ആത്ത . രാമപ്പഴം ഔഷധഗുണങ്ങൾ

ആത്ത ചക്ക,ആത്ത,ആത്ത പഴം,ആത്ത aatha,ആത്ത ചക്ക fry,ആത്ത ചക്ക കൃഷി,ആത്ത ചക്ക തോരൻ,ആത്ത ചക്ക ഗുണങ്ങൾ,ആത്ത ചക്ക ഉപ്പേരി,ആത്ത ചക്ക ഉപയോഗങ്ങൾ,വിവിധ തരം ആത്ത ചക്കകൾ,ആത്തപഴം,ആത്തക്ക,#ആത്തപഴം,ആത്തചക്ക,ആത്തച്ചക്ക,മുള്ളാത്ത,ആന്ത,മുള്ളാത്ത fry,മുള്ളാത്ത തോരൻ,ആത്തച്ചക്കയുടെ ഗുണങ്ങൾ,ആത്തചക്ക മിൽക്ക് ഷേയ്ക്ക്,മുത്തശ്ശി വൈദ്യം,മുള്ളാത്ത ഉപ്പേരി,ആന്ത ചക്ക,മുള്ളാത്ത ഉപയോഗങ്ങൾ,ആനമുന്തിരി,ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ,strawberry krishi in malayalam

കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് ആത്ത .ഇതിനെ പറങ്കിച്ചക്ക ,ആത്തിച്ചക്ക ,രാമപ്പഴം തുടങ്ങിയ പേരുകളിലും കേരളത്തിൽ അറിയപ്പെടും .

Botanical name : Annona reticulata

Family : Annonaceae (Sugar-apple family)

Synonyms : Annona humboldtiana , Annona humboldtii

ആവാസകേന്ദ്രം .

ഇന്ത്യ ,ബംഗ്ലാദേശ് , പാകിസ്ഥാൻ ,മലേഷ്യ ,ബ്രസീൽ ,അമേരിക്ക ,ഫിലിപ്പൈൻസ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ആത്ത വളരുന്നുണ്ട് .കേരളത്തിൽ മിക്കവാറും എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു .ഇതിന്റെ ജന്മദേശം മദ്ധ്യ അമേരിക്കയാണെന്ന് കരുതപ്പെടുന്നു .

രൂപവിവരണം .

5 -10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ചെറിയ മരമാണ് ആത്ത. ഒരു അർദ്ധ നിത്യഹരിത വൃക്ഷമാണ് . ഇലകൾ കൊഴിഞ്ഞുപോയിട്ട് പുതിയവ വരും .കുറച്ച് ഉയരത്തിൽ വളന്നതിന്  ശേഷമാണ് ഇതിന് ശാഖകളുണ്ടാകുന്നത് .ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കും .ഇലകൾക്ക് കടും പച്ചനിറമാണ് .തളിരിലകളുടെ രണ്ടുവശവും രോമിലമായിരിക്കും .എന്നാൽ മൂത്ത ഇലകളുടെ അടിവശം മാത്രമേ രോമിലമായിരിക്കു .ഇവയുടെ മിനുസമുള്ള ഇലകളിൽ സിരകൾ വ്യക്തമായി കാണാം .മരത്തിന്റെ തൊലിക്ക് ഇളം തവിട്ടുനിറമാണ് .

