കുട്ടികളിലും ,മുതിർന്നവരിലും ഒരുപോലെ ഉണ്ടാകുന്ന ഒന്നാണ് അരിമ്പാറ .ചർമ്മത്തിലുണ്ടാകുന്ന ഒരു നിരുപദ്രവകാരിയായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ .ഒട്ടുമിക്ക അരിമ്പാറകളും ചികിൽസിച്ചില്ലങ്ങിൽ തന്നെ അഞ്ചോ ,ആആറോ മാസങ്ങൾകൊണ്ട് തനിയെ കൊഴിഞ്ഞുപോകും .എന്നാൽ ചിലരിൽ ഇത് ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യും .അരിമ്പാറയിൽ കടുത്ത ചൊറിച്ചിലോ ,രക്തസ്രാവമോ ,വലിപ്പം കൂടുകയോ ചെയ്താൽ വിദക്ത ഉപദേശം തേടാൻ മറക്കരുത് .
1 ,കശുവണ്ടിക്കറ അരിമ്പാറയുടെ മുകളിൽ പുരട്ടുക .
2 ,എരുക്കിന്റെ കറ അരിമ്പാറയുടെ മുകളിൽ പുരട്ടുക .
3 ,കാട്ടുള്ളിയുടെ നീര് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
4 ,കീഴാർനെല്ലി അരച്ച് പാലിൽ ചാലിച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
5 ,കള്ളിപ്പാലിൽ കാരീയം അരച്ച് ചേർത്ത് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
6 ,ഒരു അല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറയുടെ മുകളിൽ വച്ച് കെട്ടുക .
7 ,ചുണ്ണാമ്പും ,കാരവും ചേർത്ത് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
8 ,സോപ്പും ,ചുണ്ണാമ്പും ചേർത്ത് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
9 ,ഇരട്ടിമധുരം നെയ്യിൽ വറുത്ത് അരച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
10 ,കൊടുവേലിയുടെ വേര് അരച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
11 ,ഇഞ്ചിയും ,ചുണ്ണാമ്പും ചേർത്ത് അരച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
12 ,വെറ്റിലയിൽ അല്പം ചുണ്ണാമ്പ് പുരട്ടി അരിമ്പാറയുടെ മുകളിൽ നല്ലതുപോലെ ഉരസുക .ഒരു മണിക്കൂറിന് ശേഷം ഒരു തുള്ളി വെളിച്ചെണ്ണയിൽ അതിൽ ചേരുന്ന കാരവും ലയിപ്പിച്ച് അരിമ്പാറയുടെ മുകളിൽ മാത്രം പുരട്ടുക .രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയാം .രണ്ട് ദിവസം മാത്രം ഇങ്ങനെ ചെയ്താൽ മതിയാകും .പത്ത് ദിവസം കൊണ്ടുതന്നെ അരിമ്പാറ ഇല്ലാതാകും .
13 ,നല്ലപോലെ മൂത്ത പച്ച വാഴയില അരച്ച് അരിമ്പാറയുടെ മുകളിൽ പതിവായി പുരട്ടുക .
14 ,സൾഫ്യുരിക്കാസിഡ് ഒരു ഈർക്കിലിൽ തൊട്ട് അരിമ്പാറയുടെ മുകളിൽ പുരട്ടുക .
15 ,ഉപ്പ് ഒരു തുണിയിൽ കിഴികെട്ടി വെളിച്ചെണ്ണയിൽ മുക്കി അരിമ്പാറയുടെ മുകളിൽ ദിവസവും കുറച്ചുസമയം ഉരസുക .കുറച്ചു ദിവസങ്ങൾ കൊണ്ട് അരിമ്പാറ ഇളകി പോകും .
16 ,വെറ്റില നീര് പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടുക .