ത്വക്ക് രോഗങ്ങൾ ,വയറിളക്കം ,മൂത്രാശയരോഗങ്ങൾ ,മുലപ്പാൽ വർധന എന്നിവയ്ക്ക് ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ദർഭ അഥവാ ദർഭപ്പുല്ല്.കേരളത്തിൽ ഇതിനെ ആറ്റുദർഭ എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ കുശഃ,യജ്ഞഭൂക്ഷണഃ, സൂചിമുഖഃ, ദർഭഃ,മുനിശാസ്ത്ര ,പവിത്രാ ,യജ്ഞാങ്ഗഃ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
Botanical name - Desmostachya bipinnata
Family-Poaceae (Grass family)
Synonyms - Poa cynosuriodes , Eragrostis cynosuroides , Uniola bipinnata
ദർഭ കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം ദർഭപ്പുല്ല് കാണപ്പെടുന്നു .നദീതീരങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് . അതിനാലാണ് ആറ്റുദർഭ എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .നാട്ടിൻപുറങ്ങളിൽ വയലുകളിലും വയൽവരമ്പുകളിലും ദർഭപ്പുല്ല് കാണപ്പെടുന്നു .
സസ്യവിവരണം .
3 അടി ഉയരത്തിൽ വരെ ഇടതിങ്ങി വളരുന്ന ചിരസ്ഥായി സസ്യം .ഇലകൾക്ക് ദീർഘാകാരമാണ് .20 -140 സെ.മി നീളവും 5 -10 സെ.മി വീതിയും കാണും .ഇലകൾ രോമങ്ങൾ കൊണ്ട് പൊതിഞ്ഞതും ഇലകളുടെ അഗ്രം മൂർച്ചയുള്ളതുമാണ് .ഇവയുടെ ഇടയിലൂടെ നടന്നാൽ ശരീരം മുറിയാനുള്ള സാധ്യത വളരെ കൂടുതലാണ്.വർഷത്തിലുടനീളം ഇവയിൽ പുഷ്‌പവും ഫലങ്ങളും കാണപ്പെടുന്നു .
ദർഭ ഇനങ്ങൾ .
പോയേസി സസ്യകുടുംബത്തിൽപ്പെട്ട Desmostachya bipinnata ,Imperata Cylindrica എന്നീ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങളെയും ദർഭയായി ഉപയോഗിച്ചു വരുന്നു .ഇവയ്ക്ക് ആകൃതിയിൽ കുറച്ചു വിത്യാസമുണ്ടങ്കിലും ഔഷധഗുണങ്ങൾ എല്ലാം ഒരുപോലെയാണ് .
രാസഘടകങ്ങൾ.
ദർഭപ്പുല്ലിന്റെ വേരിൽ സിലിൻഡ്രിൻ - mp-269° , അരുൺഡോയിൻ-mp-242° , ഫെർനിനോൾ ,ഐസൊ ആർബോറിനോൾ എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു .
ദർഭപ്പുല്ല് ഉപയോഗങ്ങൾ .
ഒരു ഔഷധസസ്യമാണ് ദർഭപ്പുല്ല് .അതിലുപരി ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കും , മരണാന്തര കർമ്മങ്ങൾക്കും ദർഭപ്പുല്ല് വളരെ അത്യന്താപേക്ഷിതമാണ്. ദർഭപുല്ലുകൊണ്ട് നിർമ്മിക്കുന്ന മോതിരമാണ് പവിത്രമോതിരം. ഇത് വലതുകൈയിലെ മോതിരവിരലിൽ ഇട്ടാണ് പൂജകൾ ,ഹോമങ്ങൾ ,പിതൃബലി എന്നീ വിശേഷക്രിയകൾ ചെയ്യുന്നത്. ഹൈന്ദവ മരണാന്തര കർമ്മങ്ങളിൽ ജീവൻ വെടിഞ്ഞ ശരീരത്തെ ദർഭയോ ,വാഴയിലയോ വിരിച്ച് തറയിൽ കിടത്തുന്ന ആചാരമുണ്ട് . ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പരേതാത്മാവിന് ആത്മശാന്തി കിട്ടുമെന്നാണ് വിശ്വാസം .
ഉത്തരേന്ത്യയിൽ ദർഭപ്പുല്ല് ഉപയോഗിച്ച് പായ നിർമ്മിക്കുന്നു .ഇത് കിടക്കാനും ഇരിക്കാനും ഉപയോഗിക്കുന്നു .ഇത് ഒരു സ്വാഭാവിക ശീതീകരണമായി പ്രവർത്തിക്കുന്നു .ഇത് ശരീരത്തെ തണുപ്പിക്കുന്നു .കൂടാതെ ഇവയ്ക്ക് ദോഷകരമായ റേഡിയേഷനുകളെ തടയാനുള്ള കഴിവുണ്ട് .ആധുനികശാസ്‌ത്രവും റേഡിയേഷൻ തടയാനുള്ള ദർഭയുടെ കഴിവിനെ അംഗീകരിച്ചിട്ടുള്ളതാണ് .
