സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുഖസൗന്ദര്യം .അതിനാൽ തന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പലവഴികൾ തേടുന്നവരാണ് നമ്മളിൽ പലരും .ക്രീമുകളും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും വാങ്ങി അമിതമായി പണം ചിലവാക്കുന്നവരുമുണ്ട് . എന്നാൽ പണചിലവൊന്നുമില്ലാതെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വീട്ടിൽത്തന്നെ ചെയ്യാൻ പറ്റിയ ചില എളുപ്പവഴികൾ പരിചയപ്പെടാം .
1 , പച്ചമഞ്ഞൾ , കസ്തൂരിമഞ്ഞൾ , മരമഞ്ഞൾ ,കാട്ടുമഞ്ഞൾ ,രക്തചന്ദനം ,വേപ്പില ,എന്നിവ തുല്യ അളവിൽ അരച്ച് കുഴമ്പാക്കി ചെറുനാരങ്ങാനീരിലോ ,തൈരിലോ ചാലിച്ച് മുഖത്തുപുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക .കുറച്ചുദിവസം പതിവായി ആവർത്തിക്കുക മുഖസൗന്ദര്യം വർദ്ധിക്കും .
2 , തേങ്ങാപ്പാലിൽ തേൻ ചേർത്ത് പതിവായി മുഖത്തുപുരട്ടുക . മുഖസൗന്ദര്യം വർദ്ധിക്കും .
3 , നല്ലതുപോലെ പഴുത്ത പഴം കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 15 മിനിട്ടിനുശേഷം കഴുകികളയുക . പതിവായി ചെയ്താൽ മുഖത്തെ പാടുകൾ എല്ലാം മാറി മുഖകാന്തി വർദ്ധിക്കും .
4 , വെള്ളരിക്കയുടെ നീരും ,അതെ അളവിൽ പശുവിൻ പാലും ചേർത്ത് മുഖത്തുപുരട്ടി 20 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ആവർത്തിച്ചാൽ മുഖസൗന്ദര്യം വർദ്ധിക്കും .
5 , ഓറഞ്ചുനീര് പതിവായി മുഖത്തുപുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും .
6 , ഗ്ലിസറിനും ,ചെറുനാരങ്ങാനീരും ഒരേ അളവിൽ കലർത്തി കിടക്കാൻ നേരം മുഖത്തുപുരട്ടുക . ഒരാഴ്ചകൊണ്ടുതന്നെ മുഖസൗന്ദര്യം വർദ്ധിക്കും .
7 , എള്ളും ,അമുക്കുരം പൊടിച്ചതും തേനിൽ കുഴച്ച് കിടക്കാൻ നേരം പതിവായി കഴിച്ചാൽ , മുഖസൗന്ദര്യവും ,ശരീര സൗന്ദര്യവും വർദ്ധിക്കും .
8 , ദിവസവും 250 മില്ലി പഴുത്ത തക്കാളിയുടെ നീര് കഴിച്ചാൽ മുഖസൗന്ദര്യം വർദ്ധിക്കും .
9 , പയറുപൊടി , ചെറുനാരങ്ങാനീര് , തൈര് , തേൻ എന്നിവ തുല്ല്യ അളവിൽ കലർത്തി മുഖത്തുപുരട്ടി 20 മിനിറ്റിനുശേഷം കഴുകികളയുക .പതിവായി ചെയ്താൽ മുഖകാന്തി വർദ്ധിക്കും .
10 , പേരയുടെ തളിരിലയും , പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്തുപുരട്ടി 20 മിനിട്ടിനുശേഷം കഴുകികളയുക . പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ എന്നിവ മാറി മുഖസൗന്ദര്യം വർദ്ധിക്കും .
11 , കടലമാവ് പശുവിൻ പാലിൽ കുഴച്ച് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .
12 , പച്ച മോര് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .
13 , റോസാപ്പൂവ് കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .
14 , ഉഴുന്നുപൊടിയിൽ കസ്തൂരിമഞ്ഞളും ചേർത്ത് കുഴച്ച് 20 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .
15 ,വെള്ളരിക്കയുടെ തൊലി അരച്ച് മുഖത്തുപുരട്ടി 20 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .
16 , പൊതിനയില അരച്ച് കിടക്കാൻ നേരം മുഖത്തുപുരട്ടി രാവിലെ കഴുകികളയുക . പതിവായി ചെയ്താൽ ഒരാഴ്ചകൊണ്ട് മുഖസൗന്ദര്യം വർദ്ധിക്കും .
17 , കറിവേപ്പിലയും ,പച്ചമഞ്ഞളും കൂട്ടിയരച്ച് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം ഉഴുന്നുപൊടി ഉപയോഗിച്ച് മുഖം കഴുകുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .
18 , ചെറുപയർ ,മഞ്ഞൾ ,തെറ്റിപ്പൂവ് എന്നിവ കൂട്ടിയരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം ഉഴുന്നുപൊടി ഉപയോഗിച്ച് മുഖം കഴുകുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .
19 , ചെറുപയർ കുഴമ്പുപരുവത്തിൽ അരച്ച് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ,ഒരു നുള്ള് ഉപ്പുപൊടിയും ചേർത്ത് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം മുഖം കഴുകുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .
20 , പഴുത്ത തക്കാളിയുടെ നീരും അതെ അളവിൽ തേനും ചേർത്ത് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം മുഖം കഴുകുക . പതിവായി ചെയ്താൽ മുഖസൗന്ദര്യം വർദ്ധിക്കും .