വളരെ സാധാരണമായ ഒരു ഫംഗസ് അണുബാധയാണ് വട്ടച്ചൊറി അഥവാ റിംഗ് വേം . വളരെ പെട്ടന്ന് പകരുന്ന ഒരു ത്വക്ക് രോഗം കൂടിയാണിത് . കഴുത്ത് ,നെഞ്ച് ,തുടയിടുക്ക് ,കക്ഷം ,തലയോട്ടി ,ചെവി ,സ്ത്രീകളിൽ മാറിടങ്ങളുടെ അടിയിൽ ,കൈമുട്ടിന് അടിയിൽ, മുഖം എന്നിവിടങ്ങളിൽ ചുവപ്പു നിറത്തിലോ ,കറുത്ത നിറത്തിലോ ചൊറിച്ചിലോടു കൂടി ഒരു നാണയ വലുപ്പത്തിൽ കാണപ്പെടുന്നതാണ് വട്ടച്ചൊറി .
ടിനിയ എന്ന ഫംഗസ് മൂലമാണ് ഈ രോഗമുണ്ടാകുന്നത് . കൗമാരക്കാരിലാണ് ഈ രോഗം കൂടുതലും ഉണ്ടാകുന്നത് .എന്നിരുന്നാലും ഏത് പ്രായക്കാരിലും ഈ രോഗമുണ്ടാകാം . ചെറിയ കുട്ടികളിലും , പ്രധിരോധശേഷി കുറഞ്ഞവരിലും മറ്റുള്ളവരെ അപേക്ഷിച്ച് ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ് .ഈ രോഗത്തെ ചികിൽസിക്കാൻ നിരവധി മരുന്നുകൾ ലഭ്യമാണെങ്കിലും പ്രകൃതിദത്ത മരുന്നുകളും ഈ രോഗത്തിന് വളരെ ഫലപ്രദമാണ് .
1 ,10 ഗ്രാം അഞ്ജനം, 10 ഗ്രാം പച്ചക്കർപ്പൂരം എന്നിവ 20 മില്ലി ചെറുനാരങ്ങാ നീരിൽ ചാലിച്ച് വട്ടച്ചൊറി ഉള്ള ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ വട്ടച്ചൊറി പൂർണ്ണമായും മാറും .
2 , തുളസിയിലയും ,ഉപ്പും ചേർത്ത് അരച്ച് പുരട്ടുക .
3 , ഒരുകാൽഞൊണ്ടി എന്ന സസ്യത്തിന്റെ ഇല അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ വട്ടച്ചൊറി പൂർണ്ണമായും മാറും .
4 , വെളിച്ചണ്ണയും പുൽത്തൈലവും ചേർത്ത് പുരട്ടിയാൽ വട്ടച്ചൊറി മാറും .
5 , പൊൻകാരം വിനാഗിരിയിൽ ചേർത്ത് പുരട്ടുക .
6 , തകരയില ഉപ്പും ചേർത്ത് അരച്ച് പുരട്ടുക .
7 , പാവലിന്റെ ഇലയുടെ നീര് പുരട്ടുക .
8 ,സവാള രണ്ടായി മുറിച്ച് രോഗം ബാധിച്ച ഭാഗത്ത് ഉരസുക .
വയമ്പ് ,ഗന്ധകം എന്നിവ തൈരിൽ അരച്ച് പുരട്ടുക .
9 ,ചെറുനാരങ്ങാ നീരിൽ ഉപ്പ് ചാലിച്ച് പുരട്ടുക .