പണ്ടുകാലങ്ങളിൽ ഗ്രഹണ സമയത്ത് ഭക്ഷണ സാധനങ്ങൾ റേഡിയേഷനുകൾ ബാധിക്കാതിരിക്കാൻ ദർഭപ്പുല്ല് ഉപയോഗിച്ച് മൂടി വയ്ക്കുന്ന പതിവുണ്ടായിരുന്നു .x ray കിരണങ്ങളെ തടഞ്ഞുനിർത്താനുള്ള കഴിവ് ദർഭയ്ക്കുണ്ട് .
ദർഭപ്പുല്ല് ഔഷധഗുണങ്ങൾ .
കഫ പിത്ത വാതരോഗങ്ങൾ ശമിപ്പിക്കുന്നു .മൂത്രം കൂടുതൽ ഉൽപാദിപ്പിക്കുകയും പുറംതള്ളുകയും ചെയ്യുന്നു .മൂത്രത്തിൽ കല്ലിനെ അലിയിച്ചു കളയുന്നു .മൂത്രതടസ്സം ഇല്ലാതാക്കുന്നു .മുലപ്പാൽ വർധിപ്പിക്കുന്നു .ചർമ്മരോഗങ്ങളും വ്രണങ്ങളും ശമിപ്പിക്കുന്നു .
ദർഭവേര് ,കുശവേര് ,ആറ്റുദർഭ വേര് ,നായ്ക്കരിമ്പ് വേര് ,കരിമ്പിൻ വേര് എന്നിവ അഞ്ചും ചേർന്നതാണ് തൃണപഞ്ചമൂലം എന്ന് ആയുർവേദത്തിൽ അറിയപ്പെടുന്നത് .ഇവ രക്തപിത്തം ,പിത്ത രോഗങ്ങൾ എന്നിവ ശമിപ്പിക്കും .മൂത്രം വർധിപ്പിക്കും ,മൂത്രത്തിൽ കല്ല് അലിയിച്ചു കളയും .എല്ലാവിധ മൂത്രാശയ രോഗങ്ങളെയും ശമിപ്പിക്കും .
എന്നാൽ കുശവേര് ,ദർഭവേര് ,കരിമ്പിൻ വേര് ,വരിനെല്ലിൻ വേര് ,അമരവേര് എന്നിവയാണ് തൃണപഞ്ചമൂലം എന്നും ചില ആയുർവേദ ആചാര്യന്മാർക്ക് അഭിപ്രായമുണ്ട് .
രസാദിഗുണങ്ങൾ'.
രസം : കഷായം , മധുരം
ഗുണം : ലഘു ,സ്നിഗ്ധം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധയോഗ്യ ഭാഗം -വേര് .
ദർഭവേര് ചേരുവയുള്ള ഔഷധങ്ങൾ .
ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലുള്ള മരുന്നുകളും ഇവയിൽ ഉൾപ്പെടുന്നു .
1. Trinapanchamoola Kashayam
2. Thrunapanchamooladi Kashayam
3. Trin Panchmool Kwath
4. Varanadi Kashayam
5. Valiya Chandanadi Tailam
6. Sukumara Ghritam
7. Ashmarihara Kashaya
8. Stanyajanana Kashaya
9. Mutra Virechaniya Kashaya
10. Karpooradi Arka
11. Vat Gajankush Ras
12. P Lact Granules
13. Virataradi Kashayam
14. Trinpanchmool Kwath Churna
1. Trinapanchamoola Kashayam- പ്രധാനമായും മൂത്രശങ്കയുടെ ചികിത്സയ്ക്കായി ഈ ഔഷധം ഉപയോഗിക്കുന്നു .
2. Thrunapanchamooladi Kashayam -ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്നുള്ള തോന്നൽ ,അമിതമായി മൂത്രം പോകുക തുടങ്ങിയ അവസ്ഥകളിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ പനി ,വേദന ,നീർവീക്കം എന്നിവ കുറയ്ക്കാനും ഈ ഔഷധം ഉപയോഗിക്കുന്നു . വൈദ്യരത്നം ഔഷധശാലയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .
