വളരെ സർവ്വസാധാരണമായ ഒരു ചർമ്മരോഗമാണ് കരപ്പൻ അഥവാ എക്സിമ .കുട്ടികളിലാണ് സാധാരണയായി ഈ രോഗം കൂടുതൽ കാണപ്പെടുന്നത് . 5 വയസിൽ താഴെയുള്ള കുട്ടികളെ ഇത് പതിവായി ബാധിക്കാറുണ്ട് .ചൊറിച്ചിലും ചെറിയ കുമിളകൾ ,നീരൊലിപ്പ് ,പുകച്ചിൽ ചർമ്മത്തിലെ നിറവ്യത്യാസം തുടങ്ങിയവ ഈ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളാണ് .രോഗപ്രധിരോധ വ്യവസ്ഥയിലെ തകരാറുകൾ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത് .കൈ,പുറംകാലുകൾ ,മുഖം എന്നിവിടങ്ങളിലെല്ലാം ഈ രോഗം വരാം .ആരംഭത്തിലെ ശ്രദ്ധിച്ചില്ലങ്ങൾ ശരീരമാസകാലം വ്യാപിക്കാം .
1 ,തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണ കാച്ചി പുരട്ടുക .
2 ,പച്ചമഞ്ഞളും ,മുത്തങ്ങയും വെള്ളം തൊടാതെ അരച്ച് പുറമെ പുരട്ടുക .
3 , ഉമ്മത്തിന്റെ ഇലയുടെ നീരിൽ തേങ്ങാപ്പാൽ ചേർത്ത് വെയിലിൽ വച്ച് ചൂടാക്കി പുറമെ പുരട്ടുക .
4 ,വേപ്പിന്റെ തൊലി കത്തിച്ച ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടുക .
5 ,ചെറുനാരങ്ങാ നീരിൽ പൊൻകാരം ,ഗന്ധകം എന്നിവ യോജിപ്പിച്ച് പുറമെ പുരട്ടുക .
6 ,ചെമ്പരത്തി സമൂലം കഷായം വച്ച് കഴിക്കുക .
7 ,നന്നാറിക്കിഴങ്ങിന്റെ തൊലിയും ,നാരും കളഞ്ഞ് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ കലക്കി ഒരാഴ്ച കഴിക്കുക .
8 ,ചക്രത്തകരയില ദിവസവും തോരൻ വച്ച് കഴിക്കുക .
9 ,കാട്ടപ്പയില ഇടിച്ചു പിഴിഞ്ഞ നീരിൽ അതിന്റെ പകുതി വെളിച്ചണ്ണയും ചേർത്ത് കാച്ചി അരിച്ച് പുരട്ടുക .
10 ,എരുക്കിന്റെ തൊലിയും, കടുകും കൂടി അരച്ച് ഉരുട്ടി ചെളിയിൽ പൊതിഞ്ഞ് അടുപ്പിലിട്ട് ചുടുക .മണ്ണ് നല്ലപോലെ ചുവക്കുമ്പോൾ എടുത്ത് മണ്ണ് നീക്കം ചെയ്തതിന് ശേഷം കടുകെണ്ണയിൽ ചാലിച്ച് പുരട്ടുക .
11 ,അരുതയുടെ ഇലയുടെ നീര് ദിവസവും 10 മില്ലി വീതം കഴിക്കുക .
12, രണ്ടോ ,മൂന്നോ വേപ്പില ദിവസവും കഴിക്കുകയും വേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയും ചെയ്യുക .
13 ,അമരിവേരിന്റെ തൊലി അരച്ച് പാലിൽ കഴിക്കുക .
14 ,കണിക്കൊന്ന വേരിന്റെ മേൽത്തൊലി അരച്ച് പാലിൽ കഴിക്കുക .
14 ,വേലിപ്പരുത്തി വേര് അരച്ച് പാലിൽ കഴിക്കുക .
15 ,മുത്തങ്ങ ,നാല്പാമരമരത്തിൻ തളിരില ,തെച്ചിവേരിൻ മേൽത്തൊലി ,കൊട്ടം ,ഇരട്ടിമധുരം എന്നിവ മോരിൽ പുഴുങ്ങി അരച്ച് പുരട്ടുക .
16 ,ആടുതീണ്ടാപ്പാല വേര് അരച്ച് ആട്ടിൻപാലിൽ കലക്കി കുടിക്കുക .
17 ,അത്തിത്തൊലിയും ,ചന്ദനവും കൂടി അരച്ച് വെണ്ണയിൽ ചാലിച്ച് പുരട്ടുക .
18 ,തെങ്ങിന്റെ വേര് ചതച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക .
19 , ചെമ്പരത്തിയുടെ ഇലയും ,പൂവും ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണ കാച്ചി പുരട്ടുക .
20 ,ഉരുളക്കിഴങ്ങ് അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുരട്ടുക .
21 ,തുമ്പയില വെളിച്ചെണ്ണ കാച്ചി പുരട്ടുക .
22 ,മഞ്ഞളും ,വേപ്പിലയും അരച്ച് ഇളനീരിൽ ചാലിച്ച് പുരട്ടുക .