വളരെയധികം പോഷകഗുണങ്ങളുള്ള ഒരു സസ്യമാണ് ജെര്‍ജീര്‍ അഥവാ അറുഗുള. എന്നാൽ മലയാളികൾ അധികം ഉപയോഗപ്പെടുത്താത്ത ഒരു ഇലക്കറികൂടിയാണ് ജെര്‍ജീര്‍. സാധാരണ സാലഡുകളിൽ ഉപയോഗിക്കുന്ന ഇലകളായതിന്നാൽ സാലഡ് റോക്കറ്റ് എന്നും ഗാര്‍ഡന്‍ റോക്കറ്റ് എന്നും ഇതിന് വിളിപ്പേരുണ്ട് . സാധാരണയായി ഇത് മരുഭൂമിയിൽ മാത്രം കണ്ടുവരാറാണ് പതിവ് . എന്നാൽ ഇതിന്റെ ഗുണങ്ങൾ മനസിലാക്കി കേരളത്തിൽ പല വീടുകളിലും ഇതിനെ വളർത്തുന്നുണ്ട് .
ചെറിയ പുളിപ്പും എരിവുരസവുമുള്ള ഇതിന്റെ ഇലകളിൽ പഞ്ചസാര ,കാലറി ,കാർബോഹൈട്രേറ്റ് ,കൊഴുപ്പ് , എന്നിവ വളരെ കുറവാണ് . അതുകൊണ്ടുതന്നെ ഏതു സമയത്തെ ഭക്ഷണത്തോടൊപ്പവും ഈ സസ്യത്തിന്റെ ഇലകൾ കഴിക്കാവുന്നതാണ് . ഗൾഫ് രാജ്യങ്ങളിൽ ഏത് കടയിൽ കയറിയാലും ഭക്ഷണത്തോടൊപ്പം ഇതിന്റെ ഒരു പിടി ഇലയും തരാറുണ്ട് .അറബികൾ ഭക്ഷണത്തോടൊപ്പം ഈ ഇലകൾ ധാരാളമായി പച്ചയ്ക്ക് കഴിക്കാറുണ്ട് . ഇത് സാലഡാക്കി കഴിക്കുന്നതാണ് ശരീരത്തിന് ഏറെ ഗുണകരം . ഇതിൽ നമുക്ക് ഒരു ദിവസത്തേക്ക് ആവിശ്യമായ വിറ്റാമിൻ K യുടെ 136 ശതമാനവും ,വിറ്റാമിൻ A യുടെ 47 ശതമാനവും ,വിറ്റാമിൻ C യുടെ 25 ശതമാനവും , ഫോളേറ്റ് 24 ശതമാനവും അടങ്ങിയിട്ടുണ്ട് .
ഇതിൽ ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട് . സ്തനാർബുദം ,വൻകുടൽ കാൻസർ ,ശ്വാസകോശ കാൻസർ എന്നിവയുടെ സാധ്യതകൾ കുറയ്ക്കുന്നു . 24 % ഫോളിക് ആസിഡ് അടങ്ങിയ ഈ ഇലക്കറി കഴിക്കുന്നത് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ നല്ലതാണ് .അസ്ഥികളുടെ ആരോഗ്യത്തിനെ സഹായിക്കുന്ന കാൽസ്യം ,വിറ്റാമിൻ K ,എന്നിവ ധാരാളമായി ജെര്‍ജീറിൽ അടങ്ങിയിരിക്കുന്നു .പ്രമേഹ രോഗികളും ഈ ഇല കഴിക്കുന്നത് നല്ലതാണ് . ജെര്‍ജീറിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു . കൂടാതെ കൊളസ്‌ട്രോൾ ,ബിപി എന്നിവ കുറയ്ക്കാനുള്ള ഔഷധഗുണങ്ങളും ഈ സസ്യത്തിനുണ്ട് .
90 ശതമാനവും വെള്ളം അടങ്ങിയ ജെര്‍ജീര്‍ കഴിക്കുന്നതുകൊണ്ട് വേനൽക്കാലത്ത് ശരീരത്തിന് കൂടിയ അളവിൽ ജലാംശം നൽകുന്നു .ഇത് ശരീരത്തെ വിഷാംശങ്ങൾ പുറംതള്ളാൻ സഹായിക്കുന്നു .അതുപോലെതന്നെ മലമൂത്ര വിസർജനം സുഗമമാക്കാനും ജെര്‍ജീര്‍ സഹായിക്കുന്നു . രണ്ട് കപ്പ് ജെര്‍ജീര്റിൽ 80 കാലറി മാത്രമേ അടങ്ങിയിട്ടൊള്ളു . അതിനാൽ ശരീരത്തിന് ആവിശ്യമായ പോഷകങ്ങൾ ലഭിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു ,കൂടാതെ കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും , പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നതിനും ജെര്‍ജീറിന് കഴിവുണ്ട് . ധാരാളം പോഷകഗുണങ്ങളുള്ള ജെര്‍ജീര്‍ നമ്മുടെ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ് .