നല്ലൊരു ശതമാനം ആളുകളെയും ബാധിക്കുന്ന തികച്ചും സാധാരണമായ ഒരു രോഗമാണ് സോറിയാസിസ് . ചിലപ്പോൾ പാരമ്പര്യമായും ഈ രോഗം ഉണ്ടാകാറുണ്ട് .ശരീരത്തിൽ പല രീതിയിൽ ഈ രോഗം പ്രത്യക്ഷപ്പെടാം .തലയിൽ താരൻ പോലെ തുടങ്ങി ശരീരമാസകലം ചിതമ്പൽ പോലെ തൊലി ഇളകി പോകുകയും ചെയ്യുന്നു .ചൊറിച്ചിൽ ,ചൊറിയുന്ന ഭാഗം ചുവന്ന നിറത്തിലാകുക , ചുവന്ന തടിപ്പ് , പഴുപ്പുള്ള കുരുക്കൾ എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ് .
ഒരു പകരുന്ന രോഗമല്ല സോറിയാസിസ് .കൈമുട്ടുകൾ ,കാൽമുട്ടുകൾ ,ശരീരത്തിന്റെ പിൻവശം ,ശിരോചർമ്മം എന്നിവടങ്ങളിലാണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത് . 40 വയസിന് മുകളിലുള്ല ആളുകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത് .എങ്കിലും ഏത് പ്രായക്കാരിലും ഈ രോഗമുണ്ടാകാം .അമിതമായ പുകവലി ,മദ്യപാനം ,സ്റ്റിറോയിഡ് മരുന്നുകളുടെ ഉപയോഗം ,മാനസിക സമ്മർദം തുടങ്ങിയവയെല്ലാം സോറിയാസിസിന് കാരണമാകാറുണ്ട് .
1 ,വെൺപാലയുടെ ഇല ഒരു കിലോ ( ദന്തപ്പാല. വെട്ടുപാല തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടും ) ഇരുമ്പു തൊടാതെ പറിച്ചെടുത്ത് . ചതച്ച് ഒരു കിലോ വെളിച്ചെണ്ണയിൽ ഇട്ട് 15 ദിവസം വെയിലിൽ വയ്ക്കുക .15 ദിവസത്തിന് ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം . ഈ എണ്ണ തുടർച്ചയായി ശരീരത്തിൽ പുരട്ടിയാൽ സോറിയാസിസ് പരിപൂർണ്ണമായും മാറും . (മുകളിൽ പറഞ്ഞതുപോലെ നീലയമരിയുടെ ഇലയും ഉപയോഗിക്കാം )
2 ,ഒരു ലിറ്റർ വെളിച്ചെണ്ണയിൽ 50 ഗ്രാം മെഴുകും ,10 ഗ്രാം വേമ്പാടയും (വേമ്പാട ദിനേശവല്ലി എന്ന പേരിലുംഅറിയപ്പെടും . അങ്ങാടി കടകളിൽ വാങ്ങാൻ കിട്ടും ) 10 ഗ്രാം കുന്തിരിക്കവും ചേർത്ത് അടുപ്പിൽ വച്ച് ചൂടാക്കുക .വേമ്പാട നല്ലതുപോലെ കറുത്ത് വരുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക . ഈ എണ്ണ തുടർച്ചയായി ശരീരത്തിൽ പുരട്ടിയാൽ സോറിയാസിസ് പരിപൂർണ്ണമായും മാറും .
3 ,ചക്രത്തരയുടെ ഇല ദിവസവും തോരൻ വച്ച് കഴിക്കുക .