പല ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് തലയിലെ ചൊറിച്ചിൽ .ശിരോചർമ്മത്തിൽ സാധാരണയായി കാണപ്പെടുന്ന ചില ബാക്ടീരിയകളും ഫംഗസുകളും ഒക്കെ തലയിലെ ചൊറിച്ചിലിന് കാരണമാകാം .ചിലരിൽ സൂര്യപ്രകാശം തലയിൽ ഏൽക്കുന്നതും തലയിലെ ചൊറിച്ചിലിന് കാരണമാകാറുണ്ട് .കൂടാതെ തലയിലെ താരൻ കാരണവും , പേൻ കടിമൂലവും ,തലയിലെ വരൾച്ചമൂലവും തലയിൽ ചൊറിച്ചിലുണ്ടാകാം .മാനസിക സമ്മർദ്ദം ,ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾക്കൊണ്ടും തലയിൽ ചൊറിച്ചിലുണ്ടാകാം .
കേശസംരക്ഷണ ഉൽപ്പന്നങ്ങൾ ,ഷാംപൂ ,ഹെയർ ഡൈ ,കണ്ടീഷണറുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ തലയിൽ അലർജിയുണ്ടാകുകയും അതുമൂലം തലയിലെ ചൊറിച്ചിലിന് കാരണമാവുകയും ചെയ്യും .കൂടതെ തലയിലെ പുഴുക്കടി ,ചിരങ്ങ് ,ചുണങ്ങ് തുടങ്ങിയവയും തലയിലെ ചൊറിച്ചിലിന് കാരണമാകാം .തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കാനുള്ള ചില പ്രകൃതിദത്ത പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടാം .
1 ,ഉമ്മത്തില ഇടിച്ചു പിഴിഞ്ഞ നീര് 500 മില്ലിയും ,ഉമ്മത്തിന്റെ കായ അരച്ചത് 30 ഗ്രാമും 250 മില്ലി വെളിച്ചണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലയിലെ ചൊറിച്ചിൽ മാറിക്കിട്ടും .
2 , ഏലാദിചൂർണ്ണം തൈരിൽ ചാലിച്ച് തലയിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കുളിക്കുക .കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ തലയിലെ ചൊറിച്ചിൽ മാറിക്കിട്ടും .
3 ,ചെമ്പരത്തി താളി ,പാടത്താളി , വേപ്പിലത്താളി തുടങ്ങിയവ തലയിൽ പുരട്ടി 15 മിനിറ്റിന് ശേഷം കുളിക്കുക .കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ തലയിലെ ചൊറിച്ചിൽ മാറിക്കിട്ടും .
4 ,കറ്റാർവാഴനീരും , ചെറുനങ്ങാനീരും തുല്ല്യ അളവിൽ കലർത്തി തലയിൽ പുരട്ടി 15 മിനിറ്റിന് ശേഷം കുളിക്കുക .കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ തലയിലെ ചൊറിച്ചിൽ മാറിക്കിട്ടും .
5 , എള്ളെണ്ണ പതിവായി തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കും .കൂടാതെ മുടിക്ക് നല്ല തിളക്കവും കിട്ടും .
6 , ഒലിവ് ഓയിൽ ചൂടാക്കി ഇളം ചൂടോടെ തലയിൽ തേച്ചുപിടിപ്പിച്ച് 15 മിനിട്ടിന് ശേഷം കുളിക്കുക . കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ തലയിലെ ചൊറിച്ചിൽ മാറിക്കിട്ടും .
7 , അഞ്ജന കല്ല് 10 ഗ്രാം പച്ചക്കർപ്പൂരം 10 ഗ്രാം ഇവ പൊടിച്ച് 30 മില്ലി ചെറുനാരങ്ങാ നീരിൽ ചാലിച്ച് 2 ആഴ്ച്ച തലയിൽ പുരട്ടി കുളിക്കുക (തലയിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക ) തലയിലെ ചൊറിച്ചിൽ ,പുഴുക്കടി ,മുടി വട്ടത്തിൽ കൊഴിയുക എന്നിവയെല്ലാം മാറിക്കിട്ടും .
8 , വെറ്റില ഇടിച്ചു പിഴിഞ്ഞ നീര് തലയിൽ പുരട്ടി കുളിക്കുക (തലയിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക .തല ചൊറിച്ചിൽ പൂർണ്ണമായും മാറും .
9 , കഞ്ഞിവെള്ളത്തിൽ തുളസിയില ചേർത്ത് അരച്ച് കുഴമ്പുപരുവത്തിൽ തലയിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക .തല ചൊറിച്ചിൽ പൂർണ്ണമായും മാറും .
10 ,കുളിർമാവിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ തല കഴുകിയാൽ തല ചൊറിച്ചിൽ പൂർണ്ണമായും മാറും .
തലയിലെ പുണ്ണ് മാറാൻ
1 , കൊട്ടം എണ്ണയിൽ വറുത്ത് അരച്ച് തലയിൽ തേച്ചാൽ തലയിലെ പുണ്ണ് മാറിക്കിട്ടും .
2 , മരോട്ടിയെണ്ണ , എള്ളെണ്ണ, വെളിച്ചെണ്ണ , പശുവിൻ നെയ്യ് എന്നിവ തുല്ല്യ അളവിൽ കാച്ചി തലയിൽ തേച്ചാൽ തലയിലെ പുണ്ണ് മാറിക്കിട്ടും .
3 , തൊട്ടാവാടി സമൂലം കരിച്ച ചാരം മോരിൽ ചേർത്ത് തലയിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക ,തലയിലെ പുണ്ണ് മാറിക്കിട്ടും .
4 ,കാന്താരി മുളകിന്റെ ഇല അരച്ച് തലയിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക ,തലയിലെ പുണ്ണ് മാറിക്കിട്ടും .
5 ,പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് കിട്ടുന്ന നീര് തലയിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക ,തലയിലെ പുണ്ണ് മാറിക്കിട്ടും.
6 , മുള്ളുമുരിക്കിന്റെ പൂവ് അരച്ച് തലയിൽ പുരട്ടിയാൽ തലയിലെ പുണ്ണ് മാറിക്കിട്ടും.
തലയിലെ പുഴുക്കടി മാറാൻ
1 , പാണൽ വേരും ,എള്ളും കൂട്ടിയരച്ച് തലയിൽ തേച്ചാൽ തലയിലെ പുഴുക്കടി മാറിക്കിട്ടും .
2 , പച്ച പപ്പായ വെട്ടിനുറുക്കി വെള്ളത്തിലിട്ട് കുറച്ച് ആവണക്കിന്റെ കറയും ചേർത്ത് അരിച്ച് തല കഴുകുക . തലയിലെ പുഴുക്കടി മാറിക്കിട്ടും .