ലോകത്ത് ഉഷ്ണമേഘലാ പ്രദേശങ്ങളിൽ സാധാരണ വളരുന്ന ഒരു മരമാണ് രത്തി അഥവാ അമ്പരത്തി . ഇതിന്റെ ശാസ്ത്രീയ നാമം ട്രെമ ഓറിയൻ്റേൽ( Trema orientale ) എന്നാണ് . വിവാഹസമ്മാനം എന്ന മലയാളസിനിമയിൽ ഈ സസ്യത്തെക്കുറിച്ച് ഒരു പാട്ടുതന്നെയുണ്ട് ." അമ്പരത്തീ ചെമ്പരത്തീ ,ചെമ്പൂക്കാവിലെ രാജാത്തീ ,പാദം മുതൽ കൂന്തൽ വരെ , ആരിത്ര പൂ നിന്നെ ചൂടിച്ചൂ അമ്പരത്തീ...."
ജലാശയമുള്ള സ്ഥലങ്ങളിൽ ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ മരം വളരാറുണ്ട് . ഇതിന്റെ തടിക്ക് കൂടുതൽ വണ്ണം വയ്ക്കാറില്ല . വരണ്ടപ്രദേശങ്ങളിൽ ഒരു കുറ്റിച്ചെടിയായും വളരാറുണ്ട് . വളരെ കട്ടികുറഞ്ഞ തടിയാണ് ഇവയുടേത് . ഇതിന്റെ ഇലകൾ വളരെ കട്ടികുറഞ്ഞതും രോമാവൃതവുമാണ് .മരത്തിന്റെ തൊലി ചാര നിരത്തിലുള്ളതും വളരെ കട്ടികുറഞ്ഞതുമാണ് . ഇലകൾ മൂക്കുമ്പോൾ നല്ല മിനുസമുള്ളതായി തീരും .
ഇതിന്റെ തടി നല്ലതുപോലെ കത്തുന്നതാണ് .ഇതിന്റെ തടി കരിയുണ്ടാക്കാൻ ഉപയോഗിക്കുന്നു . അതുകൊണ്ടുതന്നെ കരിമരം എന്ന പേരിലും . പ്രാവുകൾ കൂടുതലം ഈ മരത്തിലാണ് കൂടുകൾ കെട്ടുന്നത് . അതിനാൽ പ്രാവ് മരം എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ഇതിന്റെ തടി കടലാസ് നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട് . ഈ മരത്തിന്റെ തൊലി ചരട് നിർമ്മാണത്തിനും ,കയർ നിർമ്മാണത്തിനും ഉപയോഗിക്കുന്നു .
ഔഷധഗുണമുള്ളൊരു സസ്യം കൂടിയാണിത് . ചുമ , തൊണ്ടവേദന , ആസ്ത്മ , ബ്രോങ്കൈറ്റിസ് , ഗൊണോറിയ , , പല്ലുവേദന , മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് ഇതിന്റെ തൊലി ,വേര് ,ഇലകൾ എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .
അമ്പരത്തി | |
---|---|
Botanical name | Trema orientale |
Synonyms | Trema grevei, Trema rigidum, Sponia rigida |
Common name | Indian Charcoal Tree, Indian Nettle, Oriental nettle, Pigeon wood |
Malayalam | Ratthi ,Ambarathi |
Tamil | Yerralai, Nudalei |
Hindi | Gio, Jivan |
Telugu | Khargul |
Kannada | Gorku, Karuhaale |
Manipuri | Lok uri |
Marathi | Kapshi,Khargol |
Tags:
വൃക്ഷം