ഒട്ടുമിക്ക ആളുകളെയും മാനസികമായി തളർത്തുന്ന ഒരു രോഗമാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് . ആയുർവേദത്തിൽ ശ്വിത്രം എന്ന പേരിൽ അറിയപ്പെടുന്നു .പകരുന്ന ഒരു രോഗമല്ല വെള്ളപ്പാണ്ട് . ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് പാടുകൾ ഉണ്ടാകാൻ കാരണം . ഏത് ഭാഗത്താണോ കേടുപാടുകൾ സംഭവിക്കുന്നത് ആ ഭാഗത്താണ് വെള്ളനിറം പ്രത്യക്ഷപ്പെടുന്നത് . എന്നാൽ ക്രമേണ ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും . മുഖം ,കൈകൾ ,ചുണ്ട് ,ഗുഹ്യഭാഗങ്ങൾ തുടങ്ങിയ ശരീരത്തിന്റെ ഏത് ഭാഗത്തുവേണമെങ്കിലും ഈ രോഗമുണ്ടാകാം .
1 , ഇരുവേലി താന്നി എണ്ണയിൽ വറുത്ത് അരച്ച് താന്നിയെണ്ണയിൽ തന്നെ ചാലിച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പുരട്ടി അര മണിക്കൂർ വെയിൽ കൊള്ളുക .പതിവായി ചെയ്താൽ രോഗം ശമിക്കും .
2 , ചേരിൻകുരു ചതച്ച് ഒരു രാത്രി ഗോമൂത്രത്തിൽ ഇട്ട് വയ്ക്കുക , രാവിലെ എടുത്ത് നിഴലിൽ ഉണങ്ങുക . ഇങ്ങനെ മൂന്ന് ദിവസം ആവർത്തിക്കണം . ശേഷം കള്ളിപ്പാലിൽ അരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ ഈ രോഗം ശമിക്കും .
3 ,കയ്യോന്നി ഇരുമ്പു പാത്രത്തിൽ എണ്ണയിൽ വറുത്ത് കഴിച്ച ശേഷം. വേങ്ങക്കാതൽ ഇട്ട് കുറുകിയ പാൽ കുടിക്കണം . അതിന് ശേഷം ആവൽത്തളിർ ,എരിക്കിൻത്തളിർ , കൊന്നത്തളിർ എന്നിവ ഗോമൂത്രത്തിൽ അരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പുരട്ടണം . ഇവ കിട്ടിയില്ലെങ്കിൽ പിച്ചകത്തിന്റെ തളിര് അരച്ച് തേച്ചാലും മതി . ഇങ്ങനെ പതിവായി ചെയ്താൽ വെള്ളപ്പാണ്ട് ശമിക്കും .
4 ,കാർകോകിലരി പാലിൽ പുഴുങ്ങി തിരുമ്മി തൊലി കളഞ്ഞ് ഉണക്കി പൊടിച്ച് 5 ഗ്രാം വീതം ദിവസം രണ്ടുനേരം തേനിൽ ചാലിച്ച് പതിവായി കഴിക്കുക . വെള്ളപ്പാണ്ട് മാറും .
5 ,വരട്ടുമഞ്ഞൾ അരച്ച് തുളസിയില നീരിൽ ചാലിച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പതിവായി പുരട്ടുക .
6 ,കവടി ചുട്ട ശേഷം അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുരട്ടി അര മണിക്കൂർ വെയിൽ കൊള്ളുക.
7 , കയ്യോന്നി സമൂലം എള്ളണ്ണയിൽ വറുത്ത് അരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പതിവായി പുരട്ടുക .
8 , വെളുത്ത മുത്തങ്ങയുടെ വേര് അരച്ച് പാലിൽ കലക്കി ദിവസവും കഴിക്കുക .
9 , ചുവന്നുള്ളിയും സമം ഉപ്പും ചേത്തരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പുരട്ടി രാവിലെ അര മണിക്കൂർ ഇളം വെയിൽ കൊള്ളുക .
10 , കുന്നിക്കുരുവും ,കൊടുവേലിക്കിഴങ്ങും അരച്ച് പതിവായി പുരട്ടുക .
11 , കരിങ്ങാലിക്കാതൽ ,നെല്ലിക്കത്തോട് ,കാർകോകിലരി എന്നിവ കഷായം വച്ച് പതിവായി കഴിക്കുക .
12 ,മണിത്തക്കാളി ,തകരയരി ,കൊടുംതിപ്പലി എന്നിവ പൊടിച്ച് ആട്ടിൻമൂത്രത്തിൽ ചാലിച്ച് പതിവായി പുരട്ടുക .
13 , കടുക് ഗോമൂത്രത്തിൽ അരച്ച് പതിവായി പുരട്ടുക .
14 , കാട്ടുശതകുപ്പ വിനാഗിരിയിൽ അരച്ച് വെള്ളപ്പാണ്ടുള്ള ഭാഗത്ത് പുരട്ടി അര മണിക്കൂർ വെയിൽ കൊള്ളുക .
15 , കുറുന്തോട്ടി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ അഞ്ജനക്കല്ല് അരച്ച് ചാലിച്ച് പുരട്ടുക .
16 , പാടക്കിഴങ്ങ് ഉണക്കി പൊടിച്ച് നെയ്യിൽ ചേർത്ത് പതിവായി കഴിക്കുക .