ത്വക്ക് രോഗങ്ങൾ ,പ്രമേഹം ,ശരീരത്തിലുണ്ടാകുന്ന വീക്കം ,വായ്‌നാറ്റം ,ദഹനക്കേട് എന്നിവയ്ക്ക് ഉപയോഗപ്രദമായ ഒരു സസ്യമാണ് ആന ആപ്പിൾ.മലയാളത്തിൽ മലമ്പുന്ന ,ആനമുന്തിരി , സയലിത, ചലിത, വളപുന്ന , തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു . ഇംഗ്ലീഷിൽ എലിഫന്റ് ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്നു .
Botanical name : Dillenia indica
Family : Dilleniaceae (Karmal family)
ആന ആപ്പിൾ എവിടെ വളരുന്നു .
ബംഗാൾ, ബീഹാർ, ഒറീസ്സ, അസം എന്നിവിടങ്ങളിൽ ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു . കേരളത്തിൽ അപൂർവമായി ചിലവീടുകളിൽ നട്ടുവളർത്തുന്നുണ്ട് .
സസ്യവിവരണം .
15 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷം . ഇതിന്റെ ഇലകൾക്ക് 15 -35 സെ.മി നീളമുണ്ട് . പൂക്കൾക്ക് നല്ല വലിപ്പമുണ്ട് . 15 -20 സെമി വ്യാസമുണ്ട് . പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു . പൂക്കൾക്ക് 5 ദളങ്ങളും മഞ്ഞ നിറത്തിലുള്ള ധാരാളം കേസരങ്ങളുമുണ്ട് . പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള ഇവയുടെ ഉരുണ്ട പഴം ഭക്ഷ്യയോഗ്യമാണ് .കാട്ടിൽ ആനകളുടെ ഇഷ്ട്ട ഭക്ഷണമാണ് ഈ പഴം . അതിനാലാണ് എലിഫന്റ് ആപ്പിൾ എന്ന് പേര് വരാൻ കാരണം .
ഉപയോഗങ്ങൾ .
ഇതിന്റെ പഴം പച്ചയ്‌ക്കോ പാചകം ചെയ്തോ കഴിക്കാവുന്നതാണ് . അച്ചാർ ഇടാനും മീൻകറി വയ്ക്കാനും ഇതിന്റെ പഴം ഉപയോഗിക്കാറുണ്ട് . കൂടാതെ വിവിധതരം മധുര പലഹാരങ്ങൾ ഉണ്ടാക്കാനും ഇതിന്റെ പഴം ഉപയോഗിക്കുന്നു . ഇതിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് . പ്രമേഹം ,വീക്കം , ചർമ്മരോഗങ്ങൾ ,ദഹനക്കേട് ,വായ്‌നാറ്റം എന്നിവയുടെ ചികിത്സയിൽ ആയുർവേദത്തിലും സിദ്ധയിലും ഇതിന്റെ പഴവും വേരും, തൊലിയും ഔഷധമായി ഉപയോഗിക്കുന്നു .
പ്രാദേശിക നാമങ്ങൾ .
Common name : Elephant Apple, Indian catmon, Hondapara Tree
Hindi : Chalta , Karambel
Tamil : Ugakkaai ,Ugakkaaa .
Telugu : Kalinga,Revadi chettu, Uppu ponna .
Kannada : Kaltega, Revadi chettu, Uppu ponna , Mucchilu
Sanskrit : Avartaki
Bengali : Chalta
Marathi : Karambel
Malayalam : Ana apple , Ana munthiri , Syalita, Chalita Valapunna , Malampunna , Punna , Vazchpunna
ചില ഔഷധപ്രയോഗങ്ങൾ .
ചുമ, ശ്വാസ തടസ്സം : ഇവയുടെ പഴത്തിന്റെ നീരിൽ പഞ്ചസാരയോ തേനോ ചേർത്ത് കഴിച്ചാൽ ചുമ ,ശ്വാസ തടസ്സം എന്നിവ ശമിക്കും .
വായ്‌നാറ്റം : ഇതിന്റെ തൊലി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കവിൾകൊണ്ടാൽ വായ്‌നാറ്റം ശമിക്കും .
മുടികൊഴിച്ചിൽ : ഇതിന്റെ പഴത്തിന്റെ ഉള്ളിലെ പൾപ്പ് വെള്ളത്തിൽ കലർത്തി ഷാമ്പുവിന് പകരമായി തലയിൽ ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ മാറിക്കിട്ടും .
മുഖത്തെ കറുത്ത പാട് : ഇതിന്റെ തൊലി പേസ്റ്റ് രൂപത്തിൽ അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .
ദഹനക്കേട് : ഇതിന്റെ പഴം ജ്യൂസുണ്ടാക്കി കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .
ചൊറി , പരു : ഇതിന്റെ തൊലി പേസ്റ്റ് രൂപത്തിൽ അരച്ച് ചൊറിയുടേയോ പരുവിന്റെയോ മുകളിൽ പുരട്ടിയാൽ ചൊറി , പരു എന്നിവ മാറിക്കിട്ടും .