വനങ്ങളിൽ കാണപ്പെടുന്ന നിറയെ മുള്ളുകളുള്ള ഒരു വലിയ കുറ്റിച്ചെടിയാണ് ആനമുള്ള് . ഇതിനെ ജടവള്ളി എന്ന പേരിലും അറിയപ്പെടുന്നു .
Botanical name : Dalbergia horrida .
Synonyms : Amerimnon horridum, Dalbergia sympathetica .
Family : Fabaceae (Pea family) .
ആവാസകേന്ദ്രം : അർദ്ധനിത്യഹരിത വനങ്ങളിലും ഈർപ്പമുള്ള ഇലപൊഴിക്കും വനങ്ങളിലും കാണപ്പെടുന്ന ഒരു വലിയ കുറ്റിച്ചെടിയാണ് ആനമുള്ള് . പീച്ചി, ഷോളയാർ , കട്ടളപ്പാറ, ധോണി , വാളയാർ , കല്ലട , നിലമ്പൂർ , റോസ്മല ,തളിപ്പറമ്പ് ,വണ്ടാനം ,കാഞ്ഞിരക്കടവ് ,നെടുങ്കയം,ബോണക്കോർഡ് എന്നീ സ്ഥലങ്ങളിൽ ആനമുള്ള് കാണപ്പെടുന്നു .
ഈ സസ്യത്തിൽ നിറയെ കഠിനമായ മൂർച്ചയുള്ള മുള്ളുകൾ കാണപ്പെടുന്നു . അതിനാൽ തന്നെ വേലിച്ചെടിയായി ഇതിനെ നട്ടുവളർത്താറുണ്ട് .കഠിനമായ വരൾച്ചയെ നേരിടാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് . വരൾച്ചയുള്ള കാലത്ത് കാട്ടിൽ മൃഗങ്ങളുടെയും നാട്ടിൽ കന്നുകാലികളുടെയും പ്രധാന തീറ്റയാണ് ഇവയുടെ ഇലകൾ .
പണ്ടുകാലത്ത് കളരികളിൽ മുള്ള് ഗദ ഉണ്ടാക്കിയിരുന്നത് ആനമുള്ള് കൊണ്ടാണ് . ശത്രുക്കളെ നേരിടാൻ ഇതിന്റെ കമ്പ് വെട്ടി പിടിഭാഗം നന്നായി മിനുസപ്പെടുത്തി എടുക്കുന്നു . കൂടാതെ ആനമുള്ളിന്റെ തൊലിക്കും ,ഇലയ്ക്കും ഔഷധഗുണങ്ങളുണ്ട് . ചർമ്മരോഗങ്ങൾ , ബ്രോങ്കൈറ്റിസ് ,ഗൊണോറിയ , തൊണ്ടവേദന , നീര് , സിഫിലിസ് , ഹെർണിയ , ചുമ ,വയറിളക്കം തുടങ്ങിയവയുടെ ചികിത്സയ്ക്കായി ആനമുള്ള് ഔഷധമായി ഉപയോഗിക്കുന്നു .
Common name : Prickly Dalbergia . Malayalam name : Ana-mullu, Jadavalli
Tags:
കുറ്റിച്ചെടി