ഒട്ടുമിക്ക ആൾക്കാരേയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം .നഖം ചർമ്മത്തിലേയ്ക്ക് കുഴിഞ്ഞിറങ്ങുന്ന അവസ്ഥയാണിത് .ഇത് മൂലം നഖത്തിന് ചുറ്റുമുള്ള ചർമ്മങ്ങളിൽ നീരും ,കഠിനമായ വേദനയും ,പഴുപ്പും ,ദുർഗന്ധവുമെല്ലാം ഉണ്ടാകാറുണ്ട് .കാലിലെ വിരലുകളിലാണ് ഈ രോഗം ഉണ്ടാകുന്നത് .എങ്കിലും അപൂർവം ചിലരിൽ ഇത് കൈയിലെ വിരലുകളിലും ഉണ്ടാകാറുണ്ട് .പല കാരണങ്ങൾകൊണ്ട് കുഴിനഖം ഉണ്ടാകാം . പ്രധിരോധശേഷി കുറഞ്ഞവരിലും ,പ്രമേഹരോഗികളിലും ,കാലിൽ സ്ഥിരമായി നനവ് ഉണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നവരിലുമാണ് കുഴിനഖം കൂടുതലായി ഉണ്ടാകുന്നത് .
1, പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് പിഴിഞ്ഞ നീര് കുഴിനഖത്തിന്റെ മുകളിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ കുഴിനഖം പെട്ടന്ന് മാറും .
2, കൂനൻപാലയുടെ കറ കുഴിനഖത്തിന്റെ മുകളിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ കുഴിനഖം പെട്ടന്ന് മാറും .
3, തുമ്പയുടെ തളിരിലയും ,വെറ്റിലഞെട്ടും കൂടി എണ്ണ കാച്ചി പുരട്ടുക .
4, മൈലാഞ്ചിയിലയും , പച്ചമഞ്ഞളും കൂടി അരച്ച് കുഴിനഖത്തിന്റെ മുകളിൽ പൊതിഞ്ഞു വയ്ക്കുക .
5, നവസാരം തേനിൽ ചാലിച്ച് പുരട്ടുക .
6, മുരിങ്ങയുടെ തൊലി ഉപ്പും കൂട്ടി അരച്ച് ദിവസം പലപ്രാവശ്യം കുഴിനഖത്തിന്റെ മുകളിൽ പൊതിഞ്ഞു വയ്ക്കുക .
7, ചുണ്ണാമ്പും ശർക്കരയും തുല്ല്യ അളവിൽ കലർത്തി കുഴിനഖത്തിന്റെ മുകളിൽ പൊതിഞ്ഞു വയ്ക്കുക .
9, പച്ചമഞ്ഞൾ അരച്ച് കറ്റാർവാഴയുടെ നീരിൽ ചാലിച്ച് പുരട്ടുക .
10, പച്ചമഞ്ഞൾ അരച്ച് വേപ്പെണ്ണയിൽ ചാലിച്ച് പുരട്ടുക .
11, പൊൻകാരവും ,വേപ്പിലയും ചേർത്ത് അരച്ച് പുരട്ടുക .
12, ഉമ്മത്തിന്റെ ഇലയും പച്ചമങ്ങളും ചേർത്ത് അരച്ച് പുരട്ടുക .
13, തുളസിയില എണ്ണ കാച്ചി പുരട്ടുക .
14, എരുക്കിന്റെ കറ പുരട്ടുക .
15, കീഴാർനെല്ലി സമൂലം അരച്ച് പുരട്ടുക .
16, നല്ലപോലെ മൂത്ത വാഴയില അരച്ച് പുരട്ടുക .
17, മഞ്ഞൾ ,വെളുത്തുള്ളി ,കായം തിപ്പലി ,കുരുമുളക് ചുക്ക് ,ഇന്തുപ്പ് എന്നിവ എണ്ണ കാച്ചി പുരട്ടുക .