ഇവയുടെ പൂക്കൾ ഒറ്റയ്ക്കോ കൂട്ടമായോ ഉണ്ടാക്കുന്നു ,  പൂക്കൾ പൂർണ്ണമായും വിടരാറില്ല . ഇളം പച്ചയോ പച്ച കലർന്ന മഞ്ഞ നിറത്തിലോ  പൂക്കൾ കാണപ്പെടുന്നു . കായകൾക്ക് 15 സെ.മി വണ്ണം വരും . വിളയുമ്പോൾ മഞ്ഞ കലർന്ന ചുവപ്പുനിറമായിരിക്കും . കായുടെ തടിച്ച തണ്ട് കായിക്കുള്ളിലേക്ക് നീണ്ടുണ്ടാകുന്ന കാമ്പിന്റെ ചുറ്റുമായി ധാരാളം ചെറുപഴങ്ങൾ കാണാം . ഓരോന്നിലും തവിട്ടുനിറത്തിലുള്ള ഓരോ വിത്തുകൾ കാണും . പഴത്തിന്റെ പുറന്തൊലിക്ക് അകത്തായി കാണപ്പെടുന്ന വെണ്ണ നിറത്തിലുള്ള പരുപരുത്ത മാംസള ഭാഗത്തിന് പുളിപ്പുകലർന്ന മധുരമാണ് .

ആത്തയുടെ ഉപയോഗങ്ങൾ .

ഭക്ഷ്യയോഗ്യമായ പഴത്തിന് വേണ്ടിയാണ് ആത്ത നട്ടുവളർത്തുന്നത് .ആത്തപ്പഴം നേരിട്ടോ ,പാനീയമാക്കിയോ കഴിക്കാം .കൂടാതെ ഐസ്ക്രീം ,മിൽക് ഷേക്ക് എന്നിവ ഉണ്ടാക്കാനും ആത്തപ്പഴം ഉപയോഗിക്കുന്നു .ധാരാളം പോഷകഗുണങ്ങളുള്ള ഒരു പഴമാണ് ആത്തപ്പഴം .ഇവയുടെ മജ്‌ജയിൽ കാർബോഹൈഡ്രേറ്റുകൾ ,നാരുകൾ , വൈറ്റമിൻ -ബി ,വൈറ്റമിൻ -സി ,കാൽസ്യം ,ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .

രാസഘടകങ്ങൾ .

ആത്തയുടെ വേരിൽ അനോനെയിൻ , ലിറിയോഡിനൈൻ ,റെറ്റിക്കുലൈൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് .ആത്തയുടെ ഇലകൾക്കും ,ഇളം കായകൾക്കും വിത്തുകൾക്കും കീടനാശക ശേഷിയുണ്ട് .ആത്തയുടെ ഇലയുടെ നീരിന് പേൻ ,മൂട്ട എന്നിവയെ നശിപ്പിക്കാനുള്ള കഴിവുണ്ട് .മൃഗങ്ങളുടെ ശരീരത്തിലെ മൂട്ട ,ചെള്ള് മുതലായവയെ നശിപ്പിക്കാനും തലയിലെ പേൻശല്ല്യം ഇല്ലാതാക്കാനും ആത്തയുടെ ഇലയുടെ നീര് ഉപയോഗിക്കാം .

ഔഷധഗുണങ്ങൾ .

ഈ സസ്യത്തിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് . ഇവയുടെ വേര് ,ഇല ,തൊലി ,കായ ,വിത്ത് എന്നിവയെല്ലാം ഔഷധയോഗ്യമാണ് .വയറിളക്കം ,വയറുകടി എന്നിവയെ ശമിപ്പിക്കാനും ,ഉദരകൃമിയെ ഇല്ലാതാക്കാനും  ,മുറിവ് ,വ്രണം എന്നിവ സുഖപ്പെടുത്താനുമുള്ള കഴിവ് ഇതിലടങ്ങിയിരിക്കുന്ന  ഔഷധഘടകങ്ങൾക്ക് സാധിക്കും .

പ്രാദേശിക നാമങ്ങൾ .

Common name : Netted Custard Apple , Bullock's heart , Bull's heart 
Malayalam : Manilanilam,  Ramasita , Aatha , Ramachakkamaram , Vlathi , Parankichakka 
Tamil : Ramachita 
Hindi : Ramphal 
Sanskrit : Lavani , Krishnabija 
Marathi :  Raamphal 
Bengali : Nona 
Gujarati : Ramphal 
Telugu : Rama-phalamu 
Kannada : Rama-phala
Previous Post Next Post