വിട്ടുമാറാത്ത പനിക്ക് ഔഷധം ആടുതിന്നാപ്പാല

പനി ,ത്വക്ക് രോഗങ്ങൾ ,ആർത്തവ വേദന ,ഉദരകൃമി ,മുറിവുകൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധ സസ്യമാണ് ആടുതിന്നാപ്പാല .കേരളത്തിൽ ഇതിനെ ആടുതൊടാപ്പാല, ആടുക്കൊട്ടപ്പാല എന്നീ പേരുകളിലും അറിയപ്പെടുന്നു . ഇംഗ്ലീഷിൽ ഇതിനെ  Worm Killer,Birth wort എന്നീ പേരുകളിലും  .സംസ്‌കൃതത്തിൽ കീടമാരീ ,ധൂമപത്ര ,നാകുലി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Aristolochia bracteolata 

Family : Aristolochiaceae (Birthwort family)

Synonyms : Aristolochia kotschyi, Aristolochia abyssinica 

ആടുതിന്നാപ്പാല,ആടുതൊടാപ്പാല,ആടുതീണ്ടാപ്പാല,ആടുകൊട്ടാപാല,അലറിപ്പാല,കള്ളിപ്പാല,അമ്പലപാല,മുത്തപ്പൻ,പാല,കൈനാറിപ്പൂവ്,കറുത്ത പൊന്ന്,പോന്നാങ്ങണ്ണി,മരുന്ന്,കൊഴുപ്പ,പോന്നാംകന്നിക്കീര,ഉപ്പുചീര,മരപ്പുളി,ശാസ്തപ്പൻ,നിലവേപ്പ്,കുടപ്പുളി,നാട്ടുറോസ്,കൊഴുപ്പചീര,നാട്ടുവൈദ്യം,ഗോരക്കപ്പുളി,ഒരുകാൽ മുടന്തി,കുതിരപല്ലൻ ചീര,ഒറ്റക്കാൽമുടന്തി,പാഥ്യ,അമ്പകം,കടുക്ക,താഴമ്പൂ,ചെമ്പകം,സന്ദേശം,ഐതിഹ്യം,#കഷണ്ടി # bald#ഇന്ദ്രലുപ്തം #,നാഗമുല്ല,കാകതിക്ത
Source Wikipedia

കാണപ്പെടുന്ന സ്ഥലങ്ങൾ .

ഗംഗാസമതലം , ഗുജറാത്ത്, ഡക്കാൻ എന്നീ പ്രദേശങ്ങളിലും, കേരളത്തിലെ അർദ്ധനിത്യഹരിതവനങ്ങളിലും സമൃദ്ധമായി വളരുന്ന ഒരു ചെടിയാണ്  ആടുതൊടാപ്പാല . ഇത് ഒരു അലങ്കാര സസ്യം കൂടിയാണ് .പലരും പൂച്ചെടിയായി വീട്ടിൽ നട്ടുവളർത്താറുണ്ട്.ഇന്ത്യ കൂടാതെ  ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍,തായ്‌ലാന്റ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .

സസ്യവിവരണം .

പടർന്നു വളരുന്ന ഒരു ചിരസ്ഥായി ഔഷധി .ഇവയുടെ കാണ്ഡം നേർത്തതാണ് . 30 -45 സെ.മി നീളത്തിൽ വരെ ഈ സസ്യം പടർന്നു വളരാറുണ്ട് .ഇവയുടെ ഇലകൾ വൃക്കാകൃതിയിലോ ഹൃദയാകൃതിയിലോ കാണപ്പെടുന്നു .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 2 -7 .5 സെ.മി നീളം കാണും .

