ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖത്തെ പാടുകൾ . പല കാരണങ്ങൾ കൊണ്ട് മുഖത്ത് ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകാം . മുഖക്കുരു വരുന്നത് , മുഖക്കുരു വന്നാൽ അത് ഞെക്കിപ്പൊട്ടിയ്ക്കുന്നത് . ഉറക്കക്കുറവ് ,മാനസിക സമ്മർദ്ദം ,അനാരോഗ്യമായ ജീവിതശൈലി തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് മുഖത്ത് പാടുകൾ ഉണ്ടാകാം . എന്നാൽ വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ കഴിയും .
1 ,പാൽപ്പാട ,വെള്ളരിക്ക നീര് ,തേൻ , ഇവ തുല്ല്യ അളവിൽ കലർത്തി മുഖത്ത് പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ 15 ദിവസംകൊണ്ട് മുഖത്തെ പാടുകൾ ഇല്ലാതാകും .
2 , ചെറുനാരകത്തിന്റെ തളിരിലയും ,പച്ചമഞ്ഞളും ചെത്തരച്ച് മുഖത്ത് പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക. പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ തുടങ്ങിയവ മാറിക്കിട്ടും .
3 ,വേപ്പിലയും ,പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .
4 , പച്ചമഞ്ഞൾ അരച്ച് തുളസിനീരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ ,കാക്കപ്പുള്ളികൾ തുടങ്ങിയവ മാറിക്കിട്ടും .
5 , പുളിയാറില അരച്ച് പനിനീരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ ,കാക്കപ്പുള്ളികൾ തുടങ്ങിയവ മാറിക്കിട്ടും .
6 , അരിക്കാടി ഊറ്റിയതിന്റെ മട്ടിൽ രക്തചന്ദനം അരച്ച് ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ ,കാക്കപ്പുള്ളികൾ , കാരകൾ തുടങ്ങിയവ മാറിക്കിട്ടും .
7 , മഞ്ഞൾപ്പൊടി എരുക്കിന്റെ കറയിൽ ചാലിച്ച് പാടുള്ള ഭാഗത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ പൂർണ്ണമായും മാറും .
8 , ജാതിക്ക അരച്ച് പാലിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .
9 , രക്തചന്ദനം അരച്ച് വെള്ളരിക്ക നീരിൽ ചാലിച്ച് പതിവായി മുഖത്തുപുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .
10 , പശുവിൻ പാൽ ,ചെറുനാരങ്ങാനീര് ,മഞ്ഞൾപ്പൊടി ,ഒരു നുള്ള് ഉപ്പ് എന്നിവ കൂട്ടിക്കലർത്തി മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കടലമാവും ,ഇളം ചൂടുവെള്ളവും ഉപയോഗിച്ച് മുഖം കഴുകുക ,പതിവായി ചെയ്താൽ 15 ദിവസംകൊണ്ട് മുഖത്തെ പാടുകൾ മാറും .
11 , ഉമിക്കരിയും ,തേങ്ങയും തുല്ല്യ അളവിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയാം . പതിവായി ചെയ്താൽ രണ്ടാഴ്ചകൊണ്ട് മുഖത്തെ കറുത്ത പാടുകൾ മാറും .
12 ,ഗരുഡക്കൊടിയില അരച്ച് പതിവായി മുഖത്തുപുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറും .
13 ,ചുവന്നുള്ളിനീരും ,സമം തേനും യോജിപ്പിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയാം . പതിവായി ചെയ്താൽ രണ്ടാഴ്ചകൊണ്ട് മുഖത്തെ കറുത്ത പാടുകൾ മാറും .