ചർമ്മത്തിലുണ്ടാകുന്ന ഒരു ചൊറിരോഗമാണ് വരട്ടുചൊറി അഥവാ സ്കാബീസ് - scabies . ഏത് പ്രായക്കാരിലും വരാവുന്ന ഒരു ചർമ്മരോഗം കൂടിയാണ് വരട്ടുചൊറി .ഇത് വളരെ വേഗം പകരുന്ന ഒരു രോഗം കൂടിയാണ് .നേരിട്ടുള്ള സ്പർശനം വഴിയാണ് ഈ രോഗം പകരുന്നത് .ശക്തമായ ചൊറിച്ചിലും ,ചെറിയ കുരുക്കളും ,ചർമ്മത്തിലുണ്ടാകുന്ന ചുവന്ന പാടുകളുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം .സാധാരണ തണുപ്പുകാലത്താണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത് .രാത്രി കാലങ്ങളിലാണ് ചൊറിച്ചിൽ അധികമായി അനുഭവപ്പെടുന്നത് . വിരലുകളുടെ ഇടയിലും ,കാല്പാദങ്ങളിലും , കക്ഷങ്ങളിലും ,വയറിന്റെ മടക്കുകളിലും ,സ്വകാര്യ ഭാഗങ്ങളിലുമാണ് ഈ രോഗം കൂടുതലും ബാധിക്കുന്നത് .
ഈ രോഗം ബാധിച്ചാൽ രണ്ടുമുതൽ ആറ് ആഴ്ചവരെ യാതൊരു ലക്ഷണവും കാണിച്ചെന്നു വരില്ല .രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ 24 മണിക്കൂറിനുള്ളിൽ പൂർണ്ണമാകുന്നു . രോഗം ബാധിച്ചവരുടെ വസ്ത്രങ്ങൾ ഉപയോഗിച്ചാലും ഈ രോഗം പകരും .എന്നാൽ ഈ രോഗം വായുവിലൂടെ പകരുകയില്ല . ആയതിനാൽ രോഗം ബാധിച്ച ആൾ ഉപയോഗിച്ച ബെഡ് ഷീറ്റുകൾ ,വസ്ത്രങ്ങൾ തുടങ്ങിയവ ചൂടുവെള്ളത്തിൽ പുഴുങ്ങി വേണം വീണ്ടും ഉപയോഗിക്കാൻ .അല്ലങ്കിൽ വീണ്ടും ഈ രോഗം പടരാൻ ഇടയാകും .
1 ,ചുമന്നുള്ളി നീരും ,സമം വെളിച്ചണ്ണയും കൂട്ടിക്കലർത്തി ശരീരത്തിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക .രോഗം ഭേതമാകുന്നതുവരെ ആവർത്തിക്കുക .
വേപ്പിന്റെ ഇലയും ,പച്ചമഞ്ഞളും കുഴമ്പ് പരുവത്തിൽ അരച്ച് ശരീരം മുഴുവൻ പുരട്ടി ഒരു മണിക്കൂറിന് ശേഷം വേപ്പിലയും ,പൂവരശിന്റെ ഇലയും ,തൊലിയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക .കുളി കഴിഞ്ഞ് 100 മില്ലി വേപ്പെണ്ണയിൽ 25 മില്ലി യൂക്കാലിപ്‌സ്‌റ് തൈലം ചേർത്ത് നേർപ്പിച്ച് രോഗമുള്ള ഭാഗങ്ങളിൽ പുരട്ടുക ,കുറച്ചു ദിവസം ഇത് പതിവായി ആവർത്തിക്കുക .ഈ രോഗം പെട്ടന്നുതന്നെ മാറും .