ഇവയുടെ പൂക്കൾ പത്രകക്ഷത്തിൽ ഒറ്റയായി ഉണ്ടാകുന്നു .പൂക്കൾക്ക് പർപ്പിൾ നിറം .ഫലം ക്യാപ്സൂൾ . 1 -1 .5 സെ.മി നീളമുണ്ട്‌ .ഇവയ്ക്ക് ആയതാകാരമോ ദീർഘവൃത്താകാരമോ ആണ് .ബാഹ്യ ഭാഗം മിനുസമുള്ളതും നെടുകെ ചാലുകളുള്ളതുമാണ് .ജൂലായ് മുതൽ ഡിസംബർ വരെയാണ് ഇവയിൽ പുഷ്‌പങ്ങളും കായകളും ഉണ്ടാകുന്നത് .വിത്തു മുഖേനയാണ് വംശവർധന .

ഈ ചെടിയുടെ എല്ലാ ഭാഗങ്ങളിലും കറയുണ്ട് .ഇതിന്റെ എല്ലാ ഭാഗത്തും കയ്പുരസമാണ് . അതുകൊണ്ടുതന്നെ മൃഗങ്ങളൊന്നും ഇതിന്റെ ഇല ഭക്ഷിക്കാറില്ല. ഇതിന്റെ വേര് ആടിന്റെ വായിൽ തട്ടിയാൽ ആട് ഛർദ്ദിക്കും അതുകൊണ്ടാണ്  ആടുതൊടാപ്പാല എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം.

പകരക്കാരൻ .

ആയുർവേദത്തിൽ ഈ സസ്യത്തിനു പകരമായി Aristolochia indica എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈശ്വരമൂലി അഥവാ ഗരുഡക്കൊടി എന്ന സസ്യവും ഉപയോഗിച്ചു വരുന്നു .

രാസഘടകങ്ങൾ .

ഇലയിലും കായകളിലും Ceryl alcohol, Aristolochic acid , Beta-sitosterol എന്നിവയും .വേരുകളിൽ Aristolochic, Potassium chloride nitrates എന്നിവയും അടങ്ങിയിരിക്കുന്നു .

ആടുതിന്നാപ്പാല ഔഷധഗുണങ്ങൾ .

അരിസ്റ്റോലോക്കിയ  ബ്രാക്റ്റിയേറ്റ എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രനാമം .അരിസ്റ്റോ എന്ന  ലാറ്റിൻപദത്തിന് ശ്രേഷ്ട്ടം എന്നും ലോക്കിയ എന്നതിന് പ്രസവും എന്നാണ് അർഥം .ഇംഗ്ലീഷിൽ ഈ സസ്യത്തിന്റെ പേര് ബെർത്ത് വർട്ട് എന്നുകൂടി ആകുമ്പോൾ പ്രസവത്തിന് ഏറ്റവും ശ്രേഷ്ട്ടമായ സസ്യം എന്ന് കണക്കാക്കാം .

കഫം ,വാതം ,പിത്തം എന്നീ ത്രിദോഷങ്ങളുടെ കുപിതാവസ്ഥയെ നിയന്ത്രിക്കുന്നു .പ്രസവത്തെ ത്വരിതപ്പെടുത്തുന്നു . ചർമ്മരോഗങ്ങളും വ്രണങ്ങളും ശമിപ്പിക്കുന്നു .ഉദരകൃമിയെ നശിപ്പിക്കുന്നു .ദഹനശക്തി വർധിപ്പിക്കുന്നു .നീര് ശമിപ്പിക്കുന്നു .ജന്തുക്കളുടെ കടികൊണ്ടുണ്ടായ വിഷം ശമിപ്പിക്കുന്നു .

രസാദിഗുണങ്ങൾ .

രസം : തിക്തം 

ഗുണം :  ലഘു,രൂക്ഷം, തീക്ഷ്ണം 

വീര്യം : ഉഷ്ണം 

വിപാകം : കടു 

ഔഷധയോഗ്യഭാഗം - സമൂലം 

പ്രാദേശിക നാമങ്ങൾ .

