ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖത്തിന് വേണ്ടത്ര നിറമില്ലാത്തത് . എല്ലാവുരുടെയും ചർമ്മത്തിന് ചില സ്വാഭാവിക നിറമുണ്ട് .എന്നാൽ അന്തരീക്ഷമലിനീകരണം , വെയിൽ തുടങ്ങിയ പല കാരണങ്ങൾകൊണ്ടും മുഖത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നു . ഇത് പരിഹരിക്കാനായി വിപണിയിൽ കിട്ടുന്ന പല ക്രീമുകളും എണ്ണകളും മറ്റും നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട് .
രാസവസ്തുക്കൾ അടങ്ങിയ ഇത്തരം സൗന്ദര്യവർദ്ധക വസ്തുക്കൾ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും . മുഖത്തിന്റെ നിറം കൊറഞ്ഞുപോയാൽ അത് പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില പരിഹാരമാർഗ്ഗങ്ങളുണ്ട് .അവ എന്തൊക്കെയാണെന്ന് നോക്കാം .
1 , ഉണക്കമുന്തിരി , നേത്രപ്പഴം ,തേൻ ,കൽക്കണ്ടം ,എന്നിവയിൽ കുറച്ച് നെയ്യും ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ മുഖം ചുവന്നു തുടുക്കുകയും ശരീരത്തിന് നല്ല നിറം കിട്ടുകയും ചെയ്യും .
2 , ഒരു ഗ്ലാസ് തേങ്ങാവെള്ളം ദിവസവും കഴിക്കുകയും തേങ്ങാവെള്ളം കൊണ്ട് ദിവസവും മുഖം കഴുകുകയും ചെയ്താൽ മുഖത്തിന്റെ നിറം വർദ്ധിക്കും .
3 ,വെൺകടുക് ,പാച്ചോറ്റിത്തോലി ,വയമ്പ് എന്നിവ കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിട്ടിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തിന്റെ നിറം വർദ്ധിക്കും .
4 , ഒരു ടീസ്പൂൺ വെള്ളരിക്കാനീര് , ഒരു ടീസ്പൂൺ തൈര് ,ഒരു ടീസ്പൂൺ തക്കാളി നീര് ,ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ കൂട്ടിയോജിപ്പിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ മുഖത്തിന്റെ നിറം വർദ്ധിക്കും .
5 , ചെറുനാരങ്ങാനീരും ,ക്യാരറ്റ് നീരും തുല്ല്യ അളവിൽ കലർത്തി മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ മുഖത്തിന്റെ നിറം വർദ്ധിക്കും .
6 ,ക്യാരറ്റ് നീരും ,ചെറുനാരങ്ങാനീരും ,തേനും തുല്ല്യ അളവിൽ കലർത്തി രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ മുഖത്തിന്റെ നിറം വർദ്ധിക്കും .
7 , അരിമാവും ,ശർക്കരയും , അശോകത്തിന്റെ പൂവ് അരച്ചതും ചേർത്ത് പതിവായി കുറുക്കി കഴിച്ചാൽ മുഖത്തിന്റെയും ശരീരത്തിന്റെയും നിറം വർദ്ധിക്കും .
8 ,ഒരു ഗ്ലാസ് ക്യാരറ്റ് നീര് ,ഒരു ടീസ്പൂൺ തേൻ , ഒരു ടീസ്പൂൺ ഉണക്കമുന്തിരി നീര് , ഒരു സ്പൂൺ വെള്ളരിക്ക നീര് ,ഒരു കഷണം കൽക്കണ്ടം എന്നിവ കൂട്ടിക്കലർത്തി രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ മുഖത്തിന്റെയും ശരീരത്തിന്റെയും നിറം വർദ്ധിക്കും ..