എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു . മുഖത്ത് മാത്രമല്ല കഴുത്ത് ,നെഞ്ച് ,തോൾ എന്നിവിടങ്ങളിലും ഇത് കാണാം .യുവതി യുവാക്കളിലാണ് ഈ പ്രശ്‍നം കൂടുതലായും കാണപ്പെടുന്നത് .
പല കാരണങ്ങൾകൊണ്ട് മുഖക്കുരു ഉണ്ടാകാം .എണ്ണമയം അധികമുള്ള ചർമ്മത്തിലാണ് മുഖക്കുരു കൂടുതലായും ഉണ്ടാകുന്നത് . ചില ഹോര്മോണുകളുടെ വ്യതിയാനം മൂലവും ,ചർമ്മത്തിൽ പറ്റിപ്പിടിക്കുന്ന പൊടികൾ മൂലവും ,കൊഴുപ്പ് കൂടിയ ആഹാരങ്ങൾ കഴിക്കുന്നത് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും മുഖക്കുരു വരാം .
മുഖക്കുരു വന്നാൽ അത് കൈകൊണ്ട് ഒരിക്കലും ഞെക്കിപ്പൊട്ടിക്കരുത് .ഞെക്കി പൊട്ടിച്ചാൽ മുഖത്ത് പാടുകൾ ഉണ്ടാകാൻ കാരണമാകും . മുഖക്കുരു ഉള്ളവർ ബേക്കറി സാധനങ്ങളും , മധുര പലഹാരങ്ങളും പൂർണമായി ഒഴിവാക്കണം .
ഇറച്ചി ,മുട്ട , അച്ചാറുകൾ ,തൈര് തുടങ്ങിയവയുടെ ഉപയോഗങ്ങളും കുറയ്ക്കണം . ദിവസവും ധാരാളം വെള്ളം കുടിക്കണം .ദിവസം പലപ്രാവശ്യം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകണം . ഇത്രയും ശ്രദ്ധിച്ചാൽ മുഖക്കുരു മരുന്നുകൾകൊണ്ട് ഇല്ലാതാക്കാൻ കഴിയും .
1 , ചെറുനാരങ്ങാ നീരുകൊണ്ട് ആദ്യം മുഖം നന്നായി തുടയ്ക്കണം .ശേഷം രക്തചന്ദനപ്പൊടിയും ചെറുതേനും തുല്ല്യ അളവിൽ കലർത്തി മുഖത്ത് പുരട്ടണം . 30 മിനിട്ടിന് ശേഷം കഴുകി കളയാം .ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു മാറി മുഖത്തിന് നല്ല നിറം കിട്ടുകയും ചെയ്യും .
2 , പഴുത്ത പേരയ്ക്ക കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാം .ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .
3 , ഗരുഡകൊടിയുടെ ഇല അരച്ച് പതിവായി പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറും .
4 ,ഓറഞ്ചുനീരും സമം ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി . 30 മിനിട്ടിന് ശേഷം കഴുകി കളയാം .ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കാര എന്നിവ പൂർണ്ണമായും മാറും .
5 ,തക്കാളി ,മുള്ളങ്കി ,ചെറുനാരങ്ങ എന്നിവയുടെ നീര് തുല്ല്യ അളവിൽ കലർത്തി. മുഖത്തുപുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാം ..ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കാര എന്നിവ പൂർണ്ണമായും മാറും .
6 ,ചന്ദനവും ,അൽപ്പം കർപ്പൂരവും കൂട്ടിയരച്ച് കിടക്കാൻ നേരം മുഖത്ത് പുരട്ടുക .രാവിലെ കഴുകി കളയാം .പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .
7 ,വേപ്പിലയും ,പച്ചമഞ്ഞളും കൂട്ടിയരച്ച് മുഖത്ത് പുരട്ടുക . 30 മിനിട്ടിന് ശേഷം വേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ മുഖം കഴുകുക .പതിവായി ചെയ്താൽ മുഖക്കുരു മാറും .
8 ,ചന്ദനവും ,മഞ്ഞളും അരച്ച് മുഖത്ത് പുരട്ടുക. 30 മിനിട്ടിന് ശേഷം കഴുകി കളയാം .
9 ,കടുക്കത്തോട് അരച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .
10 , ചെറുനാരങ്ങ നീര് ചൂടുവെള്ളത്തിൽ കലർത്തി പതിവായി കുടിച്ചാൽ മുഖക്കുരു മാറും .
11 , മുല്ലപ്പൂവ് തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ ഈ വെള്ളംകൊണ്ട് മുഖം കഴുകുക .പതിവായി ചെയ്താൽ മുഖക്കുരുവിന് ശമനമുണ്ടാകും .
12 ,പേരയിലയും ,പച്ചമഞ്ഞളും അരച്ച് മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാം .പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .
13 , മുരിങ്ങയിലയുടെ നീരും ,ചെറുനാരങ്ങാ നീരും തുല്ല്യ അളവിൽ കലർത്തി മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയാം . പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .
14 , കഴഞ്ഞിക്കുരു അരച്ച് പാലിൽ ചാലിച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .
15 ,നീർമരുതിൻ തൊലി അരച്ച് തേനിൽ ചാലിച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .
16 ,പച്ചമഞ്ഞളും ,വേപ്പെണ്ണയും യോജിപ്പിച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .
17 , മൈലാഞ്ചിയും ,പച്ചമഞ്ഞളും കൂട്ടിയരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .
18 , കുങ്കുമപ്പൂവ് തേങ്ങാപ്പാലിൽ ചാലിച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .
19 , കടലമാവ് , മഞ്ഞൾപ്പൊടി ,വേപ്പില ,പാല് എന്നിവ കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയാം .തുടർച്ചയായി ചെയ്താൽ മുഖക്കുരുവും ,മുഖത്തെ പാടുകളും പൂർണ്ണമായും മാറും .
20 , ചുവന്നുള്ളി നീരും ,ചെറുനാരങ്ങ നീരും തുല്ല്യ അളവിൽ യോജിപ്പിച്ച് രാത്രിയിൽ കിടക്കാൻ നേരം മുഖത്തുപുരട്ടുക .രാവിലെ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക .പതിവായി ചെയ്താൽ മുഖക്കുരു മാറും .
21 ,കാഞ്ഞിരക്കുരുവിന്റെ പരുപ്പ് കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 20 മിനിട്ടിന് ശേഷം കഴുകിക്കളയുക .പതിവായി കുറച്ചുദിവസം ചെയ്താൽ മുഖക്കുരു മാറും .
22 , ജീരകം ,കരിംജീരകം ,എള്ള് ,വെളുത്ത കടുക് എന്നിവ സമം പശുവിൻ പാലിൽ അരച്ച് മുഖത്ത് പുരട്ടുക . 20 മിനിട്ടിന് ശേഷം കഴുകിക്കളയുക .പതിവായി കുറച്ചുദിവസം ചെയ്താൽ മുഖക്കുരു മാറും .
23 , വെളുത്തുള്ളി വിനാഗിരിയിൽ അരച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .
24 , കസ്തൂരിമഞ്ഞളും ,രക്‌തചന്ദനവും അരച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ മുഖക്കുരു മാറും .