ദൈനംദിന ജീവിതത്തിൽ ആർക്ക് എപ്പോൾ വേണമെങ്കിലും ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ മുറിവുകൾ സംഭവിക്കാം .മുറിവുണ്ടായാൽ അത് കരിയാനുള്ള എല്ലാ ക്രമീകരണങ്ങളും ശരീരം തന്നെ ചെയ്തുകൊള്ളും .എന്നാൽ വൃത്തിയും ശുചിത്വവുമില്ലാതെ അത് വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തത് മൂലം കരിയാത്ത വ്രണമായി തീരുകയും ചെയ്യാം . പ്രമേഹരോഗികളിൽ മുറിവുകളും മറ്റും ഉണ്ടായാൽ വളരെ ശ്രദ്ധിക്കേണ്ടത് ആണ് . മുറിവുകൾ ഉണ്ടായാൽ അത് പെട്ടന്ന് കരിയുന്നതിനും ഉണങ്ങാത്ത വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടുന്നതിനും ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം .
1 , വേപ്പില ,എള്ള് എന്നിവ കൂട്ടിയരച്ച് തേനിൽ ചാലിച്ച് പുരട്ടുക .
2 , വേനപ്പച്ച (അപ്പ ) ഇടിച്ചു പിഴിഞ്ഞ നീര് മുറിവിൽ പുരട്ടുക .
3 , അമൃത് ഇടിച്ചു പിഴിഞ്ഞ നീരും തേനും ചേർത്ത് പുരട്ടുക .
4 ,തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീര് മുറിവിൽ പുരട്ടുക .
5 കടുക്ക ഇട്ട് കാച്ചിയ വെളിച്ചെണ്ണ പുരട്ടുക .
6 , അഗത്തിക്കുരു പാലിൽ അരച്ച് പുരട്ടുക .
7 , കറുകയും പച്ചമഞ്ഞളും ചേർത്തരച്ച് കാടിവെള്ളത്തിൽ തിളപ്പിച്ച് പുരട്ടുക .
8 ,കടുകപ്പാലത്തൊലി അരച്ച് പുരട്ടുക .
9 ,കൊഴിഞ്ഞിൽ വേര് തേനിൽ അരച്ച് പുരട്ടുക .
10 ,ആടുതൊടാപ്പാലയുടെ ഇല അരച്ച് പുരട്ടുക .
11 ,ആനക്കുറുന്തോട്ടി വേര് ചതച്ചു പിഴിഞ്ഞ നീര് പുരട്ടുക .
12 ,നറുനീണ്ടിയുടെ കിഴങ്ങ് അരച്ച് പുരട്ടുക .
13 ,വാഴമാണം വെള്ളം തൊടാതെ അരച്ച് പുരട്ടുക .
14 ,മുക്കുറ്റി ഇലയുടെ നീര് പുരട്ടുക .
15 ,ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്ത് അരച്ചിടുക .
16 ,മഞ്ഞൾപ്പൊടിയും ഉപ്പും വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക .
17 ,വിശല്ല്യകരണി എന്ന സസ്യത്തിന്റെ ഇലയുടെ നീര് മുറിവിൽ പുരട്ടിയാൽ എത്ര വല്ല്യ മുറിവും പെട്ടന്ന് കരിയും .
18 ,മഞ്ഞൾ അരച്ച് ചെറുതേനിൽ ചാലിച്ചു പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .
19 , ഉണക്ക നെല്ലിക്ക പൊടിച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .
20 .അയ്യമ്പന എന്ന സസ്യത്തിന്റെ ഇല അരച്ച് പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .