ഒരു പകരുന്ന രോഗമാണ് ചെങ്കണ്ണ് ,കണ്ണിന്റെ വെളുത്ത ഭാഗത്തെ പൊതിഞ്ഞിരിക്കുന്ന പടലത്തെ ബാധിക്കുന്ന ഒരു രോഗം . കണ്ണിൽ ചുവപ്പ് ,കണ്ണിൽ മണ്ണ് വീണപോലെയുള്ള കരുകരിപ്പ് ,കണ്ണിൽ വേദന ,ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ പറ്റാത്തപോലെ പീളകെട്ടൽ തുടങ്ങിയവ രോഗലക്ഷണങ്ങളാണ് .ഒരു വൈറസാണ് ഈ രോഗം ഉണ്ടാക്കുന്നത് .വേനൽക്കാലത്താണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത് .ഈ രോഗം ഭേതമാകാനുള്ള ഏറ്റവും നല്ല മരുന്നുകൾ ഇവിടെ കുറിക്കുന്നു .
1 , നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രിയിൽ മുഴുവൻ വെള്ളത്തിൽ ഇട്ട് വച്ചിരിക്കുക .പിറ്റേന്ന് ഈ വെള്ളംകൊണ്ട് ദിവസം പല പ്രാവിശ്യം കണ്ണുകൾ കഴുകുക .
2 ,വെള്ളരിയുടെ കുരുന്നില്ല പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .
3 ,കീഴാർനെല്ലിയും ,തെച്ചിപ്പൂവും ചതച്ച് മുലപ്പാലും ചേർത്ത് ഒരു തുണിയിൽ കിഴികെട്ടി കണ്ണിൽ നീര് വീഴ്ത്തുക .
4 ,നന്ത്യാർവട്ടത്തിന്റെ പൂവ് നുള്ളുമ്പോൾ വരുന്ന വെളുത്ത കറ കണ്ണിൽ എഴുതുക .
5 ,ചെറുതേൻ ദിവസം പലപ്രാവശ്യം കണ്ണിലൊഴിക്കുക .
6 , കണിക്കൊന്നയുടെ ഇല അരച്ച് കണ്ണിന്റെ പോളകളിൽ പുരട്ടുക .
7 ,ചുവന്നുള്ളിയുടെ നീര് കണ്ണിന്റെ പോളകളിൽ പുരട്ടുക .
8 ,കീഴാർനെല്ലി ചതച്ച് കിട്ടുന്ന നീര് അരിച്ച് മുലപ്പാലിൽ ചേർത്ത് കണ്ണിലൊഴിക്കുക .
9 , പുളിയില ,പച്ചമഞ്ഞൾ എന്നിവ ഇട്ട് തിളപ്പിച വെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞ് കണ്ണിന്റെ പോളകളിൽ ആവി പിടിക്കുക .
10 ,മുരിങ്ങയില വെള്ളത്തിൽ തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചെടുത്ത് ദിവസം പല പ്രാവിശ്യം കണ്ണുകൾ കഴുകുക .
11 ,ഇലഞ്ഞിപ്പൂവ് വെള്ളത്തിൽ തിളപ്പിച്ച് ഉള്ളിൽ കഴിക്കുന്നതും ചെങ്കണ്ണ് രോഗത്തിന് വളരെ നല്ലതാണ് .
12 , അടപതിയൻ കിഴങ്ങിന്റെ നീരും ,മുലപ്പാലും ചേർത്ത് കണിലൊഴിക്കുക .
13 ,കടുക്കയും ,ചന്ദനവും അരച്ച് വെളിച്ചണ്ണയും ചേർത്ത് കണ്ണിലെഴുതുക .
14 , ഒരു നുള്ള് പിടിക്കാരം ഒരു തുടം വെള്ളത്തിൽ കലക്കി തുണിയിൽ നാലോ അഞ്ചോ തവണ അരിച്ചെടുത്ത് ദിവസം പല പ്രാവിശ്യം കണ്ണുകൾ കഴുകുക .
15 ,3 ടീസ്സ്‌പൂൺ കൊത്തമല്ലി വെള്ളത്തിൽ തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചെടുത്ത് ദിവസം പല പ്രാവിശ്യം കണ്ണുകൾ കഴുകുക .
16 ,കുരുമുളക് കയ്യോന്നി നീരിൽ അരച്ച് കണ്ണിൽ എഴുതുക .
17 , മരമഞ്ഞൾ തൊലി വെള്ളത്തിൽ തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചെടുത്ത് തേനും ചേർത്ത് ദിവസം പല പ്രാവിശ്യം കണ്ണിലൊഴിക്കുക .
18 ,ആകാശവള്ളിച്ചെടിയുടെ നീര് ദിവസം രണ്ടോ മൂന്നോ തവണ കണ്ണിലൊഴിക്കുക .