മുഖകാന്തി വർധിപ്പിക്കാൻ പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും . അതിവേഗഫലത്തിനായി പലതരം ക്രീമുകളും , സൗന്ദര്യവർധക വസ്തുക്കളും വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും .രാസപദാർഥങ്ങൾ അടങ്ങിയ ഇത്തരം സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം നമ്മുടെ ചർമ്മപ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണമാകും .എന്നാൽ മുഖകാന്തി വർധിപ്പിക്കാൻ വീട്ടിൽ ചെയ്യാൻ പറ്റിയ ചില പൊടിക്കൈകൾ പരിചയപ്പെടാം .
1 ,നിലപ്പനക്കിഴങ്ങ് ആട്ടിൻപാലിൽ അരച്ച് തേനിൽ ചാലിച്ച് പതിവായി മുഖത്തുപുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും .
2 രക്തചന്ദനവും ,പൊൻകാരവും അരച്ച് പഴുത്ത അടക്കയുടെ തോൽ ചതച്ചുകിട്ടുന്ന നീരിൽ ചാലിച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും .
3 ,കിടക്കാൻ നേരം വെണ്ണ പതിവായി മുഖത്തുപുരട്ടി കിടന്നാൽ മുഖകാന്തി വർദ്ധിക്കും .
4 , ഓറഞ്ചുനീരും ,ചെറുതേനും യോജിപ്പിച്ച് പതിവായി മുഖത്തുപുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും .(30 മിനിട്ടിനു ശേഷമേ കഴുകിക്കളയാവു )
5 കാബേജ് അരച്ച് നീരെടുത്ത് കുറച്ച് യീസ്റ്റും ,തേനും ചേർത്ത് മുഖത്തുപുരട്ടുക 30 മിനിറ്റിനുശേഷം കഴുകിക്കളയാം .പതിവായി ചെയ്താൽ മുഖകാന്തി വർദ്ധിക്കും .
6 ,പനിനീരും തുല്ല്യ അളവിൽ ഗ്ലിസറിനും യോജിപ്പിച്ച് പതിവായി മുഖത്തുപുരട്ടിയാൽ മുഖകാന്തി വര്ധിക്കും .
7 , നല്ലതുപോലെ പഴുത്ത് തൊലി കറുത്ത വാഴപ്പഴം കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ മുഖകാന്തി വർദ്ധിക്കും .
8 , ഉലുവ കുതിർത്ത് കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖകാന്തി വർദ്ധിക്കും .
9 , ചെറുപയർപൊടി പാലിൽ ചാലിച്ച് കുറച്ച് ചെറുനാരങ്ങാനീരും ചേർത്ത് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ തുടങ്ങിയവ മാറി മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടും .
10 ,ഗോതമ്പുപൊടി വിനാഗിരിയിൽ കുറുക്കി തണുത്തതിനു ശേഷം മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖകാന്തി വർദ്ധിക്കും .
11 ,ഉലുവ അരച്ച് ഒലിവെണ്ണയിൽ ചാലിച്ച് മുഖത്തുപുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ മുഖകാന്തി വർദ്ധിക്കും .
12 , കൊടുവേലിക്കിഴങ്ങ് വൃത്തിയാക്കി വിനാഗിരിയും ചേർത്ത് അരച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക . ഇത് കുറേശ്ശേ ദിവസവും മുഖത്തുപുരട്ടിയാൽ മുഖത്തിന് നല്ല തിളക്കവും നിറവും കിട്ടും .
13 , കോഴിമുട്ടയിൽ ചെറുനാരങ്ങാനീരും ചേർത്ത് കട്ടിയാകുന്നതുവരെ ചൂടക്കുക . ഈ ദ്രാവകം ചെറിയ ചൂടോടെ മുഖത്തുപുരട്ടിയ ശേഷം ഉണങ്ങുമ്പോൾ കഴുകി കളയുക .
14 , അരിപ്പൊടി , മുട്ടയുടെ വെള്ള ,തേൻ എന്നിവ യോജിപ്പിച്ച് മുഖത്തുപുരട്ടി ഉണങ്ങമ്പോൾ കഴുകി കളയുക .പതിവായി ചെയ്താൽ മുഖകാന്തി വർധിക്കും .
15 , പാളയൻകോടൻ വാഴയുടെ മൂത്ത ഇലയും ,പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്തുപുരട്ടി ഉണങ്ങിയ ശേഷം കഴുകികളയുക . പതിവായി ആവർത്തിച്ചാൽ മുഖകാന്തി വർദ്ധിക്കും .
16 , ഒരു ടേബിൾ സ്പൂൺ തുളസിയിലയുട നീരും ടേബിൾ സ്പൂൺ തേനും ചേർത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ കവിളുകൾ തുടുത്ത് നല്ല മുഖസൗന്ദര്യം വർദ്ധിക്കും .
17 , രക്തചന്ദനവും ,കസ്തൂരിമഞ്ഞളും അരച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ആവർത്തിച്ചാൽ മുഖകാന്തി വർദ്ധിക്കും .
19 ,കസ്തൂരി മഞ്ഞൾപ്പൊടി പനനീരിൽ ചാലിച്ച് രാത്രിയിൽ മുഖത്തുപുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക , പതിവായി ആവർത്തിച്ചാൽ മുഖകാന്തി വർദ്ധിക്കും .
20 ,ഒരു ഗ്ലാസ് ക്യാരറ്റ് നീരും , 3 സ്പൂൺ വെള്ളരിയുടെ നീരും , ഒരു സ്പൂൺ തേനും ,ഒരു ചെറിയ കഷണം കൽക്കണ്ടവും എന്നിവ കൂട്ടിച്ചേർത്ത് ദിവസവും കഴിച്ചാൽ . മുഖസൗന്ദര്യവും ശരീരസൗന്ദര്യവും വർദ്ധിക്കും .
21 , അരിമാവ് തൈരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ആവർത്തിച്ചാൽ മുഖകാന്തി വർദ്ധിക്കും .
22 , ശുദ്ധമായ കളിമണ്ണ് വെള്ളത്തിൽ ചാലിച്ച് മുഖത്തുപുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക . പതിവായി ആവർത്തിച്ചാൽ മുഖകാന്തി വർദ്ധിക്കും .