ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ് മുഖത്തെ അമിത രോമവളർച്ച . സ്ത്രീകളെ മാനസികമായി വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നുകൂടിയാണിത് .
എല്ലാ സ്ത്രീകളുടെയും മുഖത്ത് രോമമുണ്ട് . എന്നാൽ അത് വളരെ നേർത്തതായിരിക്കും . അതുകൊണ്ടുതന്നെ അത് ശ്രദ്ധിക്കപ്പെടുന്നുമില്ല . എന്നാൽ ചില സ്ത്രീകളിൽ മാത്രം കട്ടികൂടിയ കൂടുതൽ രോമങ്ങൾ വളരുന്നു .
ത്രീകളിൽ അമിതമായി രോമം വളരുന്നതിന് പല കാരണങ്ങളുണ്ട് . അതിൽ പ്രധാനപ്പെട്ട ഒന്നാണ് അവരിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം .
പാരമ്പര്യമായി ചില സ്ത്രീകളിൽ കട്ടിയുള്ള മീശരോമങ്ങൾ കാണാറുണ്ട് .കൂടാതെ ഭക്ഷണരീതിയും അണ്ഡാശയരോഗങ്ങളൊക്കെയെയാണ് സ്ത്രീകളിലെ അമിത രോമവളർച്ചയ്‌ക്കു കാരണം .
രോമം കളയാൻ ഷേവ് ചെയ്യുകയോ ,വാക്സിംഗ് പോലുള്ളവ തിരഞ്ഞെടുക്കുകയോ ചെയ്യരുത് .ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും പഴയപടിയാകും .
ലേസർ ചകിത്സ ഇതിന് പരിഹാരമാണെങ്കിലും അതിന് വലിയ സാമ്പത്തിക ചിലവുള്ളതാണ് , എന്നാൽ വലിയ ചിലവുകളൊന്നുമില്ലാതെ അമിത രോമവളർച്ച തടയാൻ ചില പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടാം .
1 , പച്ചപപ്പായയും , പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ അമിത രോമവളർച്ച തടയാൻ സാധിക്കും .
2 , ചെറുപയർ പൊടിയും ,പാലും ,ചെറുനാരങ്ങാനീരും കൂട്ടിക്കലർത്തി മുഖത്തുപുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ അമിത രോമവളർച്ച തടയാൻ സാധിക്കും .
3 , കടലമാവും , മഞ്ഞൾപ്പൊടിയും വെള്ളത്തിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ അമിത രോമവളർച്ച തടയാൻ സാധിക്കും .
4 , ശുദ്ധിയാക്കിയ ചേർക്കുരു , ചവർക്കാരം , ശംഖിൻ പൊടി , കർപ്പൂരം , മനയോല , അരിതാലം ഇവ എല്ലാംകൂടി ചേർത്തു കാച്ചിയ എണ്ണ തേച്ചാൽ മുഖത്തിലെയും ,ശരീരത്തേയും അനാവശ്യരോമങ്ങൾ കൊഴിഞ്ഞുപോകും .
5 , കുളിർമാവിന്റെ തളിരില അരച്ച് രോമമുള്ള ഭാഗങ്ങളിൽ പതിവായി പുരട്ടിയാൽ ശരീരത്തിലെ അനാവിശ്യരോമങ്ങൾ കൊഴിഞ്ഞുപോകും. (കുളമാവ്, ഊറാവ്, കൂർമ്മ എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടും )
6 , മഞ്ഞൾ മാത്രം അരച്ച് മുഖത്ത് കട്ടിക്കുപുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ രോമവളർച്ച തടയും .
7 , മഞ്ഞളിന്റെ തളിരില ഉണക്കി നന്നായി പൊടിച്ച് ഉരുക്കുവെളിച്ചെണ്ണയിൽ ചാലിച്ച് രാത്രിയിൽ കിടക്കാൻ നേരം മുഖത്തുപുരട്ടുക . രാവിലെ കഴുകിക്കളയാം . പതിവായി ആവർത്തിച്ചാൽ മുഖത്തെ അനാവശ്യരോമങ്ങൾ കൊഴിഞ്ഞുപോകും .
8 , കസ്തൂരിമഞ്ഞളും , പാൽപ്പാടയും ചേർത്ത് മുഖത്തുപുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ രോമവളർച്ച തടയാൻ സാധിക്കും .