ചർമ്മത്തിലെ ചൊറിച്ചിൽ പല കാരണങ്ങൾകൊണ്ടും ഉണ്ടാകാം .ചിലതരം മരുന്നുകൾ ,സോപ്പ് ,ചില ഭക്ഷണങ്ങൾ എന്നിവയെല്ലാം ചർമ്മത്തിൽ ചൊറിച്ചിലിന് കാരണമാകുന്നു .പലപ്പോഴും വിയർക്കുന്ന സമയത്താണ് ഇത്തരം അസ്വസ്ഥതകൾ വർദ്ധിക്കുന്നത് .എന്നാൽ ഇതിന്റെ പിന്നിലെ യഥാർഥ കാരണം പലപ്പോഴും നമുക്ക് മനസിലാക്കാൻ കഴിയുന്നില്ല .എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ നമുക്കിടയിലുണ്ട് .
1 ,ത്രിഫലാദി ചൂർണ്ണം ഒരു ടീസ്പൂൺ ചൂടുവെള്ളത്തിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരത്ത് കുടിക്കുക .
2 ,100 മില്ലി വെളിച്ചെണ്ണയിൽ 100 ഗ്രാം ചുവന്നുള്ളി അരിഞ്ഞിട്ട് ഉള്ളി കറുക്കുന്നത് വരെ എണ്ണ തിളപ്പിക്കുക .തണുത്തതിന് ശേഷം അരിച്ച് കുപ്പിയിൽ സൂക്ഷിക്കാം .കുളിക്കുന്നതിന് മുമ്പ് ഈ എണ്ണ ശരീരത്തിൽ പുരട്ടി കുളിക്കുക .
3 ,വെളിച്ചെണ്ണയിൽ കുരുമുളക് ഇട്ട് കാച്ചിയ എണ്ണ കുളിക്കുന്നതിന് മുമ്പ് ശരീരത്തിൽ പുരട്ടി കുളിക്കുക .
4 ,കൊഴിഞ്ഞിലിന്റെ വിത്ത് അരച്ച് ശരീരത്തിൽ പുരട്ടി കുളിക്കുക .
5 ,തവരയില ചതച്ച് കിട്ടുന്ന നീര് ശരീരത്തിൽ പുരട്ടി കുളിക്കുക .
6 ,ഇളനീർ ശരീരമാസകലം പുരട്ടി കുളിക്കുക .
7, മൂടില്ലാത്താളി എന്ന സസ്യം അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലെ ചൊറിച്ചിൽ മാറിക്കിട്ടും .
ശരീരം ചൊറിഞ്ഞു തടിക്കുന്നതിന്
1 ,വേപ്പില ,പച്ചമഞ്ഞൾ എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക .