20 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇലകൊഴിക്കും മരമാണ് ആനപ്പുളി . ഇതിനെ പപ്പരപ്പുളി , ഗോരക്ഷി എന്ന പേരിലും അറിയപ്പെടും .ചില മരങ്ങൾ 10 മീറ്റർ വരെ വണ്ണം വയ്ക്കാറുണ്ട് . ഇംഗ്ലീഷിൽ "Baobab " എന്ന പേരിൽ അറിയപ്പെടുന്നു . ആഫ്രിക്കൻ സ്വദേശിയാണ് . ഇന്ത്യയിൽ അലങ്കാര വൃക്ഷമായി നട്ടുവളർത്തുന്നു . കൂടാതെ ചില ഔഷധഗുണങ്ങളുമുണ്ട് . ഇതിന്റെ പഴം ,വേര് ,പുറംതൊലി , എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .അതിസാരം ,പനി ,പ്രമേഹം , വ്രണങ്ങൾ , നീര് ,വാതം തുടങ്ങിയ രോഗങ്ങൾക്ക് ഈ വൃക്ഷത്തിന്റെ പഴം ,വേര് ,പുറംതൊലി , എന്നിവ ഔഷധമായി ഉപയോഗിക്കുന്നു .
Botanical name : Adansonia digitata .
Family : Malvaceae (Mallow family)
Adansonia digitata വിവിധഭാഷകളിലെ പേരുകൾ .
English name or common name : Baobab . Malayalam : Papparapuli , Anappuli , Gorekshi . Hindi : Gorakh imli , Hathi khatiyan . Tamil : Papparapuli, anaipuliya marum . Telegu : Brahma-mlinka , Seemasinta . Kannda :Aane hunise ,Brahmaamlika . Marathi : Gorakh amla , Gorkh chinch . Gujarati : Sumpura . Sanskrit : Chitrala .