മുഖത്തും കൈകാലുകളിലും പൊതുവെ കണ്ടുവരുന്ന ചുവന്നു തടിച്ച ഒരു തരം രോഗമാണ് പുഴുക്കടി . ഒരു തരം ഫംഗസാണ് ഈ രോഗത്തിന് കാരണം .ചൊറിച്ചിലും ,ചൊറിയുന്ന ഭാഗത്ത് ചെറിയ കുരുക്കളുണ്ടായി വെള്ളം പോലെയുള്ള ദ്രാവകം സ്രവിക്കുകയും ചെയ്യും .ആദ്യമേ ശ്രദ്ധിച്ചില്ലങ്കിൽ ഒരു തടിപ്പായി വന്ന് വളരെ വേഗത്തിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും .
1 ,പച്ച പപ്പായയുടെ കറ പുഴുക്കടിയുടെ മുകളിൽ പുരട്ടിയാൽ പുഴുക്കടി പെട്ടന്ന് മാറും .
2 ,തുളസിയില നീരും ,ചെറുനാരങ്ങാനീരും ഒരേ അളവിൽ കലർത്തി പുരട്ടുക .
3 ,പച്ചമഞ്ഞൾ ,ആറ്റുതകരിയില എന്നിവ തുല്ല്യ അളവിൽ അരച്ച് സ്വൽപ്പം ചുണ്ണാമ്പും ചേർത്ത് പുരട്ടുക .
4 ,വേപ്പിലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക .
5 ,നവസാരം തേനിൽ ചാലിച്ച് പുരട്ടുക .
6 ,കാട്ടുതകരയിലയും ഉപ്പും ചേർത്ത് അരച്ച് തൈരിൽ ചാലിച്ച് പുരട്ടുക .
7 ,കുറച്ച് പെട്രോളിൽ അതിലിരട്ടി തേങ്ങാപ്പാലും ചേർത്ത് പുരട്ടുക .
8 ,നിലമ്പാല (ചിത്തിരപ്പാല ,കുഴിനഖപ്പാല ) അരച്ച് പുറമെ പുരട്ടുക .
9, കണിക്കൊന്നയുടെ ഇല അരച്ച് പുരട്ടുക .
10 , വേപ്പില അരച്ച് എരിക്കിൻ കറയിൽ ചാലിച്ച് പുരട്ടുക .
11 ,വേപ്പെണ്ണയിൽ കുരുമുളകുപൊടി ചാലിച്ച് പുരട്ടുക .
12 , ചക്രത്തകരയുടെ വിത്ത് അരച്ച് പുരട്ടുക .
13 , കുടവന്റെ ഇലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ചുപുരട്ടുക .
14 , തകരയില അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുരട്ടുക .
15 ,ചുക്ക് കത്തിച്ചുകിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക .
16 , കുമ്പളത്തിന്റെ ഇലയുടെ നീരും ചെറുനാരങ്ങാ നീരും ചേർത്ത് പുരട്ടുക .
17 , കറുകയും ,പച്ചമഞ്ഞളും ചേർത്ത് അരച്ചുപുരട്ടുക .
18 , ഒരു ഇരുമ്പുപാത്രത്തിൽ വച്ച് ചിരട്ട കത്തിക്കുക .ചിരട്ട കത്തികഴിയുന്നതിന് മുൻപ് തീ അണയ്ക്കുക .അപ്പോൾ പാത്രത്തിൽ എണ്ണ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഈ എണ്ണ പുഴുക്കടിയിൽ പുരട്ടുക .