ഉഷ്ണമേഘലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മരമാണ് ശീമപ്പഞ്ഞി അഥവാ പാറപ്പഞ്ഞി .ഇതിനെ പാറപ്പൂള, അപ്പക്കുടുക്ക, കൂമൻകലം, ചെമ്പന്നി ,ചെമ്പഞ്ഞി ,തുടങ്ങിയ പല പേരുകളിലും അറിയപ്പെടും . ഇതിന്റെ ശാസ്ത്രീയനാമം കോക്ലോസ്‌പെർമം റിലിജിയോസം (Cochlospermum religiosum) എന്നാണ് . മനോഹരമായ പൂക്കളുണ്ടാകുന്ന ഒരു വൃക്ഷമാണിത് .പലരും ഇതിനെ ഒരു അലങ്കാര വൃക്ഷമായി നട്ടുവളർത്താറുണ്ട് .
ഇതിന്റെ മനോഹരമായ മഞ്ഞ പൂക്കൾ പൂജകൾക്കും മറ്റും ഉപയോഗിക്കാറുണ്ട് .ഇതിന്റെ കായ്കൾ ചെറിയ പഞ്ഞിക്കയുടെ ആകൃതിയാണ് .കൂടാതെ നല്ല മൃദുവായ പഞ്ഞി ഈ കായ്ക്കുള്ളിൽ നിന്നും ലഭിക്കും .ഇതുകൊണ്ട് കിടക്കകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു .ഏകദേശം 8 മുതൽ 10 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് . കേരളത്തിൽ പാലക്കാട്, ഇടുക്കി, കോഴിക്കോട്, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം, വയനാട് തുടങ്ങിയ ജില്ലകളിൽ ഈ വൃക്ഷം കാണപ്പെടുന്നു . ഔഷധഗുണമുള്ളൊരു സസ്യമാണ് .ഇതിന്റെ തൊലി പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു .
ശീമപ്പഞ്ഞി | പാറപ്പഞ്ഞി |
---|---|
otanical name | Cochlospermum religiosum |
Synonyms | Bombax gossypium, Cochlospermum gossypium, Maximilianea gossypium |
Family | Bixaceae (Annatto family) |
Common name | Buttercup tree, Yellow slik cotton tree, Golden silk cotton tree |
Hindi | Galgal |
Malayalam | Appakudukka, Appa Kudukka Apparuthakka, Cempanni ,Chembanji, Parapanji, Parappoola ,Seemapanji |
Marathi | Ganeri |
Tamil | Kattupparutti |
Telugu | Konda gogu |
Kannada | Arasina buruga |