Common name : Worm Killer, Dutchman's Pipe, Bracteated Birth Wort 

Malayalam : Adutheendapala ,Aduthodapala 

Hindi : Isharmul, Vishapaha 

Tamil : Ishvara-muli, Mampancan 

Telugu : Ishvara-veru, Dulagovila  

Kannada : Adu Muttada gida, Kurigida 

Bengali : Isvaramula 

Gujarati : Iswarmul 

Marathi : Sapsan, Sapasanda 

ആടുതിന്നാപ്പാല ചില ഔഷധപ്രയോഗങ്ങൾ .

1. പ്രസവ സമയത്ത് ആടുതൊടാപ്പാലയുടെ വേര് ഉണക്കി പൊടിച്ചു ഒന്നര ഗ്രാം വീതം വെള്ളത്തിൽ കലക്കി  കൊടുത്താൽ പ്രസവം പെട്ടന്ന് നടക്കും.ഇല കഷായമുണ്ടാക്കി 50 ml കഴിച്ചാലും മതിയാകും .പ്രസവ ശേഷം ഗർഭാശയ സങ്കോചനത്തിനായും ഈ ഔഷധം ഉപയോഗിക്കുന്നു .

2. ആടുതൊടാപ്പാലയുടെ ഇല അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും കരിയും .

3. ആടുതൊടാപ്പാലയുടെ ഇല അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവ് പെട്ടന്നുതന്നെ കരിയും .

4. ആടുതിന്നാപ്പാല ഇല കഷായമുണ്ടാക്കി 50 ml വീതം ആർത്തവ ദിനങ്ങളിൽ കഴിച്ചാൽ ആർത്തവ വേദന മാറിക്കിട്ടും .ആടുതിന്നാപ്പാല ഉണക്കിപ്പൊടിച്ച് വെള്ളത്തിലിട്ട് ഉണ്ടാക്കുന്ന ശീതകഷായം ആർത്തവക്രമക്കേടുകൾക്കും കൃമിശല്യത്തിനും നല്ല ഔഷധമാണ്.

5. ആടുതിന്നാപ്പാല മുഴുവനായും കഷായമുണ്ടാക്കി 50 മില്ലി വീതം രണ്ടോ മൂന്നോ ദിവസം കഴിച്ചാൽ ഉദരകൃമി പൂർണ്ണമായും നശിക്കും .

6. ആടുതൊടാപ്പാലയുടെ ഇല അരച്ച് 5 ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ രക്തവും ചളിയും പോകുന്ന വയറുകടി മാറിക്കിട്ടും .

7. ആടുതൊടാപ്പാലയുടെ ഇല അരച്ച്  കരപ്പനുള്ള ഭാഗങ്ങളിൽ പുറമെ പുരട്ടിയാൽ കരപ്പൻ പെട്ടന്ന് മാറിക്കിട്ടും .ഇത് തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാനും നല്ലതാണ് .

8. ആടുതിന്നാപ്പാല മുഴുവനായും കഷായമുണ്ടാക്കി 50 മില്ലി വീതം കഴിക്കുന്നത് ഇടവിട്ടുണ്ടാകുന്ന പനി മാറാൻ ഉത്തമമാണ് .ആടുതിന്നാപ്പാലയുടെ വിത്തിന്റെ പൊടി ഒരു ഗ്രാം വീതം കുറച്ചു കുരുമുളകുപൊടിയും ചേർത്ത് കഴിക്കുന്നതും ഇടവിട്ടുണ്ടാകുന്ന പനി മാറാൻ നല്ലതാണ്.

9. ആടുതൊടാപ്പാലയുടെ വേര് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീരും വീക്കവും മാറിക്കിട്ടും .

10. ആടുതൊടാപ്പാലയുടെ ഇല അരച്ച് പുരട്ടിയാൽ പശുക്കളുടെ കുളമ്പുരോഗത്തിനും അവയുടെ ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾക്കും ഉത്തമമാണ് .

11. ആടുതൊടാപ്പാലയുടെ ഇല അരച്ച് പുരട്ടിയാൽ പ്രാണികൾ കടിച്ചതു മൂലമുണ്ടാകുന്ന വിഷം ശമിക്കും .

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

Previous Post Next Post