3. Trin Panchmool Kwath - ദർഭയുൾപ്പടെ മുകളിൽ പറഞ്ഞ അഞ്ചുതരം പുല്ലുകളുടെ വേരുകൊണ്ടാണ് ഈ ഔഷധം നിർമ്മിച്ചിരിക്കുന്നത് .മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
4. Varanadi Kashayam - പൊണ്ണത്തടി ,തലവേദന ,ദഹനക്കേട് ,ഗ്യാസ് ,മുറിവുകൾ ,മൂത്രാശയ രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ സന്ധിവാതം പോലെയുള്ള അവസ്ഥകളിലെ വേദന ഒഴിവാക്കാനും ഈ ഔഷധം ഫലപ്രദമാണ് .കോട്ടക്കൽ ആര്യ വൈദ്യശാലയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .
5. Valiya Chandanadi Tailam - ഒരു പ്രകൃതിദത്ത ശീതീകരണ എണ്ണയാണ് വലിയ ചന്ദനാദി തൈലം .തലപുകച്ചിൽ ,തലവേദന ,തലകറക്കം ,മൂക്കിലൂടെയുള്ള രക്തശ്രാവം എന്നിവയ്ക്ക് തലയിൽ പുരട്ടുവാനും നസ്യം ചെയ്യുവാനും ഈ എണ്ണ ഉപയോഗിക്കുന്നു .കൂടാതെ മഞ്ഞപ്പിത്തം, ഹെർപ്പസ്, സന്ധിവാതം എന്നിവയ്ക്ക് ശരീരം മുഴുവൻ പുരട്ടുവാനും ഈ എണ്ണ ഉപയോഗിക്കുന്നു .കോട്ടക്കൽ ആര്യ വൈദ്യശാലയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .
6. Sukumara Ghritam - പ്രധാനമായും സ്ത്രീരോഗങ്ങൾക്ക് സുകുമാര ഘൃതംഉപയോഗിക്കുന്നു ,ആർത്തവവേദന ,ആർത്തവം ഇല്ലാത്ത അവസ്ഥ , പി.സി.ഒ.എസ്, ഓർമ്മക്കുറവ് , വിഷാദം , പൈൽസ്, ഉദരരോഗങ്ങൾ ,മലബന്ധം ,നീര് ,വാതരോഗങ്ങൾ , തുടങ്ങിയവയുടെ ചികിൽത്സയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .
7. Ashmarihara Kashaya - മൂത്രാശയ കല്ലുകളെ ഇല്ലാതാക്കാനും അവ മൂലമുണ്ടാകുന്ന വേദന ശമിപ്പിക്കുന്നതിനും ഈ ഔഷധം ഉപയോഗിക്കുന്നു .
8. Stanyajanana Kashaya - മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ വർധിപ്പിക്കാൻ ഈ ഔഷധം ഉപയോഗിക്കുന്നു .
9. Mutra Virechaniya Kashaya - മൂത്രാശയ രോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
10. Karpooradi Arka - ദഹനക്കുറവ് ,വിശപ്പില്ലായ്‌മ ,അമിതവണ്ണം ,വായ്‌നാറ്റം ,ഉയർന്ന കൊളസ്‌ട്രോൾ ,ഹൃദ്രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
11. Vat Gajankush Ras - സയാറ്റിക്ക ,പക്ഷാഘാതം ,ഞരമ്പുകളുടെ തടസ്സം മൂലമുണ്ടാകുന്ന കൈവേദന ,കഴുത്ത് വേദന ,സെർവിക്കൽ സ്പോണ്ടിലോസിസ് ,വാതരോഗങ്ങൾ ,ടോർട്ടിക്കോളിസ് ,കാലിലെ പേശി ഉരുണ്ടു കയറ്റം, കോച്ചി വലിക്കല്‍, മലബന്ധം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശരീര-പേശി വേദനകളുടെ ചികിൽസയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
13. Virataradi Kashayam - വൃക്കയിലെ കല്ലുകളും അതുമൂലമുണ്ടാകുന്ന വേദന ,മൂത്രതടസ്സം എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ വാതരോഗങ്ങൾ മൂലമുണ്ടാകുന്ന എല്ലാവിധ വേദനകൾക്കും ഈ ഔഷധം ഫലപ്രദമാണ് .കോട്ടക്കൽ ആര്യ വൈദ്യശാലയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .
14. Trinpanchmool Kwath Churna - മൂത്രമൊഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ദഹനശക്തി വർധിപ്പിക്കുന്നതിനും വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുതുന്നതിനുമുള്ള കഴിവ് ഈ ഔഷധത്തിനുണ്ട് .
പ്രാദേശിക നാമങ്ങൾ .
