ഒട്ടുമിക്ക പുരുഷന്മാരിലും കാണപ്പെടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് കഷണ്ടി . പുരുഷന്മാരിൽ 30 വയസാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും .നെറ്റിയുടെ രണ്ടുസൈഡും മുകളിലേയ്ക്ക് കയറുന്ന കഷണ്ടിയാണ് പുരുഷന്മാരിൽ സാധാരണ കണ്ടുവരുന്നത് .
ചിലരിൽ ഉച്ചിയിൽ വൃത്താകൃതിയിലും കഷണ്ടിയാകാറുണ്ട് .പാരമ്പര്യമായിട്ടാണ് കഷണ്ടി കൂടുതലും ഉണ്ടാകുന്നത് .കൂടാതെ ഹോർമോൺ വ്യതിയാനങ്ങൾ ,ഗുരുതരമായ രോഗങ്ങൾ , പോഷകാഹാരക്കുറവ് ,തലയോട്ടിയിലെ ഇൻഫെക്ഷൻ തുടങ്ങിയവയും കഷണ്ടിക്ക് കാരണമാകാറുണ്ട് . തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് കഷണ്ടിയെ തടയാം .
പല പുരുഷൻമാരുടെയും കഷണ്ടിയുടെ തുടക്കം തലയിലെ വിട്ടുമാറാത്ത താരനും അമിതമായ മുടികൊഴിച്ചിലുമാണ് . എന്തോക്കെ മരുന്ന് ചെയ്താലും ഈ താരൻ വിട്ടുമാറുകയില്ല .കൂടാതെ അസഹ്യമായ ചൊറിച്ചിലും തലയോട്ടിയിലെ ചർമ്മത്തിൽ വേദനയൊക്കെയുണ്ടാകും .
ഇങ്ങനെയുള്ള സാഹചര്യത്തിൽ താരൻ വിട്ടുമാറുന്നതുവരെ തല മൊട്ടയടിക്കുന്നതായിരിക്കും നല്ലത് .കാരണം മൊട്ടയടിച്ചു കഴിഞ്ഞാൽ മുടി അധികം കൊഴിഞ്ഞുപോകില്ല .കൂടാതെ താരന് അധികം തലയോട്ടിയിൽ പിടിച്ചു നിൽക്കാനും കഴിയില്ല .
1 ,മുക്കുറ്റിയും ,കയ്യോന്നിയും തുല്യ അളവിൽ ഇടിച്ചു പിഴിഞ്ഞ നീരിൽ , അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് , കാച്ചി തലയിൽ പതിവായി തേച്ചാൽ മുടി നന്നായി വളരും .
2 , കേശവർദ്ധിനി എന്ന ഔഷധസസ്യത്തിന്റെ ഇല അരച്ച് വെളിച്ചെണ്ണയിൽ കാച്ചി . പതിവായി തലയിൽ തേക്കുക .മുടി സമൃദ്ധമായി വളരും .
3 , ബ്രഹ്മിയും ,പച്ചനെല്ലിക്കയും തുല്യ അളവിൽ ഇടിച്ചുപിഴിഞ്ഞ നീരിൽ ഇരട്ടിമധുരം അരച്ച് ചേർത്ത് . എണ്ണ കാച്ചി തലയിൽ പതിവായി തേച്ചാൽ മുടി സമൃദ്ധമായി വളരും .
4 ,500 ഗ്രാം കയ്യോന്നി നീര് ,6 ചെറുനാരങ്ങയുടെ നീര് ,36 ചെർക്കുരു ,30 ഗ്രാം ആലം , 500 ഗ്രാം നല്ലെണ്ണയിൽ ചെറുതീയിൽ കാച്ചി മണൽ പരുവമാകുമ്പോൾ അടുപ്പിൽ വാങ്ങി . തണുത്തതിന് ശേഷം . അരച്ച് തലയിൽ പതിവായി പുരട്ടുക . മുടി നന്നായി വളരും .
6 , നീർവാളക്കുരു അരച്ച് കഷണ്ടിയിൽ പതിവായി പുരട്ടുക .
7 ,കുന്നിക്കുരു അരച്ച് തേനിൽ ചാലിച്ച് കഷണ്ടിയിൽ പതിവായി പുരട്ടുക .
8 , പഴുത്ത വഴുതനങ്ങയുടെ നീര് തേനിൽ ചാലിച്ച് കഷണ്ടിയിൽ പതിവായി പുരട്ടുക .