ഒട്ടു മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കാലിന്റെ ഉപ്പൂറ്റി വീണ്ടു കീറുന്നത്. കാലുകൾക്ക് നൽകുന്ന അമിത സമ്മർദം മൂലമാണ് പലർക്കും ഈ പ്രശ്‍നം ഉണ്ടാകുന്നത് .തണുപ്പുകാലത്ത് ചിലരിൽ ഈ പ്രശ്‍നം രൂക്ഷമാകാറുണ്ട് .ചിലപ്പോൾ ശക്തമായ വേദനയും ഉണ്ടാകാം . കാൽ വീണ്ടു കീറുന്നത് തടയാൻ വീട്ടിൽ ചെയ്തുനോക്കാവുന്ന ഏതാനും മാർഗ്ഗങ്ങൾ പരിചയപ്പെടാം .
1 ,പച്ചമഞ്ഞളും വേപ്പിലയും കൂടി അരച്ച് പുരട്ടുക .
2 ,ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക .
3 ,തേങ്ങാവെള്ളത്തിൽ അരി കുതിർത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക .
4 ,പച്ചമഞ്ഞൾ അരച്ച് വേപ്പെണ്ണയിൽ ചാലിച്ച് പുരട്ടുക .
5 ,കാട്ടുചെക്കിയുടെ (കാട്ടു ചെത്തി ) വേര് 100 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് സഹിക്കാവുന്ന ചൂടിൽ കാൽ ഈ വെള്ളത്തിൽ മുക്കി വെയ്ക്കുക .ഒരു മണിക്കൂറിന് ശേഷം കാൽ നന്നായി ചകിരി ഉപയോഗിച്ച് ഉരച്ച് കഴുകുക .ഇങ്ങനെ 7 ദിവസം തുടർച്ചയായി ചെയ്യുക . 7 ദിവസം ചെയ്ത ശേഷം പച്ചമഞ്ഞൾ ദിവസവും അരച്ചു പുരട്ടുക .ഒരു മാസം കൊണ്ട് ഇത് മാറും പിന്നീട് ഒരിക്കലും വരികയുമില്ല .
6 ,അത്തിയുടെ കറ കുറച്ചു ദിവസം പതിവായി പുരട്ടുക .
7 ,ഉലുവയും മൈലാഞ്ചിയും കൂടി അരച്ച് കുറച്ചുദിവസം പതിവായി പുരട്ടുക .
8 ,കനകാംബരത്തിന്റെ ഇല അരച്ച് കുറച്ചുദിവസം പതിവായി പുരട്ടുക .
9 ,കശുവണ്ടിയുടെ തോട് ചൂടാക്കുമ്പോൾ കിട്ടുന്ന കറ കുറച്ചുദിവസം പതിവായി .ഉപ്പൂറ്റി വിണ്ടുകീറുന്നത് പെട്ടന്നുതന്നെ മാറും .
10 ,മഞ്ഞൾപ്പൊടി ,ആവണക്കെണ്ണ ,പശുവിൻ നെയ്യ് എന്നിവ കൂട്ടിക്കലർത്തി ചൂടാക്കി ചെറുചൂടോടെ കുറച്ചുദിവസം പതിവായി പുരട്ടുക .
11 ,എരുമ നെയ്യ് പതിവായി പുരട്ടുക .