ്രശ്നമല്ല തഴമ്പ് .അല്പം ശ്രദ്ധ നൽകിയാൽ പെട്ടന്നു തന്നെ തഴമ്പ് മാറ്റിയെടുക്കാം .
1 ,ജാതിക്കായും ,ചന്ദനവും ,കുരുമുളകും തുല്യ അളവിൽ അരച്ച് തഴമ്പ് ഉള്ള ഭാഗങ്ങളിൽ പതിവായി പുരട്ടിയാൽ തഴമ്പ് പെട്ടന്ന് മാറും .
2 ,ഒരു ചെറുനാരങ്ങാ രണ്ടായി മുറിച്ച് തഴമ്പിന്റെ മുകളിൽ അഞ്ചോ പത്തോ മിനിറ്റ് ഉരസുക . ദിവസം പല പ്രാവിശ്യം ഇങ്ങനെ ചെയ്യണം . ഒരാഴ്ചകൊണ്ട് തഴമ്പ് മാറിക്കിട്ടും .
3 ,എരുക്കിന്റെ പാൽ തഴമ്പിന്റെ മുകളിൽ പതിവായി പുരട്ടിയാലും തഴമ്പ് പെട്ടന്ന് മാറും .
4 ,വരട്ടുമഞ്ഞളും ,കാവിമണ്ണും ചേർത്ത് തഴമ്പിന്റെ മുകളിൽ പതിവായി പുരട്ടിയാലും തഴമ്പ് പെട്ടന്ന് മാറും .
5 ,കല്ലുപ്പ് തുണിയിൽ കിഴികെട്ടി വെളിച്ചെണ്ണയിൽ മുക്കി തഴമ്പിന്റെ മുകളിൽ അഞ്ചോ പത്തോ മിനിറ്റ് ഉരസുക. ദിവസം പല പ്രാവിശ്യം ഇങ്ങനെ ചെയ്യണം . ഒരാഴ്ചകൊണ്ട് തഴമ്പ് മാറിക്കിട്ടും .