പ്രായഭേദമെന്യേ എല്ലാവരിലും പേൻശല്യം ഉണ്ടാകാറുണ്ട് .ഒരാളുടെ തലയിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയും ചെയ്യും .തലയിൽ പേൻ വർധിച്ചാൽ ശക്തമായ ചൊറിച്ചിലും ,ചെറിയ കുരുക്കളും ,ചിലപ്പോൾ വ്രണങ്ങൾപ്പോലും ഉണ്ടായേക്കാം .ശുചിത്വമില്ലായ്‌മയാണ് പേനുണ്ടാകാനുള്ള കാരണം എന്ന് പലരും പറയുമെങ്കിലും ശുചിത്വവുമായി പേന് യാതൊരു ബന്ധവുമില്ല .പെഡിക്യുലസ് ഹ്യൂമണസ് കാപ്പിറ്റിസ് എന്ന ഈ പരാന്നഭോജികൾ തലയിൽ ബാധിക്കുകയും തലയിലെ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്നു . തലയോട്ടിയിൽ വലിച്ചുകുടിക്കുന്ന രക്തമാണ് പേനിന്റെ പ്രധാന ആഹാരം .ക്രെമേണ ഇത് മുടിയുടെ വേരുകളിൽ മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു .പേൻ ശല്യം ഇല്ലാതാക്കാനുള്ള ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം .
1 ,പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് കുറച്ചുദിവസം തലയിൽ പുരട്ടിയാൽ പേൻശല്യം പൂർണ്ണമായും മാറും .
2 ,വെളുത്തുള്ളി അരച്ച് ചെറു നാരങ്ങാനീരിൽ ചാലിച്ച് തലയിൽ പുരട്ടി. തല ഉണങ്ങുമ്പോൾ കഴുകിക്കളയുക .കുറച്ചുദിവസം പതിവായി ചെയ്താൽ തലയിലെ പേൻ പൂർണ്ണമായും മാറും .
3 , നിലംപരണ്ട അരച്ച് തലയിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ തലയിലെ പേൻ പൂർണ്ണമായും മാറും .
4 ,പുളിയില അരച്ച് തലയിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ തലയിലെ പേൻ പൂർണ്ണമായും മാറും .(തോട്ടുപുളിയോ ,വാളൻപുളിയുടെയോ ഇല ഉപയോഗിക്കാം )
5 ,പുകയില വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ച് .ഇഞ്ചിനീരും ,ഉപ്പും ചേർത്ത് തലയിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ തലയിലെ പേൻ പൂർണ്ണമായും മാറും .
6 , മേന്തോന്നിയുടെ ഇലയുടെ നീര് തലയിൽ പുരട്ടിയാൽ പേൻ നശിക്കും .
7 ,തുളസിയില അരച്ച് തലയിൽ പുരട്ടിയാലും പേൻ നശിക്കും .
8 ,ആത്തയുടെ ഇലയുടെ നീരും ,സമം വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ തേച്ചാൽ പേൻ നശിക്കും .
9 , വയമ്പ് അരച്ച് കുറച്ചുദിവസം പതിവായി തലയിൽ തേയ്കുക പേൻ നശിക്കും .
10 ,തേങ്ങാപ്പാലിൽ കുറച്ച് കുരുമുളക് അരച്ച് ചേർത്ത് തലയിൽ പുരട്ടി 30 മിനിട്ടിന് ശേഷം തല കഴുകുക . കുറച്ചുദിവസം ചെയ്താൽ തലയിലെ പേൻ നശിക്കും .
11 , തുളസിയിലയും ,കീഴാര്നെല്ലിയും കഞ്ഞിവെള്ളത്തിൽ ഞെരുടി താളിയാക്കി കുറച്ചുദിവസം തലയിൽ തേച്ചു കുളിക്കുക .പേൻ നശിക്കും .
12 , വേപ്പിന്റെ കുരു അരച്ച് തലയിൽ പുരട്ടിയാൽ പേൻ പരിപൂർണ്ണമായും മാറും .
13 ,വേപ്പിലയും ,മഞ്ഞളും അരച്ച് മണ്ണെണ്ണയിൽ ചാലിച്ച് തലയിൽ പുരട്ടുക . 30 മിനിറ്റിനു ശേഷം തല കഴുകുക .രണ്ടോ ,മൂന്നോ തവണ ചെയ്താൽ മതി .പേൻ പൂർണ്ണമായും നശിക്കും .
14 ,കറിവേപ്പിന്റെ കുരു കാടിവെള്ളത്തിൽ അരച്ച് തലയിൽപുരട്ടി 30 മിനിറ്റിനു ശേഷം തല കഴുകുക . കുറച്ചുദിവസം പതിവായി ചെയ്താൽ പേൻ നശിക്കും .
15 , ഉമ്മത്തില അരച്ച് എണ്ണകാച്ചി തലയിൽ തേച്ചാൽ തലയിലെ പേൻ നശിക്കും .
16 ,വെളുത്തുള്ളിയും ,തുളസിയിലയും കുഴമ്പുപരുവത്തിൽ അരച്ച് തലയിൽപുരട്ടി 30 മിനിറ്റിനു ശേഷം തല കഴുകുക . കുറച്ചുദിവസം പതിവായി ചെയ്താൽ പേൻ നശിക്കും .
17 ,വിനാഗിരി തലയിൽ തേച്ചാലും തലയിലെ പേൻ നശിക്കും .
18 , ഉലുവ കുതിർത്ത് കുറച്ച് കർപ്പൂരവും ചേർത്ത് അരച്ച് വെള്ളത്തിൽ കലർത്തി തല കഴുകിയാൽ തലയിലെ പേൻ നശിക്കും .