English name - Sacred Kusha grass,Tadch grass, Sacrificial grass
Hindi name - Dab, Davoli, Durva,Kushta, Kusa
Malayalam name - Darbha
Tamil name - Teruppai
Marathi name - Darbha
Telugu name - Darbha Darbhagaddi
Kannada name - Kusha, Darbhe
Bengali name - Derbha
Punjabi name - Kusa,Dhab,Dih
Gujarati name - Darabha
ദർഭപ്പുല്ല് ചില ഔഷധപ്രയോഗങ്ങൾ .
1. ദർഭപ്പുല്ലിന്റെ വേര് കഷായമുണ്ടാക്കി 50ml അളവിൽ ദിവസം 3 നേരം വീതം കഴിച്ചാൽ വയറിളക്കം മാറും .ഈ കഷായം ശരീരത്തിലുണ്ടാകുന്ന പുകച്ചിൽ ഇല്ലാതാക്കുന്നതിനും ഉത്തമമാണ് .
2. ദർഭപ്പുല്ലിന്റെ വേര് വെള്ളത്തിൽ അരച്ച് കലക്കി അരിച്ച് 50 ml അളവിൽ ആർത്തവ ദിനങ്ങളിൽ കഴിച്ചാൽ ആർത്തവ വേദന മാറും .ഇത് കുറച്ചുനാൾ പതിവായി കഴിച്ചാൽ അസ്തിശ്രാവം അഥവാ വെള്ളപോക്ക് മാറിക്കിട്ടും .
3. ദർഭപ്പുല്ലിന്റെ വേര് ഉണക്കി പൊടിച്ച് 5 ഗ്രാം വീതം ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ആർത്തവ ദിനങ്ങളിൽ കഴിച്ചാൽ ആർത്തവ വേദന ,അമിത ആർത്തവം എന്നിവയ്ക്ക് ശമനമുണ്ടാകും
4. ദർഭപ്പുല്ലിന്റെ വേര് അരച്ച് പേസ്റ്റാക്കി കരപ്പനുള്ള ഭാഗത്ത് പുറമെ പുരട്ടിയാൽ കരപ്പൻ പെട്ടന്നുതന്നെ ഭേദമാകും .
5. തുടയ്ക്കിടയിലുണ്ടാകുന്ന ചൊറി മാറാൻ ദർഭപ്പുല്ലിന്റെ വേര് അരച്ച് പേസ്റ്റാക്കി കുറച്ചുദിവസം പുരട്ടിയാൽ മതിയാകും .
6. ദർഭപ്പുല്ലിന്റെ വേര് ചതച്ച് പാലിൽ തിളപ്പിച്ച് ഓരോ ഗ്ലാസ് പാലുവീതം കുറച്ചുദിവസം തുടർച്ചയായി കഴിച്ചാൽ മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിക്കും .
7. ദർഭപ്പുല്ലിന്റെ വേര് ചതച്ച് കഷായമുണ്ടാക്കി 50 ml അളവിൽ കുറച്ചുനാൾ പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് അലിഞ്ഞുപോകും .ഈ കഷായം മൂത്രതടസ്സം ,മൂത്രമൊഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ ഇല്ലാതാക്കുന്നതിനും ഫലപ്രദമാണ് .
8. ദർഭപ്പുല്ലിന്റെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി രാവിലെ വെറുംവയറ്റിൽ കുറച്ചുനാൾ പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് പൊടിഞ്ഞു പോകും .ഇപ്രകാരം കഴിക്കുന്നത് മൂത്രതടസ്സം മാറാനും നന്ന് .
9. ദർഭപ്പുല്ലിന്റെ വേരും കുറുന്തോട്ടിയുടെ വേരും ഒരേ അളവിൽ ചതച്ച് അരിക്കൊപ്പം ചേർത്ത് വേവിച്ച് കഞ്ഞിയാക്കിയോ ചോറാക്കിയോ 3 ദിവസം കഴിച്ചാൽ ആർത്തവ കാലത്തേ അമിത രക്തശ്രാവവും പൈൽസ് മൂലമുള്ള രക്തശ്രാവവും മാറിക്കിട്ടും .
10. ദർഭപ്പുല്ലിന്റെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം അരിക്കാടിയിൽ കലക്കി ദിവസം മൂന്നു നേരം വീതം 3 ദിവസം തുടർച്ചയായി കഴിച്ചാൽ ആർത്തവ കാലത്തേ അമിത രക്തശ്രാവവും പൈൽസ് മൂലമുള്ള രക്തശ്രാവവും മാറിക്കിട്ടും .
11. ദർഭ വേര് ,വേപ്പില ,മഞ്ഞൾ ,ത്രിഫല എന്നിവയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് പുതിയ മുറിവുകൾ കഴുകിയാൽ മുറിവുകൾ വേഗം കരിയും .
Tags:
പുൽച്ചെടി