അരക്കേറിയ അഥവാ ക്രിസ്മസ് ട്രീ

 


ഇന്ത്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കണ്ടുവരുന്ന ഒരു അലങ്കാര സസ്യമാണ്  അരക്കേറിയ അഥവാ ക്രിസ്മസ് ട്രീ . ഇത് ഒരു നിത്യഹരിത വൃക്ഷമാണ് . ഇതിന്റെ ശാസ്ത്രീയനാമം അരൗക്കറിയ കുക്കി (Araucaria cookii ) എന്നാണ് . 

ഏകദേശം 40 മീറ്റർ ഉയരത്തിൽ വരെ വളരാനുള്ള കഴിവ് ഈ മരത്തിനുണ്ട് . സൂചിപോലെ  കൂട്ടം കൂടിയ  ഇലകൾ ഈ മരത്തിന്റെ പ്രത്യേകതയാണ് .നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിലാണ് ഈ വൃക്ഷം നന്നായി വളരുന്നത് .

വളരെ സാവധാനം മാത്രമേ ഈ മരം വളരുകയൊള്ളു .പലരും ചെടിച്ചട്ടികളിൽ വീടിനുള്ളിൽ വളർത്താറുണ്ട് .പക്ഷെ ആഴ്ചയിൽ ഒരു ദിവസം പുറത്തുവെച്ച് വെയിൽ കൊള്ളിക്കണം .അല്ലങ്കിൽ ഈ സസ്യം നശിച്ചുപോകും .വലിയ പരിചരണം ഒന്നുമില്ലാതെ വളരുന്ന ഒരു സസ്യമാണ് .ഒരു അലങ്കാര സസ്യമെന്നതിലുപരി ഈ മരം കൊണ്ട് മറ്റ് പ്രയോചനങ്ങൾ ഉള്ളതായി അറിയില്ല .

Botanical name-Araucaria cookii

Family-Araucariaceae (Monkey-puzzle family)

Common name-Christmas tree ,Cook pine , Captain Cook's pine

Previous Post Next Post