സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തിളക്കമുള്ള ചുളിവുകളില്ലാത്ത ചർമം .എന്നാൽ ഇത് എല്ലാവർക്കും കിട്ടണമെന്നില്ല . മുഖത്തെ തിളക്കം കുറയുന്നതും ,ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതും പ്രായം ഏറുന്നതുൾപ്പടെ പല കാരണങ്ങളുണ്ട് .
ഇതിന് പരിഹാരം കാണുന്നതിനു വേണ്ടി വിപണിയിൽ നിന്നും പലതരത്തിലുള്ള ക്രീമുകളും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും വാങ്ങി ഉപയോഗിക്കാറുണ്ട് . എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തികച്ചും സ്വാഭാവിക മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത് . ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം .
1 , കാബേജ് അരച്ച് നീരെടുത്ത് സ്വല്പം യീസ്റ്റും ചേർത്ത് മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക .ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തിലുണ്ടാകുന്ന വാർദ്ധക്യ സഹജമായ ചുളിവുകൾ മാറി മുഖകാന്തി വർദ്ധിക്കും .
2 , കോഴിമുട്ടയുടെ വെള്ളയിൽ മഞ്ഞൾപ്പൊടി ചാലിച്ച് മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക .ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തിലും, കഴുത്തിലുമുണ്ടാകുന്ന വാർദ്ധക്യ സഹജമായ ചുളിവുകൾ മാറി മുഖകാന്തി വർദ്ധിക്കും .
3 , ക്യാരറ്റ് നീരും ,തേനും തുല്ല്യ അളവിൽ കലർത്തി മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക . ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ മാറും .
5 , പച്ച പപ്പായയോ ,പടവലങ്ങയോ കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക . ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ മാറും .
6 , അശ്വഗന്ധചൂർണ്ണം 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കഴിച്ചാൽ ശരീരത്തിലെ വാർദ്ധക്യ സഹജമായ ചുളിവുകൾ മാറും .
7 ,കൃഷ്‌ണതുളസിയുടെ ഇലയുടെ നീര് പതിവായി രാവിലെ മുഖത്തുപുരട്ടി ഇളം വെയിൽ കൊണ്ടാൽ മുഖത്തെ ചുളിവുകൾ മാറിക്കിട്ടും .
8 , പശുവിൻ പാൽ മുഖത്തുപുരട്ടി പതിവായി തിരുമ്മിയാൽ മുഖത്തെ ചുളിവുകൾ മാറിക്കിട്ടും .
9 , വിശല്യകരണി എന്ന സസ്യം അരച്ച് പതിവായി മുഖത്തുപുരട്ടിയാൽ വാർദ്ധക്യ സഹജമായി മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറിക്കിട്ടും . (ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടും )
10 , ഏത്തപ്പഴത്തിന്റെ തൊലി പാലും ചേർത്ത് കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ വടുക്കുൾ എന്നിവ മാറിക്കിട്ടും .
11 , ഓറഞ്ചിന്റെ തൊലി നിഴലിൽ ഉണക്കിപ്പൊടിച്ച് തൈരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ , വടുക്കുൾ എന്നിവ മാറിക്കിട്ടും .
12 , കടലമാവ് പശുവിൻ പാലിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ ചുളിവുകൾ , വടുക്കുൾ എന്നിവ മാറിക്കിട്ടും .